വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

'രാഹുല്‍ ഡേവിഡ്', എന്റെ പേര് കേട്ട് ഞാന്‍ ഞെട്ടി!, രസകരമായ സംഭവത്തെക്കുറിച്ച് ദ്രാവിഡ്

പഠിക്കാന്‍ മിടുക്കനായിരുന്നിട്ടും ചെറുപ്പം മുതല്‍ ക്രിക്കറ്റിന് സ്‌നേഹിച്ച് വളര്‍ന്നുവന്ന ദ്രാവിഡ് മാന്യന്മാരുടെ കളിയെന്ന വിശേഷണമുള്ള ക്രിക്കറ്റിലെ മാന്യനായ താരമായി മാറി

1

ഇന്ന് രാഹുല്‍ ദ്രാവിഡ് എന്ന പേര് അറിയാത്തവരായി ആരും ഉണ്ടാവില്ല. ലോക ക്രിക്കറ്റിലെ ക്ലാസിക് ബാറ്റ്‌സ്മാനായി ഇന്ത്യന്‍ ക്രിക്കറ്റിന്റെ വന്നമതിലായി ആരാധക മനസില്‍ എന്നെന്നും രാഹുല്‍ ദ്രാവിഡെന്ന പേരുണ്ടാവും. പഠിക്കാന്‍ മിടുക്കനായിരുന്നിട്ടും ചെറുപ്പം മുതല്‍ ക്രിക്കറ്റിന് സ്‌നേഹിച്ച് വളര്‍ന്നുവന്ന ദ്രാവിഡ് മാന്യന്മാരുടെ കളിയെന്ന വിശേഷണമുള്ള ക്രിക്കറ്റിലെ മാന്യനായ താരമായി മാറി. ഇന്ത്യന്‍ ക്രിക്കറ്റിനപ്പുറത്തേക്ക് പടര്‍ന്ന് പന്തലിക്കാന്‍ സാധിച്ച പ്രതിഭാസമായിരുന്നു ദ്രാവിഡ്.

ഇന്ത്യയുടെ നായകനായും ബാറ്റ്‌സ്മാനായും വിക്കറ്റ് കീപ്പറായും ഇപ്പോള്‍ പരിശീലകനായുമെല്ലാം കളം നിറയുന്ന ദ്രാവിഡ് തന്റെ പഴയ ക്രിക്കറ്റ് ഓര്‍മകള്‍ പങ്കുവെച്ചിരിക്കുകയാണ്. കര്‍ണാടകയിലെ സെന്റ് ജോസഫ് ബോയ്‌സ് ഹൈ സ്‌കൂളിലായിരുന്നു ദ്രാവിഡിന്റെ പഠനം. തന്റെ സ്‌കൂള്‍ ക്രിക്കറ്റ് ജീവിതത്തില്‍ സംഭവിച്ച രസകരമായ സംഭവങ്ങളാണ് ഇപ്പോള്‍ ദ്രാവിഡ് പങ്കുവെച്ചിരിക്കുന്നത്.

IND vs WI: മൂന്നാം മത്സരത്തില്‍ ഇന്ത്യക്ക് മൂന്ന് മാറ്റം?, സഞ്ജു പുറത്താവും!, പകരക്കാരനെത്തുംIND vs WI: മൂന്നാം മത്സരത്തില്‍ ഇന്ത്യക്ക് മൂന്ന് മാറ്റം?, സഞ്ജു പുറത്താവും!, പകരക്കാരനെത്തും

1

ഇതില്‍ രസകരമായ സംഭവമായി അദ്ദേഹം പറഞ്ഞത് തന്നെക്കുറിച്ച് വന്ന പത്രവാര്‍ത്തയാണ്. അതില്‍ തന്റെ പേര് തെറ്റായാണ് പ്രസിദ്ധീകരിച്ചതെന്നാണ് ദ്രാവിഡ് പറഞ്ഞത്. 'ദ്രാവിഡ് എന്ന പേര് അധികമാര്‍ക്കും ഇല്ലാത്തതിനാല്‍ എഡിറ്റര്‍ കേട്ടത് ഡേവിഡ് എന്നാണ്. കാരണം ഡേവിഡ് പൊതുവായി കേട്ട് പരിചയമുള്ള പേരാണ്. ഞാന്‍ സ്‌കൂള്‍ ക്രിക്കറ്റില്‍ സെഞ്ച്വറി നേടിയതിനെക്കുറിച്ചായിരുന്നു വാര്‍ത്ത. എന്റെ പ്രകടനത്തെക്കുറിച്ചുള്ള വാര്‍ത്തയില്‍ തെറ്റായി പേര് വന്നത് കണ്ട് ആദ്യമൊന്ന് ഞെട്ടിയെങ്കിലും വാര്‍ത്ത വന്നിട്ടും പേര് തെറ്റിയതിനാല്‍ തന്നെയാരും തിരിച്ചറിയില്ലല്ലോയെന്നത് ഓര്‍ത്ത് സന്തോഷിച്ചു' -ദ്രാവിഡ് പറഞ്ഞു.

ഹാട്രിക് നേടി ഇന്ത്യയെ വിറപ്പിച്ചു, അറിയാമോ ഈ ബൗളര്‍മാരെ?, ടെസ്റ്റില്‍ ഇന്ത്യക്ക് ഒരു വില്ലന്‍!

