വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ടോസ് ഭാഗ്യമുള്ള ഇന്ത്യന്‍ ക്യാപ്റ്റന്‍മാര്‍- ദ്രാവിഡ് നമ്പര്‍ വണ്‍! കോലി ഏറ്റവും പിന്നില്‍

ആറാംസ്ഥാനത്താണ് കോലി

ക്രിക്കറ്റെന്ന ഗെയിമിനെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ട ഘടകമാണ് ടോസ്. പലപ്പോഴും ജയവും തോല്‍വിയും നിശ്ചയിക്കുന്നതില്‍ ടോസ് നിര്‍ണായക സ്വാധീനം ചെലുത്താറുണ്ട്. പിച്ചിന്റെ ആനുകൂല്യം മുതലെടുക്കാന്‍ ഒരു ക്യാപ്റ്റനെ സഹായിക്കുന്നത് ടോസ് തന്നെയാണ്. അതുകൊണ്ടു തന്നെ ചില പിച്ചുകളില്‍ ടോസ് നഷ്ടമായാല്‍ കളി തോല്‍ക്കുന്നതിന് തുല്യമാണ്. പക്ഷെ ടോസെന്നത് ഒരു ക്യാപ്റ്റന്റെ നിയന്ത്രണത്തില്‍ വരുന്ന കാര്യമല്ല. ഭാഗ്യം കൂടി ഒപ്പം നിന്നാല്‍ മാത്രമേ ടോസ് ഒരു ക്യാപ്റ്റന് അനുകൂലമായി വരികയുള്ളൂ. ഇന്ത്യന്‍ ക്യാപ്റ്റന്‍മാരും അവരുടെ ടോസ് ഭാഗ്യവും നമുക്കു പരിശോധിക്കാം.

Most Successful Indian Captains At Coin Toss
 വിരാട് കോലി (0.74)

വിരാട് കോലി (0.74)

നിലവിലെ ക്യാപ്റ്റന്‍ വിരാട് കോലിക്കു ടോസിന്റെ കാര്യത്തില്‍ ആറാംസ്ഥാനം മാത്രമേയുള്ളൂ. 0.74 ആണ് ടോസിന്റെ കാര്യത്തില്‍ അദ്ദേഹത്തിന്റെ ശരാശരി. ഇതിനര്‍ഥം ആകെ ടോസുകളെടുത്താല്‍ നേടിയതിനേക്കാള്‍ കൂടുതല്‍ അദ്ദേഹം നഷ്ടപ്പെടുത്തിയതായി കാണാം.
200 മല്‍സരങ്ങളിലാണ് കോലി ഇന്ത്യയെ ഇതുവരെ നയിച്ചത്. ഇവയില്‍ 85 എണ്ണത്തില്‍ മാത്രമേ ടോസ് അദ്ദേഹത്തിനു അനുകൂലമായിട്ടുള്ളൂ. 155 തവണ എതിര്‍ ടീം ക്യാപ്റ്റനായിരുന്നു ടോസ്. ടോസിന്റെ കാര്യത്തില്‍ ഭാഗ്യം കുറവാണെങ്കിലും മികച്ച വിജയറെക്കോര്‍ഡാണ് കോലിക്കുള്ളത്. 64 ആണ് അദ്ദേഹത്തിന്റെ വിജയശരാശരി.

 എംഎസ് ധോണി (0.91)

എംഎസ് ധോണി (0.91)

കോലിക്കു തൊട്ടുമുകളില്‍ മുന്‍ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയാണ്. 0.91 ശരാശരിയോടെയാണ് അദ്ദേഹം അഞ്ചാംസ്ഥാനത്തു നില്‍ക്കുന്നത്. 332 മല്‍സരങ്ങളിലാണ് ധോണി ഇന്ത്യയെ നയിച്ചിട്ടുള്ളത്. ഇവയില്‍ 158 എണ്ണത്തിലാണ് അദ്ദേഹം ടോസ് നേടിയത്. 174 മല്‍സരങ്ങളില്‍ ടോസ് നഷ്ടമാവുകയും ചെയ്തു.
2007 മുതല്‍ 18 വരെ ധോണി ഇന്ത്യന്‍ നായകനായിരുന്നു. ക്യാപ്റ്റനെന്ന നിലയില്‍ ടീമിനെ ഏറ്റവുമധികം വിജയങ്ങളിലേക്കു നയിച്ചത് അദ്ദേഹമാണ്. 53.61 ആണ് ധോണിയുടെ വിജയശരാശരി.

 സൗരവ് ഗാംഗുലി (0.95)

സൗരവ് ഗാംഗുലി (0.95)

മുന്‍ ഇതിഹാസ നായകനും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലിയാണ് നാലാംസ്ഥാനത്ത്. 0.95 ആണ് ഗാംഗുലിയുടെ ടോസ് ശരാശരി. കോലി, ധോണി എന്നിവരെപ്പോലെ തന്നെ നേടിയതിനേക്കാള്‍ കൂടുതല്‍ ടോസുകള്‍ നഷ്ടപ്പെടുത്തിയ ക്യാപ്റ്റനാണ് അദ്ദേഹം. 195 മല്‍സരങ്ങളിലാണ് ദാദ ഇന്ത്യയെ നയിച്ചത്. ഇവയില്‍ 95 തവണ ടോസ് അനുകൂലമായപ്പോള്‍ 100 തവണ ടോസ് നഷ്ടമാവുകയും ചെയ്തു.
1999 മുതല്‍ 2005 വരെയായിരുന്നു ഗാംഗുലി ഇന്ത്യയുടെ നായകസ്ഥാനത്തുണ്ടായിരുന്നത്. ദാദയ്ക്കു കീഴില്‍ 97 മമല്‍സരങ്ങളില്‍ ജയിച്ച ഇന്ത്യ 78 എണ്ണത്തില്‍ തോല്‍വിയേറ്റുവാങ്ങി. 15 മല്‍സരങ്ങള്‍ സമനിലയില്‍ പിരിഞ്ഞു. 49.74 ആണ് വിജയശരാശരി.

