Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യന്‍ കോച്ച് അനില്‍ കുംബ്ലെയുടെ സ്ഥാനം തെറിച്ചേക്കും; പകരം രാഹുല്‍ ദ്രാവിഡ്

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് കോച്ച് കുംബ്ലെയെ മാറ്റാന്‍ ബിസിസിഐ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. കുംബ്ലെയെക്കാള്‍ ഏരെ പരിചയ സമ്പന്നനും പരിശീലകമികവുമുള്ള രാഹുല്‍ ദ്രാവിഡിനെ പകരം കൊണ്ടുവരാനാണ് തീരുമാനം. ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ സ്പിന്‍ പിച്ചില്‍ പരാജയപ്പെടുന്നത് പതിവായതോടെയാണ് രാഹുലിനെ പരിശീലക സ്ഥാനത്തെത്തിക്കാന്‍ ബോര്‍ഡ് ആലോചിക്കുന്നത്.

നിലവില്‍ ഇന്ത്യയുടെ അണ്ടര്‍19 ടീമിന്റെയും എ ടീമിന്റെയും പരിശീലകനായ ദ്രാവിഡ് ഇതിന് സമ്മതം മൂളിയതായാണ് സൂചന. ദ്രാവിഡിനെ കോച്ച് ആക്കുകയാണെങ്കില്‍ കുംബ്ലെയെ ടീം ഡയറക്ടറുടെ സ്ഥാനത്തേക്ക് മാറ്റും. ഓസ്‌ട്രേലിയക്കെതിരായ പരമ്പരക്ക് ശേഷം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകും.

anil

ഇംഗ്ലണ്ട് ആന്റ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡിന്റെ അധികാരക്രമത്തിലേക്ക് ഇന്ത്യയുടെ ക്രിക്കറ്റ് ബോര്‍ഡിനെയും മാറ്റാനാണ് സുപ്രീം കോടതി നിയമിച്ച ബി.സി.സി.ഐ താല്‍ക്കാലിക ഭരണസമിതിയുടെ തീരുമാനം. ബെംഗളുരില്‍ നടന്ന രണ്ടാം ടെസ്റ്റിന് ശേഷം താല്‍ക്കാലിക ഭരണസമിതിയുമായി കുംബ്ലെ ഇതുസംബന്ധിച്ച് കൂടിക്കാഴ്ച്ച നടത്തിയിരുന്നു.

കുംബ്ലെ ഡയറക്ടറായാല്‍ ഇന്ത്യയുടെ സീനിയര്‍ പുരുഷ, വനിതാ ടീമുകളുടെയും അണ്ടര്‍19, എ ടീമുകളുടെയും പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുകയും വിലയിരുത്തേണ്ടി വരികയും ചെയ്യും. ഭാരിച്ച ഉത്തരവാദിത്വമാണ് കുംബ്ലെയില്‍ വന്നുചേരുക. ഇക്കാര്യം കുംബ്ലെയുമായി സംസാരിച്ച ഭരണസമിതി സൂചിപ്പിച്ചുണ്ട്. കൂടാതെ സച്ചിന്‍ തെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, വി.വി.എസ് ലക്ഷ്മണ്‍ എന്നിവരടങ്ങിയ കമ്മിറ്റിയില്‍ നിന്ന് ഒരാളെ ബി.സി.സി.ഐ ടീമുകളുടെ മത്സരങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൈകാര്യം ചെയ്യാനും തെരഞ്ഞെടുക്കും.

Story first published: Sunday, March 12, 2017, 9:06 [IST]
Other articles published on Mar 12, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+