വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യന്‍ കോച്ച് ദ്രാവിഡ് തന്നെ, ഉറപ്പിക്കാം- ലക്ഷ്മണ്‍ എന്‍സിഎ തലപ്പത്തേക്ക്

അവസാന ദിവസമാണ് ദ്രാവിഡ് അപേക്ഷ നല്‍കിയത്

1

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ കോച്ചായി മുന്‍ ക്യാപ്റ്റനും ബാറ്റിങ് ഇതിഹാസവുമായ രാഹുല്‍ ദ്രാവിഡ് വരുമെന്ന് ഉറപ്പായി. കോച്ച് സ്ഥാനത്തേക്കു ദ്രാവിഡ് ഇന്നു ഔദ്യോഗികമായി അപേക്ഷ സമര്‍പ്പിച്ചതോടെയാണിത്. അപേക്ഷ സ്വീകരിക്കുന്ന അവസാനദിനം കൂടിയായിരുന്നു ഇന്ന്. ഇനി ഔദ്യോഗികമായ നടപടി ക്രമങ്ങള്‍ മാതമാണ് ബാക്കിയുള്ളത്. അതിനു ശേഷമായിരിക്കും ദ്രാവിഡ് കോച്ചായി ചുമതലയേറ്റെടുക്കുക.

ടി20 ലോകകപ്പിനു ശേഷം പരിശീലക സ്ഥാനത്തു നിന്നു പടിയിറങ്ങുന്ന രവി ശാസ്ത്രിയുടെ പിന്‍ഗാമിയായി ദ്രാവിഡ് എത്തുമെന്നു നേരത്തേ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ അദ്ദേഹം ഔദ്യോഗികമായി കോച്ച് സ്ഥാനത്തേക്കു അപേക്ഷ സമര്‍പ്പിക്കേണ്ടത് പ്രധാനമാണെന്നു ദിവസങ്ങള്‍ക്കു മുമ്പ് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി പ്രതികരിച്ചിരുന്നു. ഇപ്പോള്‍ ദ്രാവിഡ് അപേക്ഷ സമര്‍പ്പിക്കുക കൂടി ചെയ്തതോടെ ബിസിസിഐയ്ക്കു കാര്യങ്ങള്‍ എളുപ്പമായിരിക്കുകയാണ്.

മുന്‍ ടീമംഗവും അടുത്ത സുഹൃത്ത് കൂടിയായ ഗാംഗുലിടെയും ബിസിസിഐ സെക്രട്ടറി ജയ് ഷായുടെയും അഭ്യര്‍ഥനയെ തുടര്‍ന്നാണ് ദ്രാവിഡ് കോച്ച് സ്ഥാനം സ്വീകരിക്കാന്‍ തയ്യാറായതെന്നു നേരത്തേ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. മുഖ്യ കോച്ചായി ചുമതലയേറ്റെടുക്കാന്‍ നേരത്തേ ദ്രാവിഡിന് താല്‍പ്പര്യക്കുറവുണ്ടായിരുന്നു. എന്നാല്‍ ഐപിഎല്ലിന്റെ ഭാഗമായി യുഎഇയിലെത്തിയപ്പോള്‍ ഗാംഗുലസിയും ജയ് ഷായും ചേര്‍ന്ന് ദ്രാവിഡിനെ ഫോണില്‍ ബന്ധപ്പെടുകയും ഇതിനു ശേഷമാണ് ഓഫര്‍ സ്വീകരിച്ചതെന്നുനായിരുന്നു ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. പുതിയ കോച്ചായെത്തുന്ന ദ്രാവിഡിന് 10 കോടി രൂപയാണ് ശമ്പളമായി ബിസിസിഐ പ്രതിവര്‍ഷം ഓഫര്‍ ചെയ്തിരിക്കുന്നത്. നിലവിലെ കോച്ചായ രവി ശാസ്ത്രിയേക്കാള്‍ കൂടുതലാണിത്. ശാസ്ത്രിക്കു ഏഴു കോടിക്ക് അടുത്താണ് പ്രതിവര്‍ഷ ശമ്പളം.

2

ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ ഡയരക്ടറായി നേരത്തേ പ്രവര്‍ത്തിച്ചു വരികയായിരുന്നു ദ്രാവിഡ്. ദേശീയ ടീമിന്റെ മുഖ്യ കോച്ച് സ്ഥാനത്തേക്കു അദ്ദേഹം വരുന്നതോടെ എന്‍സിഎയുടെ ഡയരക്ടര്‍ സ്ഥാനത്തേക്കു പുതിയൊരാളെ ബിസിസിഐയ്ക്കു തിരഞ്ഞെടുക്കേണ്ടി വരും. മുന്‍ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ വിവിഎസ് ലക്ഷ്മണായിരിക്കും ഈ സ്ഥാനത്തേക്കു വന്നേക്കുകയെന്നാണ് ബിസിസിഐയുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്.

ബാറ്റിങ് കോച്ചായി വിക്രം റാത്തോഡ് തന്നെ തുടരുമെന്നാണ് വിവരം. എന്നാല്‍ ബൗളിങ് കോച്ചായ ഭരത് അരുണിനു പകരം പരസ് മാംബ്രെ വന്നേക്കും. ഇന്ത്യയുടെ ഫീല്‍ഡിങ് കോച്ച് സ്ഥാനത്തേക്കു മുന്‍ വിക്കറ്റ് കീപ്പര്‍ കൂടിയായ അജയ് രാത്ര അപേക്ഷ നല്‍കിയിട്ടുണ്ട്. ഇന്ത്യക്കു വേണ്ടി 12 ഏകദിനങ്ങളിലും ആറു ടെസ്റ്റുകളിലും അദ്ദേഹം കളിച്ചിട്ടുണ്ട്. വവിരമിച്ച ശേഷം പരിശീലകന്റെ റോളിലും സജീവമാണ് രാത്ര. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹം വനിതാ ടീമിന്റെ പരിശീലക സംഘത്തിലുമുണ്ടായിരുന്നു. ദേശീയ ക്രിക്കറ്റ് അക്കാദമിയിലെ സ്ഥിരം സാന്നിധ്യമായ രാത്ര ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍മാരായ വൃധിമാന്‍ സാഹ, റിഷഭ് പന്ത് എന്നിവരുടെ വളര്‍ച്ചയിലും സുപ്രധാന പങ്കുവഹിച്ചിരുന്നു.

Story first published: Tuesday, October 26, 2021, 19:53 [IST]
Other articles published on Oct 26, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X