വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

അണ്ടര്‍-19 ലോകകപ്പിന് തുടക്കം; ഐപിഎല്‍ കോടികളുമായി 'പിള്ളേരെ' കാത്തിരിക്കുന്നു

By Staff

ക്രൈസ്റ്റ്ചര്‍ച്ച്: ഭാവിയിലെ വിരാട് കോഹ്‌ലിമാരെയും, സ്റ്റീവ് സ്മിത്തിനെയും കണ്ടെത്താനുള്ള സമയം ആഗതമായി കഴിഞ്ഞു. നാളെ ന്യൂസിലന്‍ഡില്‍ 2018 അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പിന് തുടക്കമാകുമ്പോള്‍ നിലവിലെ സൂപ്പര്‍താരങ്ങളുടെ പിന്‍മുറക്കാര്‍ പിറക്കുകയായി. 16 ടീമുകള്‍ മത്സരിക്കാന്‍ ഇറങ്ങുന്ന ലോകകപ്പില്‍ നാലാം കപ്പാണ് ഇന്ത്യയുടെ ലക്ഷ്യം. പാകിസ്ഥാനും, അഫ്ഗാനിസ്ഥാനും തമ്മിലാണ് ആദ്യ മത്സരം. പിന്നാലെ ആതിഥേയരായ ന്യൂസിലാന്‍ഡും നിലവിലെ ചാമ്പ്യന്‍മാരായ വെസ്റ്റിന്‍ഡീസും ഏറ്റുമുട്ടും.

ഏഷ്യ കപ്പിലെ ദയനീയ പ്രകടനത്തിന് ശേഷം ഇന്ത്യക്ക് തെളിയിക്കാന്‍ നിരവധി കാര്യങ്ങളുണ്ട്. ഓസ്‌ട്രേലിയക്കെതിരെയാണ് ഇന്ത്യന്‍ ടീമിന്റെ ആദ്യ മത്സരം. ഇന്ത്യയുടെ വന്‍മതില്‍ എന്ന ഖ്യാതി നേടിയ രാഹുല്‍ ദ്രാവിഡാണ് പരിശീലകസ്ഥാനത്ത്. 'ഞാന്‍ ആദ്യമായാണ് അണ്ടര്‍ 19 ലോകകപ്പില്‍ പങ്കെടുക്കുന്നത്. 1988 മുതല്‍ 10 വര്‍ഷത്തേക്ക് ടൂര്‍ണമെന്റ് സംഘടിപ്പിച്ചിരുന്നില്ല. ഈ ടൂര്‍ണമെന്റിന്റെ ഭാഗമാകുന്നത് തന്നെ പ്രധാനമാണെന്നാണ് ഞാന്‍ കുട്ടികളെ ഓര്‍മ്മിപ്പിച്ചത്', രാഹുല്‍ പറഞ്ഞു.

rahuldravid

2016-ലെ ഫൈനലില്‍ ഇന്ത്യ വെസ്റ്റിന്‍ഡീസിനോട് പരാജയപ്പെട്ടിരുന്നു. റിഷഭ് പന്ത്, അല്‍സാരി ജോസഫ് തുടങ്ങിയ പ്രതിഭകളാണ് ആ ടൂര്‍ണമെന്റില്‍ മികവ് തെളിയിച്ചതെങ്കില്‍ ഇക്കുറി ആര്‍ക്കാണ് ഇതിനുള്ള അവസരമെന്നാണ് ക്രിക്കറ്റ് ലോകം കാത്തിരിക്കുന്നത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ പൃഥ്വി ഷാ, സഹതാരം ശുഭ്മാന്‍ ഗില്‍, ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ ജാസണ്‍ സംഘ, പാക് പേസര്‍ ഷഹീന്‍ അഫ്രിദി, അഫ്ഗാന്‍ ബാറ്റ്‌സ്മാന്‍ ബഹീര്‍ ഷാ എന്നിവരിലാണ് ടൂര്‍ണമെന്റിന്റെ ശ്രദ്ധ.

ഷായും, ഗില്ലും നിലവില്‍ സ്വന്തം പേരില്‍ സെഞ്ചുറി കുറിച്ചവരാണ്. മുന്‍കാല താരങ്ങളായ സ്റ്റീവ് വോ, മഖായ എന്റിനി എന്നിവരുടെ മക്കളായ ഓസ്റ്റിന്‍, താണ്ടോ എന്നിവരും ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നുണ്ട്. ടൂര്‍ണമെന്റിലെ മികച്ച താരം ഐപിഎല്ലില്‍ കോടീശ്വരനാകാനുള്ള സാധ്യതയുമുണ്ട്. കഴിഞ്ഞ ലോകകപ്പില്‍ നിന്നും പന്തിനെ ഡല്‍ഹിക്കാര്‍ റാഞ്ചിയത് 1.9 കോടി രൂപയ്ക്കാണ്.

Story first published: Saturday, January 13, 2018, 9:31 [IST]
Other articles published on Jan 13, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X