For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കുംബ്ലെയ്ക്ക് പകരക്കാരന്‍ ദ്രാവിഡെന്ന് റിക്കി പോണ്ടിങ്; കാരണം ഇതാണ്

By Anwar Sadath

ലണ്ടന്‍: ഐസിസി ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിന് തയ്യാറെടുക്കുന്ന ഇന്ത്യന്‍ ടീമില്‍ അസ്വാരസ്യമുണ്ടെന്ന വാര്‍ത്തകള്‍ ആരാധകരില്‍ ആശങ്കയുണ്ടാക്കിക്കഴിഞ്ഞു. കോച്ചും ക്യാപ്റ്റനും തമ്മില്‍ രസത്തിലല്ലെന്നാണ് റിപ്പോര്‍ട്ട്. ടൂര്‍ണമെന്റോടെ അനില്‍ കുംബ്ലെയുടെ സ്ഥാനം തെറിക്കുമെന്ന് ഉറപ്പാണ്. പുതിയ കോച്ച് ആരായിരിക്കുമെന്നതാണ് ഇപ്പോഴത്തെ ചര്‍ച്ചാവിഷയം.

രാഹുല്‍ ദ്രാവിഡിനെയാണ് കുബ്ലെയുടെ പകരക്കാരനായി ഓസീസ് ഇതിഹാസം റിക്കി പോണ്ടിങ് ചൂണ്ടിക്കാട്ടുന്നത്. ദ്രാവിഡിനെക്കാള്‍ മികച്ച ഒരാളെ കണ്ടെത്താന്‍ ബിസിസിഐയ്ക്ക് സാധിക്കില്ലെന്ന് പോണ്ടിങ് പറയുന്നു. ജൂനിയര്‍ ടീമിനെ പരിശീലിപ്പിച്ച് ദ്രാവിഡ് തന്റെ മികവ് തെളിയിച്ചതാണ്. കളിക്കാരുമായി ദ്രാവിഡിന് നല്ല ബന്ധമാണെന്നും പോണ്ടിങ് ചൂണ്ടിക്കാട്ടി.

ponting

ദ്രാവിഡിന് താത്പര്യമുണ്ടെങ്കില്‍ അദ്ദഹം മികച്ച കോച്ച് ആയിരിക്കുമെന്നതില്‍ സംശയമില്ല. കളിയെക്കുറിച്ച് ഉയര്‍ന്ന അറിവുള്ളയാളാണ് ദ്രാവിഡ്. കളിയുടെ മൂന്ന് ഫോര്‍മാറ്റിലും ദ്രാവിഡ് അനുയോജ്യനായ കോച്ച് ആണെന്നും മുംബൈ ഇന്ത്യന്‍സ് കോച്ച് കൂടിയായ പോണ്ടിങ് പറഞ്ഞു.

തന്റെയും കളിക്കാരുടെയും ശമ്പളത്തെക്കുറിച്ച് സംസാരിച്ചതാണ് കുംബ്ലെയ്ക്ക് വിനയായതെന്നാണ് റിപ്പോര്‍ട്ട്. ഒരു വര്‍ഷത്തെ കുംബ്ലെയുടെ കാലാവധി നീട്ടി നല്‍കാന്‍ ബിസിസിഐ തയ്യാറായിട്ടില്ല. പകരം പുതിയ കോച്ചിനായുള്ള അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. താരങ്ങളുമായുള്ള അസ്വാരസ്യമാണ് കുംബ്ലെയുടെ കരാര്‍ അവസാനിപ്പിക്കാന്‍ കാരണമെന്നും പറയപ്പെടുന്നു.

Story first published: Wednesday, May 31, 2017, 8:51 [IST]
Other articles published on May 31, 2017
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+