2

സ്‌കൂള്‍ ക്രിക്കറ്റിലൂടെ വളര്‍ന്ന് പിന്നീട് ഇന്ത്യന്‍ ടീമിലേക്കെത്തിയ ദ്രാവിഡ് ഏകദിനത്തിലും ടെസ്റ്റിലും 10000 റണ്‍സ് നേടിയ അപൂര്‍വ്വം താരങ്ങളിലൊരാളാണ്. ഇന്ത്യക്കായി ടി20യും കളിക്കാന്‍ ദ്രാവിഡിന് സാധിച്ചിട്ടുണ്ട്. കര്‍ണാടക അണ്ടര്‍ 15, 17, 19 ടീമുകള്‍ക്കായി കളിച്ച ദ്രാവിഡ് 1996ലാണ് ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിച്ചത്. 24000ലധികം റണ്‍സും 48 സെഞ്ച്വറിയുമാണ് ദ്രാവിഡിന്റെ കരിയറിലുള്ളത്. പകരംവെക്കാനില്ലാത്ത പ്രതിഭാസമായാണ് ദ്രാവിഡ് ഇന്ത്യന്‍ ടീമിന്റെ കുപ്പായമഴിച്ചത്.

3

പരിശീലകറോളിലേക്കെത്തിയപ്പോഴും അദ്ദേഹം പ്രതീക്ഷ തെറ്റിച്ചില്ല. ഇന്ത്യ അണ്ടര്‍ 19, എ ടീമുകളെ നയിച്ച ദ്രാവിഡ് ഇന്ത്യയുടെ അണ്ടര്‍ 19 ടീമിനെ ലോകകപ്പ് കിരീടം ചൂടിച്ചു. ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ തലവനായി ഏറെ നാള്‍ പ്രവര്‍ത്തിച്ച ദ്രാവിഡ് ദേശീയ ടീമിലേക്ക് നിരവധി യുവതാരങ്ങളെ വളര്‍ത്തിക്കൊണ്ടുവന്നു. രവി ശാസ്ത്രി പടിയിറങ്ങിയതോടെയാണ് ഇന്ത്യയുടെ സീനിയര്‍ ടീമിന്റെ പരിശീലകനായി ദ്രാവിഡ് എത്തിയത്.

4

ദ്രാവിഡിന്റെ പരിശീലനത്തില്‍ ഇന്ത്യ ഇംഗ്ലണ്ടില്‍ ഏകദിന, ടി20 പരമ്പരകള്‍ നേടി. മികച്ച പ്രകടനമാണ് അദ്ദേഹത്തിന് കീഴില്‍ ടീം കാഴ്ചവെക്കുന്നത്. 2022ല്‍ വരാനിരിക്കുന്ന ടി20 ലോകകപ്പാണ് ദ്രാവിഡിന് മുന്നിലുള്ള വലിയ വെല്ലുവിളി. 2023ലെ ഏകദിന ലോകകപ്പും ദ്രാവിഡിന് മുന്നിലുള്ള വലിയ വെല്ലുവിളിയാണ്. 2011ലെ ലോകകപ്പിന് ശേഷം ലോകകപ്പ് കിരീടം നേടാന്‍ ഇന്ത്യക്ക് സാധിച്ചിട്ടില്ല. ഈ കാത്തിരിപ്പിന് വിരാമമിടാന്‍ ദ്രാവിഡെന്ന പരിശീലകന് സാധിക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

6 പന്തില്‍ ജയിക്കാന്‍ 7 റണ്‍സ്, ആദ്യ നാല് പന്തും വിക്കറ്റ്!, പിന്നെ എന്തായി? ത്രില്ലിങ് മാച്ച് ഇതാ

5

തന്റെ കരിയറില്‍ വലിയ സ്വാധീനം ഉണ്ടാക്കിയത് മുന്‍ ഇന്ത്യയുടെ ഒളിംപിക്‌സ് സ്വര്‍ണ്ണ മെഡല്‍ ജേതാവ് അഭിനവ് ബിന്ദ്രയാണെന്നും ദ്രാവിഡ് പറഞ്ഞു. ' 2008ല്‍ ഞാന്‍ കരിയറില്‍ വളരെയധികം പ്രയാസപ്പെട്ടു. 30കളില്‍ തുടര്‍ച്ചയായി പുറത്താവുന്നു. ഞാന്‍ തന്നെ എന്റെ കരിയറിനെ ഉയര്‍ത്തിക്കൊണ്ടുവരേണ്ടതായി വന്നു. ഇനിയും എന്റെ ഉള്ളില്‍ ക്രിക്കറ്റുണ്ടെന്ന് എനിക്ക് തിരിച്ചറിവുണ്ടായിരുന്നു. ആ സമയത്താണ് ബെയ്ജിങ്ങിലെ അഭിനവ് ബിന്ദ്രയുടെ ഷൂട്ടിങ്ങിലെ സ്വര്‍ണ്ണ നേട്ടം ഉണ്ടാവുന്നത്. അദ്ദേഹത്തിന്റെ ആത്മകഥ എനിക്ക് വലിയ ആത്മവിശ്വാസം നല്‍കി. വിജയം ആഗ്രഹിക്കുന്നവരെല്ലാം ഇത് വായിച്ചിരിക്കണമെന്നാണ് എനിക്ക് പറയാനുള്ളത്' -ദ്രാവിഡ് കൂട്ടിച്ചേര്‍ത്തു.

Story first published: Tuesday, July 26, 2022, 14:35 [IST]
Other articles published on Jul 26, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X