വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

രാഹുല്‍ ദ്രാവിഡ് ഐസിസി ക്രിക്കറ്റ് കമ്മിറ്റിയിലേക്ക്, കൂട്ടിന് മഹേള ജയവര്‍ധനെയും!

By Muralidharan

ദുബായ്: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ് ഐ സി സിയുടെ ക്രിക്കറ്റ് കമ്മിറ്റിയില്‍. കളിക്കാരുടെ പ്രതിനിധിയായിട്ടാണ് വന്‍മതില്‍ എന്ന് വിളിപ്പേരുള്ള രാഹുല്‍ ദ്രാവിഡ് ക്രിക്കറ്റിന്റെ പരമോന്നത കമ്മിറ്റിയുടെ ഭാഗമാകുന്നത്. മുന്‍ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ മഹേള ജയവര്‍ധനെയും ദ്രാവിഡിനൊപ്പം ഐ സി സിയുടെ ക്രിക്കറ്റ് കമ്മിറ്റിയിലെത്തി. മുന്‍ താരങ്ങളുടെ പ്രതിനിധിയാണ് മഹേള. ദ്രാവിഡിനും ജയവര്‍ധനെയ്ക്കും ചേര്‍ന്ന് 1161 അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ചതിന്റെ പരിചയസമ്പത്തുണ്ട്.

1996 മുതല്‍ 2015 വരെ അന്താരാഷ്ട്ര ക്രിക്കറ്റിന്റെ ഭാഗമായിരുന്നു ദ്രാവിഡും മഹേളയും. തങ്ങള്‍ കളിച്ചിരുന്ന കാലത്തെ ഏറ്റവും മികച്ച ടെസ്റ്റ് ബാറ്റ്‌സ്മാന്‍മാരായിട്ടാണ് ഇരുവരും അതാത് രാജ്യങ്ങളില്‍ പരിഗണിക്കപ്പെടുന്നത്. നിലവിലെ ഐ സി സി സംഘത്തോടൊപ്പം ഇരുവരും ചേരുന്നത് ആരാധകര്‍ക്ക് വലിയ ആവേശമുണ്ടാക്കുന്ന കാര്യമാണ്. ക്രിക്കറ്റിന്റെ മെക്കയായ ലോര്‍ഡ്‌സില്‍ മെയ് 31നും ജൂണ്‍ 1 നും നടക്കുന്ന ഐ സി സി യോഗങ്ങളില്‍ ഇരുവരും പങ്കെടുക്കും.

rahul-dravid-

ഐ സി സി ക്രിക്കറ്റ് കമ്മിറ്റിയുടെ ചെയര്‍മാനായി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ലെഗ് ഇതിഹാസ സ്പിന്നറുമായ അനില്‍ കുംബ്ലെ തുടരും. 2012 ലാണ് കുംബ്ലെ ആദ്യമായി ഈ സ്ഥാനത്തെത്തിയത്. 2018 വരെയാണ് കുംബ്ലെയുടെ പുതുക്കിയ കാലാവധി. മീഡിയ പ്രതിനിധിയായി ഇന്ത്യയുടെ രവി ശാസ്ത്രിയും കമ്മിറ്റിയിലുണ്ട്. റിച്ചാര്‍ഡ് കെറ്റില്‍ബറോയാണ് അംപയര്‍മാരുടെ പ്രതിനിധി. ശ്രീലങ്കയുടെ രഞ്ജന്‍ മദുഗല്ലെ റഫറിമാരുടെ പ്രതിനിധിയും.

Story first published: Friday, May 13, 2016, 14:26 [IST]
Other articles published on May 13, 2016
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X