വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ക്ലാസിക് ജയം, ഇന്ത്യ കുറിച്ചത് റെക്കോര്‍ഡ്... കാര്‍ത്തിക്കിനും ചരിത്രനേട്ടം, ട്വന്റി20യില്‍ ഇതാദ്യം

ഫൈനലില്‍ അവസാന പന്തില്‍ സിക്‌സര്‍ അടിച്ചാണ് കാര്‍ത്തിക് ഇന്ത്യയെ ജയിപ്പിച്ചത്

വിജയശില്‍പിയായി ദിനേശ് കാര്‍ത്തിക് | Oneindia Malayalam

കൊളംബോ: നിദാഹാസ് ട്രോഫി ത്രിരാഷ്ട്ര ട്വന്റി20 പരമ്പരയില്‍ ത്രില്ലിങ് ജയത്തോടെ കിരീടം നേടിയത് ശരിക്കും ആഘോഷിക്കുകയാണ് ഇന്ത്യന്‍ യുവനിര. ബംഗ്ലാദേശ് ജയിച്ചെന്നു കരുതിയ മല്‍സരത്തില്‍ അവസാന രണ്ടോവറില്‍ ദിനേഷ് കാര്‍ത്തിക് നടത്തിയ വെടിക്കെട്ട് ബാറ്റിങാണ് ഇന്ത്യയെ അവിസ്മരണീയ വിജയത്തിലേക്കു നയിച്ചത്.

ജയിക്കാന്‍ അവസാന പന്തില്‍ അഞ്ചു റണ്‍സ് വേണമെന്നിരിക്കെ സിക്‌സറിലൂടെ കാര്‍ത്തിക് ടീമിന്റെ വിജയറണ്‍സ് നേടിയപ്പോള്‍ ഇന്ത്യന്‍ ആരാധകരും താരങ്ങളും ആഘോഷത്തിമര്‍പ്പിലായിരുന്നു. വെറും എട്ടു പന്തില്‍ രണ്ടു ബൗണ്ടറികളും മൂന്നു സിക്‌സറുമടക്കം പുറത്താവാതെ 29 റണ്‍സാണ് കാര്‍ത്തിക് അടിച്ചുകൂട്ടിയത്. കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതും അദ്ദേഹമായിരുന്നു.

റിനോ ആന്‍റോ കേരള ബ്ലാസ്‌റ്റേഴ്‌സ് വിടുന്നു? ആരാധകര്‍ ഞെട്ടലില്‍, നോട്ടമിട്ടത് മുന്‍ ടീംറിനോ ആന്‍റോ കേരള ബ്ലാസ്‌റ്റേഴ്‌സ് വിടുന്നു? ആരാധകര്‍ ഞെട്ടലില്‍, നോട്ടമിട്ടത് മുന്‍ ടീം

എക്‌സ്ട്രാ ടൈം ഗോളില്‍ ചെല്‍സി സെമിയില്‍... റൊണാള്‍ഡോയ്ക്ക് 50ാം ഹാട്രിക്ക്!! റയല്‍ കസറിഎക്‌സ്ട്രാ ടൈം ഗോളില്‍ ചെല്‍സി സെമിയില്‍... റൊണാള്‍ഡോയ്ക്ക് 50ാം ഹാട്രിക്ക്!! റയല്‍ കസറി

1

ഫൈനലിലെ വിജയത്തോടെ പല റെക്കോര്‍ഡുകളും ഇന്ത്യന്‍ ടീമും ദിനേഷ് കാര്‍ത്തികും സ്വന്തം പേരില്‍ കുറിച്ചിരുന്നു.

ട്വന്റി20 ത്രിരാഷ്ട്ര പരമ്പരയില്‍ മൂന്നു ഫൈനലുകള്‍ ജയിച്ച ടീമെന്ന റെക്കോര്‍ഡാണ് നിദാഹാസ് ട്രോഫി കിരീടവിജയത്തോടെ ഇന്ത്യ സ്വന്തം പേരില്‍ കുറിച്ചത്. ഇതുവരെ ഒരു ടീമും മൂന്നു ത്രിരാഷ്ട്ര ട്വന്റി20 പരമ്പരയില്‍ ജേതാക്കളായിട്ടില്ല.

