വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

പന്തും സഞ്ജുവും ധോണിയുമല്ല; ടി20 ലോകകപ്പില്‍ മറ്റൊരു താരമെന്ന സൂചനയുമായി ശാസ്ത്രി

മുംബൈ: എംഎസ് ധോണി മാറിനിന്നതോടെ ടി20 മത്സരങ്ങളില്‍ ഇന്ത്യയ്ക്ക് കീറാമുട്ടിയാകുകയാണ് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്റെ സ്ഥാനം. ധോണിക്കു പകരമായി എത്തിയ ഋഷഭ് പന്ത് ഏതാണ്ട് പൂര്‍ണ പരാജയമാണെങ്കിലും പന്തില്‍ തന്നെയാണ് ടീം മാനേജ്‌മെന്റിന് പ്രതീക്ഷയുള്ളത്. മലയാളി താരം സഞ്ജു സാംസണിനെ രണ്ട് പരമ്പരകളില്‍ ഉള്‍പ്പെടുത്തിയെങ്കിലും ഒരു മത്സരംപോലും കളിപ്പിച്ചതുമില്ല.


രാഹുലിനെ വിക്കറ്റ് കീപ്പറാക്കാം

രാഹുലിനെ വിക്കറ്റ് കീപ്പറാക്കാം

പന്തിന്റെ പരാജയം തുടരുകയും ധോണി വിരമിക്കുകയും ചെയ്താല്‍ സഞ്ജു ആയിരിക്കില്ല വിക്കറ്റ് കീപ്പറാവുകയെന്ന് സൂചിപ്പിച്ചിരിക്കുകയാണ് പരിശീലകന്‍ രവി ശാസ്ത്രി. ആഭ്യന്തര മത്സരങ്ങളിലും ഐപിഎല്ലിലും വിക്കറ്റ് കീപ്പിങ് കഴിവ് തെളിയിച്ച കെ എല്‍ രാഹുല്‍ ലോകകപ്പില്‍ ഇന്ത്യയ്ക്ക് മികച്ച ഓപ്ഷനാണെന്ന് പരിശീലകന്‍ വ്യക്തമാക്കി. ഓപ്പണറെന്ന നിലയില്‍ ടീമില്‍ സ്ഥാനം ഉറപ്പിച്ചുകഴിഞ്ഞ രാഹുലിന് വിക്കറ്റ് കീപ്പറുടെ ജോലിയും അനായാസമാകുമെന്നാണ് ശാസ്ത്രിയുടെ വിലയിരുത്തല്‍.

 ബാറ്റിങ്ങിലും രാഹുല്‍

ബാറ്റിങ്ങിലും രാഹുല്‍

ആഭ്യന്തര മത്സരങ്ങിലും അന്താരാഷ്ട്ര മത്സരങ്ങളിലും പരിമിത ഓവര്‍ ക്രിക്കറ്റില്‍ അടുത്തകാലത്ത് രാഹുല്‍ സ്ഥിരതകാട്ടുന്നുണ്ട്. ക്യാപ്റ്റന്‍ വിരാട് കോലിക്ക് തൊട്ടുതാഴെയാണ് രാഹുലിന്റെ ശരാശരി. പന്തിന്റെ ഫോമില്ലായ്മ കൂടി കണക്കിലെടുത്താല്‍ രാഹുലിനെ വിക്കറ്റ് കീപ്പറാക്കിയേക്കും. അങ്ങിനെവന്നാല്‍ വിക്കറ്റ് കീപ്പര്‍ക്ക് പകരമായി ഒരു ബാറ്റ്‌സ്മാനെ ടീമില്‍ അധികമായി ഉള്‍പ്പെടുത്താനും കഴിയും.

ബാറ്റിങ്ങില്‍ പുതിയ കളിക്കാര്‍

ബാറ്റിങ്ങില്‍ പുതിയ കളിക്കാര്‍

രാഹുലിനെ വിക്കറ്റ് കീപ്പറാക്കുന്നത് നല്ലൊരു ഓപ്ഷനാണെന്ന് രവി ശാസ്ത്രി വ്യക്തമാക്കി. മികച്ച മധ്യനിര ബാറ്റ്‌സ്മാന്മാര്‍ ഐപിഎല്ലിലൂടെ ഉദയംചെയ്യുകയാണെങ്കില്‍ രാഹുലിന് മറ്റൊരു ചുമതലകൂടി നല്‍കുന്നത് നന്നായിരിക്കും. ഒരേ സമയം രണ്ടുകാര്യങ്ങള്‍ ചെയ്യുന്നത് നല്ലതുതന്നെ. ബാറ്റിങ് ഓര്‍ഡറിന് താഴെ വെടിക്കെട്ട് ഉതിര്‍ക്കുന്ന ബാറ്റ്‌സ്മാന്മാര്‍ ഐപിഎല്ലിലൂടെ കടന്നുവന്നേക്കാമെന്നും ശാസ്ത്രി പറയുന്നു.

പന്തും സഞ്ജുവും പുറത്തേക്ക്

പന്തും സഞ്ജുവും പുറത്തേക്ക്

ഓസ്‌ട്രേലിയയില്‍ അടുത്തവര്‍ഷം നടക്കാനിരിക്കുന്ന ടി20 ലോകകപ്പിലേക്ക് ഇന്ത്യ ലക്ഷ്യമാക്കുന്നത് ഋഷഭ് പന്തിന്റെ വിക്കറ്റ് കീപ്പിങ്ങാണ്. എന്നാല്‍, ബാറ്റിങ്ങില്‍ മികവുകാട്ടാന്‍ താരത്തിന് കഴിയുന്നില്ല. കേവലം 20.45 ആണ് പന്തിന്റെ ടി20യിലെ ശരാശരി. രാഹുലാകട്ടെ കഴിഞ്ഞ ചില ഇന്നിങ്‌സുകളില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കുകയും ചെയ്തു. ടി20 ലോകകപ്പിന് തയ്യാറെടുത്തുകഴിഞ്ഞെന്ന് രാഹുല്‍ വ്യക്തമാക്കിക്കഴിഞ്ഞു. ഏത് ഉത്തരവാദിത്വവും ഏറ്റെടുക്കാമെന്നും രാഹുല്‍ പറയുന്നു. രാഹുല്‍ വിക്കറ്റ് കീപ്പര്‍ ആവുകയാണെങ്കില്‍ സഞ്ജുവിന്റെ ലോകകപ്പ് പ്രതീക്ഷകളും മങ്ങും.

Story first published: Sunday, December 15, 2019, 15:08 [IST]
Other articles published on Dec 15, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X