Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യയ്ക്ക് ലോകകപ്പ് സാധ്യതയുണ്ടോ?; രാഹുല്‍ ദ്രാവിഡിന്റെ വിലയിരുത്തല്‍ ഇങ്ങനെ

ഇന്ത്യയ്ക്ക് ലോകകപ്പ് സാധ്യതയുണ്ടോ? | Oneindia Malayalam

ദില്ലി: ഏകദിന ലോകകപ്പിനായുള്ള ക്രിക്കറ്റ് ടീമുകളുടെ അവസാനവട്ട പരീക്ഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ലോകകപ്പിന് മുന്‍പ് നടക്കാനിരിക്കുന്ന മത്സരങ്ങളില്‍ മികവുകാട്ടി ആത്മവിശ്വാസത്തോടെ ലോക ചാമ്പ്യന്മാരാകാനുള്ള പോരാട്ടത്തിനിറങ്ങാനാണ് ടീമുകളുടെ ശ്രമം. തുടര്‍വിജയങ്ങള്‍ നേടി കുതിക്കുന്ന ഇന്ത്യയും ലോകകപ്പിലെ ഫേവറിറ്റുകളാണ്. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡിനും ഇന്ത്യയെക്കുറിച്ച് പ്രതീക്ഷകളുണ്ട്.

rahuldravid

സൗത്ത് ആഫ്രിക്ക, ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് എന്നിവിടങ്ങളില്‍ ഏകദിന പരമ്പര നേടിയാണ് ഇന്ത്യ ലോകകപ്പിനായി തയ്യാറെടുത്തത്. ഇന്ത്യയില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ നടക്കാനിരിക്കുന്ന പരമ്പര ടീമിന്റെ ശക്തിദൗര്‍ബല്യങ്ങള്‍ കണ്ടെത്താനുള്ള അവസരമാകും. സമീപകാലത്ത് ഇന്ത്യയുടേത് മികച്ച ക്രിക്കറ്റാണെന്ന് ഇന്ത്യ എ, അണ്ടര്‍ 19 ടീമിന്റെ പരിശീലകന്‍ കൂടിയായ ദ്രാവിഡ് പറഞ്ഞു.

ഇംഗ്ലണ്ടില്‍ ലോകകപ്പ് കളിച്ച് പരിചയസമ്പത്തുള്ള കളിക്കാരനാണ് ദ്രാവിഡ്. 1999ല്‍ ഇംഗ്ലണ്ടില്‍ നടന്ന ലോകകപ്പില്‍ 461 റണ്‍സെടുത്ത് ടോപ് സ്‌കോററായതും മറ്റാരുമല്ല. ഇംഗ്ലണ്ടില്‍ ഇത്തവണ ഫ്‌ളാറ്റ് വിക്കറ്റ് ആയിരിക്കുമെന്നാണ് ദ്രാവിഡിന്റെ പ്രതീക്ഷ. കൂടുതല്‍ റണ്‍സുകള്‍ പിറക്കുന്ന പിച്ചുകളായിരിക്കും ലോകകപ്പിനായി ഒരുക്കുകയെന്നാണ് കരുതുന്നത്. ഇന്ത്യ എ ടീമിനൊപ്പം ഇംഗ്ലണ്ടില്‍ പര്യടനം നടത്തിയപ്പോള്‍ 300 റണ്‍സ് സ്‌കോര്‍ ചെയ്യുന്നത് പതിവായിരുന്നെന്നും ദ്രാവിഡ് ചൂണ്ടിക്കാട്ടി.

1999ലെ ലോകകപ്പില്‍നിന്നും വ്യത്യസ്തമായി ഇത്തവണ കൂടുതല്‍ റണ്‍സുകള്‍ പിറക്കുമെന്ന കാര്യത്തില്‍ ദ്രാവിഡിന് സംശയമില്ല. കളി നിയമങ്ങളിലും കാതലായ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. രണ്ട് പുതിയ പന്തുകള്‍, ഫീല്‍ഡ് വിന്യാസം തുടങ്ങിയവ റണ്‍സുകള്‍ കൂടുതല്‍ നേടാന്‍ സഹായിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഇത്തവണ ബാറ്റ്‌സ്മാന്മാരുടെ പോരാട്ടമായിരിക്കുമെന്ന കാര്യത്തില്‍ ദ്രാവിഡിന് സംശയമില്ല.

Story first published: Friday, February 1, 2019, 15:35 [IST]
Other articles published on Feb 1, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+