2

അവസാന പന്തില്‍ ജയിക്കാന്‍ അഞ്ചു റണ്‍സ് വേണമെന്നിരിക്കെ സിക്‌സറിലൂടെ ട്വന്റി20യില്‍ വിജയറണ്‍സ് നേടിയ ആദ്യ താരമെന്ന റെക്കോര്‍ഡിന് ദിനേഷ് കാര്‍ത്തിക് അര്‍ഹനായി.

3

ഫൈനലില്‍ 56 റണ്‍സെടുത്ത് ടീമിന്റെ ടോപ്‌സ്‌കോററായ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ട്വന്റി20യില്‍ 7000 റണ്‍സ് ക്ലബ്ബില്‍ അംഗമായി. ഈ നേട്ടത്തിന് അര്‍ഹനാവുന്ന മൂന്നാമത്തെ താരമാണ് രോഹിത്.

ബംഗ്ലാദേശ് താരം മഹമ്മൂദുള്ള ട്വന്റി20യില്‍ 1000 റണ്‍സ് ക്ലബ്ബില്‍ ഇടംനേടി. തമീം ഇഖ്ബാല്‍, ഷാക്വിബ് അല്‍ ഹസന്‍, മുഷ്ഫിഖുര്‍ റഹീം എന്നിവരെക്കൂടാതെ 1000 റണ്‍സ് തികയ്ക്കുന്ന നാലാമത്തെ ബ്ംഗ്ലാദേശ് താരമാണ് മഹമ്മൂദുള്ള.

4

എട്ടു തവണയാണ് ബംഗ്ലാദേശ് താരം മഹമ്മൂദുള്ള ട്വന്റി20യില്‍ റണ്ണൗട്ടായത്. ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണും അഫ്ഗാനിസ്താന്‍ താരം സമിയുള്ള ഷെന്‍വാരിയു മാത്രമേ നേരത്തേ ഇത്രയു മല്‍സരങ്ങള്‍ റണ്ണൗട്ടായിട്ടുള്ളൂ.

ഇന്ത്യയുടെ യുവ സ്പിന്നര്‍ വാഷിങ്ടണ്‍ സുന്ദര്‍ എട്ടു വിക്കറ്റുകളാണ് നിദാഹാസ് ട്രോഫിയില്‍ നേടിയത്. 20 വയസ്സില്‍ താഴെയുള്ള ഒരു താരം ആദ്യമായാണ് ശ്രീലങ്കയില്‍ ഒരു പരമ്പരയില്‍ ഇത്രയും വിക്കറ്റുകള്‍ പോക്കറ്റിലാക്കുന്നത്. ഏഴു വിക്കറ്റുകളെന്ന ലങ്കന്‍ താരം അഖില ധനഞ്ജയയുടെ റെക്കോര്‍ഡ് സുന്ദര്‍ മറികടക്കുകയായിരുന്നു.

5

ഇന്ത്യന്‍ താരം ലോകേഷ് രാഹുല്‍ ട്വന്റി20യില്‍ 500 റണ്‍സ് തികച്ചു. ഇതിനായി വെറും 13 മല്‍സരങ്ങള്‍ മാത്രമേ താരത്തിനു വേണ്ടിവന്നുള്ളൂ. ഇതു പുതിയ റെക്കോര്‍ഡ്കൂടിയാണ്.

നിദാഹാസ് ട്രോഫി ഫൈനലിലേത് ഇന്ത്യയുടെ 61ാം ട്വന്റി20 വിജയം കൂടിയായിരുന്നു. 74 വിജയങ്ങളുമായി പാകിസ്താന്‍ മാത്രമേ ഇനി ഇന്ത്യക്കു മുന്നിലുള്ളൂ.

6

ട്വന്റി20 പരമ്പരയുടെ ഫൈനലില്‍ ഒരു ടീം പിന്തുടര്‍ന്ന് വിജയിക്കുന്ന ഏറ്റവുമുയര്‍ന്ന സ്‌കോര്‍ കൂടിയാണ് 167 റണ്‍സ്. 2016ല്‍ കൊല്‍ക്കത്തയില്‍ നടന്ന ട്വന്റി20 ലോകകപ്പിന്റെ ഫൈനലില്‍ ഇംഗ്ലണ്ടിനെതിരേ വെസ്റ്റ് ഇന്‍ഡീസ് പിന്തുടര്‍ന്നു ജയിച്ച 156 റണ്‍സെന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയാവുകയായിരുന്നു.

Story first published: Monday, March 19, 2018, 10:38 [IST]
Other articles published on Mar 19, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X