
വെറുതെ സമയം മെനക്കെടുത്തല്‍
നാഗ്പൂരില്‍ ഇന്ത്യ - ദക്ഷിണാഫ്രിക്ക ടെസ്റ്റ് നടക്കുന്ന വിദര്‍ഭ സ്റ്റേഡിയത്തിനെതിരെ കടുത്ത വിമര്‍ശനമാണ് ദ്രാവിഡ് നടത്തിയത്. എവിടെ എറിഞ്ഞാലും വിക്കറ്റ് കിട്ടും എന്ന് സ്ഥിതിയാണ്. അഞ്ചും ആറും വിക്കറ്റുകളാണ് ഓരോ സെക്ഷനിലും വീഴുന്നത്. ഇത് സമയവും പണവും പാഴാക്കലാണ് - ദ്രാവിഡ് തുറന്നടിച്ചു.

പൂജാരയെ ഇഷ്ടപ്പെട്ടു
ജൂനിയര്‍ ദ്രാവിഡ് എന്നാണ് ചേതേശ്വര്‍ പൂജാരയുടെ വിളിപ്പേര് തന്നെ. പൂജാരയെക്കുറിച്ച് ദ്രാവിഡിന് പറയാനുള്ളത് എന്താണ്. - പൂജാര ക്ലാസ് പ്ലെയറാണ്. മൂന്നാം നമ്പറില്‍ പൂജാരയെ കാണാനാണ് എനിക്കിഷ്ടം. മറ്റാരുടെയും സഹായമില്‌ലാതെ തന്നെ കുറേക്കാലം കളിക്കാന്‍ പജാരയ്ക്ക് പറ്റും

കോലിയുടെ റിസള്‍ട്ട് കൊള്ളാം
ടെസ്റ്റ് ക്രിക്കറ്റില്‍ മികച്ച റിസള്‍ട്ട് ഉണ്ടാക്കുന്ന ക്യാപ്റ്റനാണ് കോലി എന്നാണ് ദ്രാവിഡിന്റെ അഭിപ്രായം. ആരും പെര്‍ഫെക്ട് ക്യാപ്റ്റന്മാരായി ജനിക്കുന്നില്ല, കളിച്ച് തന്നെയാണ് എല്ലാവരും നല്ല ക്യാപ്റ്റന്മാരായി രൂപപ്പെടുക. കോലി അഗ്രസീവാണോ അല്ലയോ എന്ന് ഇപ്പോഴേ ലേബലടിക്കുന്നതില്‍ അര്‍ഥമില്ല എന്നും ദ്രാവിഡ് പറഞ്ഞു.

ബാറ്റിംഗ് ഓര്‍ഡര്‍ ഇങ്ങനെ
ഞാനും സച്ചിനും ഗാംഗുലിയും ലക്ഷ്മണും കുറേക്കാലം ഒന്നിച്ച് കളിച്ചവരാണ്. പ്രകടനമികവ് കൊണ്ടാണ് അത് സാധിച്ചത്. ഇപ്പോള്‍ കോലി നാലാം നമ്പര്‍, രഹാനെ അഞ്ചാം നമ്പര്‍, പൂജാര മൂന്നാം നമ്പര്‍ - കുറേക്കാലം കളിക്കാനുള്ള കപ്പാസിറ്റിയുള്ളവരാണ് ഇവര്‍.

രഞ്ജി മത്സരങ്ങള്‍ക്കെതിരെയും വിമര്‍ശനം
5 രഞ്ജി ട്രോഫി മത്സരങ്ങള്‍ രണ്ട് ദിവസത്തില്‍ തീര്‍ന്നതും ദ്രാവിഡിനെ ചൊടിപ്പിച്ചിട്ടുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റിന് തൊട്ടുതാഴെയായിരിക്കണം രഞ്ജിയുടെ സ്ഥാനം. ഇത് പോലെ നിലവാരമില്ലാത്ത പിച്ചുകളില്‍ കളിച്ച് രണ്ട് ദിവസം കൊണ്ട് കളി തീര്‍ക്കുന്നത് ഇന്ത്യന്‍ ക്രിക്കറ്റിന് ഗുണകരമാകില്ല - ദ്രാവിഡ് പറയുന്നു.

ലൈക്ക് വണ്‍ഇന്ത്യ
വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍


Click it and Unblock the Notifications