 കപില്‍ ദേവ് (1)

കപില്‍ ദേവ് (1)

ഇന്ത്യയെ ആദ്യമായി ലോകത്തിന്റെ നെറുകയിലെത്തിച്ച ക്യാപ്റ്റനാണ് മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ കപില്‍ ദേവ്. 1983ല്‍ കപിലിനു കീഴിലായിരുന്നു ഇന്ത്യ ആദ്യമായി ലോകകപ്പുയര്‍ത്തിയത്. അവിടെയൊരു യുഗത്തിന്റെ തുടക്കം കൂടിയായിരുന്നു. കപിലിന്റെ ടോസ് ശരാശരി ഒന്നാണ്. തുല്യമായി ടോസ് ജയിക്കുകയും തോല്‍ക്കുകയും ചെയ്ത ക്യാപ്റ്റന്‍ കൂടിയാണ് അദ്ദേഹം. 108 മല്‍സരങ്ങളാണ് കപിലിനു കീഴില്‍ ഇന്ത്യയിറങ്ങിയത്. ഇവയില്‍ 54 എണ്ണത്തില്‍ ടോസ് നേടിയപ്പോള്‍ അത്ര തന്നെ കൡകളില്‍ ടോസ് നഷ്ടപ്പെടുത്തുകയും ചെയ്തു.
1982 മുതല്‍ 87 വരെ അഞ്ചു വര്‍ഷമായിരുന്നു കപില്‍ നായകസ്ഥാനത്തുണ്ടായിരുന്നത്. 108 മല്‍സരങ്ങളില്‍ 43 എണ്ണത്തില്‍ അദ്ദേഹം ടീമിനു ജയം സമ്മാനിച്ചപ്പോള്‍ 40 എണ്ണത്തില്‍ തോല്‍ക്കുകയും ചെയ്തു. 22 മല്‍സരങ്ങള്‍ സമനിലയാവുകയും ഒന്നു ടൈയുമായി മാറി. 37.03 ആയിരുന്നു വിജയശരാശരി.

 മുഹമ്മദ് അസ്ഹറുദ്ദീന്‍ (1.3)

മുഹമ്മദ് അസ്ഹറുദ്ദീന്‍ (1.3)

മുഹമ്മദ് അസ്ഹറുദ്ദീനാണ് ടോസ് ഭാഗ്യത്തിന്റെ കാര്യത്തില്‍ രണ്ടാമതുള്ള ക്യാപ്റ്റന്‍. 1.3 ശതമാനമായിരുന്നു അദ്ദേഹത്തിന്റെ ശരാശരി. 221 മല്‍സരങ്ങങളിലായിരുന്നു അദ്ദേഹം ക്യാപ്റ്റനായത്. ഇവയില്‍ 125 എണ്ണത്തില്‍ ടോസ് ജയിച്ചപ്പോള്‍ 96 എണ്ണത്തില്‍ നഷ്ടമാവുകയും ചെയ്തു.
1990 മുതല്‍ 99 വരെയായിരുന്നു അസ്ഹര്‍ ഇന്ത്യയെ നയിച്ചത്. 104 മല്‍സരങ്ങളില്‍ ടീമിനു അദ്ദേഹം ജയം നേടിക്കൊടുത്തപ്പോള്‍ 90 കളികളില്‍ തോല്‍വിയും നേരിട്ടു. രണ്ടെണ്ണം ടൈയാവുകയും 19 മല്‍സരങ്ങള്‍ സമനിലയാവുകയും ചെയ്തു. വിജയശരാശരി 47.05 ആയിരുന്നു.

രാഹുല്‍ ദ്രാവിഡ് (1.41)

രാഹുല്‍ ദ്രാവിഡ് (1.41)

ഏറ്റവുമധികം ടോസ് ഭാഗ്യമുള്ള ക്യാപ്റ്റന്‍ മുന്‍ ഇതിഹാസ ബാറ്റ്‌സ്മാന്‍ കൂടിയായ രാഹുല്‍ ദ്രാവിഡാണ്. 1.41ന്റെ ശരാശരിയുമായാണ് അദ്ദേഹം തലപ്പത്തു നില്‍ക്കുന്നത്. 2000 മുതല്‍ 07 വരെ 104 മല്‍സരങ്ങളിലായിരുന്നു ദ്രാവിഡിനു കീഴില്‍ ഇന്ത്യ കളിച്ചത്. ഇവയില്‍ 61ലും ടോസ് അദ്ദേഹത്തിനു ലഭിച്ചു, നഷ്ടമായതാവട്ടെ 43 എണ്ണമായിരുന്നു.
50 മല്‍സരങ്ങളില്‍ ടീമിനെ ജയിപ്പിക്കാന്‍ ദ്രാവിഡിനു സാധിച്ചു. 39 എണ്ണത്തില്‍ തോല്‍വി രുചിച്ചപ്പോള്‍ 11 കളികള്‍ സമനിലയില്‍ പിരിഞ്ഞു. 48.07 ആയിരുന്നു ദ്രാവിഡിന്റെ വിജയശരാശരി.

Story first published: Thursday, June 10, 2021, 19:25 [IST]
Other articles published on Jun 10, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X