ഇന്ത്യന്‍ ടീം സെലക്ഷന്‍; തുണയായത് ദ്രാവിഡ്: കരുണ്‍ നായര്‍ പറയുന്നു
കൊളംബോ: ആദ്യമായി ഇന്ത്യന്‍ ടീമില്‍ എത്തിയതിന്റെ സന്തോഷത്തിലാണ് മലയാളി ക്രിക്കറ്റ് താരം കരുണ്‍ നായര്‍. ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ടെസ്റ്റിനുള്ള ടീമിലേക്കാണ് കരുണിന് അപ്രതീക്ഷിതമായി വിളി വന്നത്. ടിനു യോഹന്നാനും ശ്രീശാന്തിനും ശേഷം ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറുന്ന മലയാളിയാകാന്‍ ഒരുങ്ങുകയാണ് കരുണ്‍ നായര്‍.
Read Also: സഞ്ജുവിന് മുന്‍പേ ടെസ്റ്റ് ക്രിക്കറ്റ് കളിക്കും ഈ മലയാളി!
ഒരു സ്വപ്‌നം യാഥാര്‍ഥ്യമായ സന്തോഷത്തിലാണ് താനെന്നാണ് മൂന്നാം ടെസ്റ്റിന് മുമ്പായി കരുണ്‍ നായര്‍ പറഞ്ഞത്. ഐ പി എല്ലിലെ സഹതാരമായ അജിന്‍ക്യ രഹാനെ, കര്‍ണാടക ടീമിലെ കൂട്ടുകാരായ സ്റ്റുവര്‍ട്ട് ബിന്നി, കെ രാഹുല്‍ എന്നിവരെല്ലാം ഇന്ത്യന്‍ ടീമിലുണ്ട്. അതുകൊണ്ട് ടീമില്‍ ഒരു അപരിചിതത്വവും കരുണിന് തോന്നാനിടയില്ല.
എന്നാല്‍ ഇവര്‍ക്കെല്ലാം മുകളിലായി കരുണ്‍ നായര്‍ക്ക് പറയാന്‍ മറ്റൊരു പേരുണ്ട്. സാക്ഷാല്‍ രാഹുല്‍ ദ്രാവിഡിന്റെ. അതിനൊരു കാരണവും ഉണ്ട്.

നേര്‍വഴിക്ക് നയിച്ചത് ദ്രാവിഡ്
രാജസ്ഥാന്‍ റോയല്‍സിലും ഇന്ത്യന്‍ എ ടീമിലും ദ്രാവിഡിന് കീഴില്‍ കളിച്ചതാണ് തന്നെ ഇന്ത്യന്‍ ടീമില്‍ എത്തിച്ചത് എന്ന് പറയാന്‍ കരുണ്‍ നായര്‍ക്ക് ഒരു മടിയും ഇല്ല. ബാറ്റിങില്‍ വലിയ ആത്മവിശ്വാസമാണ് ദ്രാവിഡ് നല്‍കുന്നത്. എപ്പോഴും പോസിറ്റിവായിരിക്കാനും കൃത്യമായ പാതകളിലൂടെ സഞ്ചരിക്കാനും ദ്രാവിഡ് സഹായിച്ചു

ടെക്‌നിക് മാറ്റിയില്ല പക്ഷേ
എന്റെ ബാറ്റിംഗ് ടെക്‌നികില്‍ ദ്രാവിഡ് വലിയ മാറ്റമൊന്നും ദ്രാവിഡ് വരുത്തിയിട്ടില്ല. എന്നാല്‍ ബാറ്റിങിനോടുള്ള സമീപനത്തില്‍ മാറ്റമുണ്ടാക്കി. ഒരു പുതിയ കളിക്കാരന് വേണ്ട ആത്മവിശ്വാസം നല്‍കുന്നതില്‍ ദ്രാവിഡിന്റെ പങ്ക് വലുതാണ്.

അധികം സംസാരിക്കാത്ത ദ്രാവിഡ്
അദ്ദേഹം അധികം സംസാരിക്കില്ല. നിങ്ങളുടെ കളിയില്‍ അനാവശ്യമായി കൈകടത്തുകയുമില്ല. സ്വന്തമായി കളിക്കാനും എക്‌സ്പ്രസ് ചെയ്യാനുമുള്ള സ്വാതന്ത്ര്യം തരും - മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനെക്കുറിച്ച് കരുണിന് പറഞ്ഞുനിര്‍ത്താന്‍ പറ്റുന്നില്ല.

രാഹുല്‍ കീപ്പറായാല്‍ കരുണ്‍ ഇന്‍
ചേതേശ്വര്‍ പൂജാരയായിരിക്കും രാഹുലിനൊപ്പം ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യുക എന്ന കാര്യം കോലി ഏതാണ്ട് വ്യക്തമാക്കിയിട്ടുണ്ട്. അങ്ങനെ വന്നാല്‍ രാഹുല്‍ കീപ്പറായാലേ കരുണിന് ടീമില്‍ ഇടം കിട്ടൂ. സാഹയ്ക്ക് പകരം നമാന്‍ ഓജ വന്നാല്‍ കരുണ്‍ അവസാന 11ന് പുറത്താകും.

വിരാട് കോലിക്കൊപ്പവും കളിച്ചിട്ടുണ്ട്
ടീമിനോട് ഇടപഴകാന്‍ പ്രശ്‌നമൊന്നും ഇല്ലെന്ന് കരുണ്‍ ബുധനാഴ്ചത്തെ പ്രാക്ടീസ് സെക്ഷന് ശേഷം പറഞ്ഞു. എ ടീമിന് വേണ്ടി വിരാട് കോലിക്കൊപ്പവും അജിന്‍ക്യ രഹാനെ, സ്റ്റുവര്‍ട്ട് ബിന്നി, കെ രാഹുല്‍ എന്നിവര്‍ക്കൊപ്പവുമെല്ലാം കരുണ്‍ കളിച്ചിട്ടുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications