വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

എന്നെ ഒഴിവാക്കിയതു കൊണ്ട് ദ്രാവിഡും പലരും വന്നു! രഹാനെയും വഴി മാറട്ടെയെന്നു മഞ്ജരേക്കര്‍

മോശം പ്രകടനമാണ് രഹാനെ കാഴ്ചവയ്ക്കുന്നത്

ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയെ ഇംഗ്ലണ്ടിനെതിരായ അവസാനത്തെ ടെസ്റ്റിലെങ്കിലും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് മുന്‍ ബാറ്റ്‌സ്മാനും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍. കരിയറിലെ ഏറ്റവും മോശം ഫോമിലൂടെ കടന്നുപോവുന്ന രഹാനെ ഓവലില്‍ ഇന്ത്യ 157 റണ്‍സിന്റെ വമ്പന്‍ ജയം കൊയ്ത നാലാം ടെസ്റ്റിലും ഫ്‌ളോപ്പായിരുന്നു.

ഇതോടെ ഈ മാസം 10 മുതല്‍ മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡില്‍ നടക്കാനിരിക്കുന്ന അവസാന ടെസ്റ്റില്‍ അദ്ദേഹത്തിനു അവസരം നല്‍കുമോയെന്ന കാര്യം സംശയത്തിലാണ്. ഹനുമാ വിഹാരി, പുതുമുഖം സൂര്യകുമാര്‍ യാദവ് എന്നിവരടക്കമുള്ളവര്‍ ടീമില്‍ അവസരം കാത്തു പുറത്തുനില്‍ക്കുകയാണ്.

 രഹാനെയുടെ പ്രകടനം

രഹാനെയുടെ പ്രകടനം

കഴിഞ്ഞ വര്‍ഷമവസാനവും ഈ വര്‍ഷമാദ്യവുമായി നടന്ന ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലാണ് രഹാനെ അവസാനമായി ടെസ്റ്റില്‍ സെഞ്ച്വറി നേടിയത്. സ്ഥിരതയില്ലാത്ത പ്രകടനമാണ് അദ്ദേഹം ടെസ്റ്റില്‍ കാഴ്ച വച്ചുകൊണ്ടിരിക്കുന്നത്. അവസാനത്തെ 10 ഇന്നിങ്‌സുകളെടുത്താല്‍ ഒരു തവണ മാത്രമേ രഹാനെ ഫിഫ്റ്റി നേടിയിട്ടുള്ളൂ.
ഇംഗ്ലണ്ടുമായി ഇപ്പോള്‍ നടക്കുന്ന ടെസ്റ്റ് പരമ്പര രഹാനെയെ സംബന്ധിച്ച് ഫോം വീണ്ടെടുക്കാനുള്ള ഏറ്റവും മികച്ച അവസരമായിരുന്നു. ദൈര്‍ഘ്യമേറിയ പരമ്പരയിലെ കഴിഞ്ഞ നാലു ടെസ്റ്റുകളിലും അവസരം ലഭിച്ചിട്ടും ഒരു തവണ മാത്രമാണ് അദ്ദേഹം ഫിഫറ്റി നേടിയത്.

എനിക്കു പകരം ദ്രാവിഡ്

എനിക്കു പകരം ദ്രാവിഡ്

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനായി കളിക്കുമ്പോള്‍ എല്ലായ്‌പ്പോഴും ഒരു കാര്യം ഓര്‍മിക്കണം. നിങ്ങള്‍ക്കു പിറകില്‍ അവസരം കാത്ത് ഒരുപാട് പേര്‍ നില്‍പ്പുണ്ട്. ഞാന്‍ ടീമില്‍ നിന്നും ഒഴിവാക്കപ്പെട്ടില്ലായിരുന്നെങ്കില്‍ രാഹുല്‍ ദ്രാവിഡിനെപ്പോലെയുള്ള മറ്റു താരങ്ങള്‍ ഇന്ത്യന്‍ ടീമിലേക്കു വരില്ലായിരുന്നു. രഹാനെയുടെ കാര്യവും ഇങ്ങനെ തന്നെയാണ്. ഹനുമാ വിഹാരി, സൂര്യകുമാര്‍ യാദവ് എന്നിവരെപ്പോലുള്ള താരങ്ങള്‍ അവസരം കാത്ത് പുറത്തു നില്‍പ്പുണ്ട്.
റിസര്‍വ് നിരയില്‍ പുറത്തിരിക്കുന്ന കളിക്കാരെ കാണുമ്പോള്‍ നിങ്ങള്‍ക്കു പലപ്പോഴും ആശ്ചര്യം തോന്നും. കാരണം നിങ്ങള്‍ അവരുടെ പ്രകടനം കണ്ടിട്ടില്ല. അജിങ്ക്യ രഹാനെയാവട്ടെ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നില്ലെന്നും മഞ്ജരേക്കര്‍ വ്യക്തമാക്കി.

 രഹാനെയ്ക്കു ഇനിയുമൊരു അവസരം

രഹാനെയ്ക്കു ഇനിയുമൊരു അവസരം

രഹാനെയ്ക്കു വീണ്ടുമൊരു അവസരം കൂടി ലഭിച്ചാല്‍ ഏറെ ഭാഗ്യശാലിയായ ബാറ്റ്‌സ്മാനാണ് അദ്ദേഹമെന്നു നമുക്കു പറയാം. കഴിഞ്ഞകാലത്തെ നമ്മുടെ പല ബാറ്റ്‌സ്മാന്മാരും ഈ യുഗത്തിലാണ് ജീവിച്ചതെങ്കില്‍ എന്നു ഞാന്‍ ആഗ്രഹിച്ചു പോവുകയാണ്. രഹാനെയ്ക്കു ഒരുപാട് അവസരങ്ങളാണ് ലഭിച്ചിരിക്കുന്നത്. ഒരു അവസരം കൂടി ലഭിക്കുകയാണെങ്കില്‍ അദ്ദേഹത്തിനു അതു വലിയ കാര്യമായിരിക്കും.
നിങ്ങള്‍ കൂടുതല്‍ അവസരങ്ങള്‍ നല്‍കിയതു കൊണ്ട് അദ്ദേഹം മെച്ചപ്പെടാന്‍ തുടങ്ങിയതായി പറയാന്‍ കഴിയില്ല. ഓരോ ഇന്നിങ്‌സില്‍ രഹാനെ ഇറങ്ങുമ്പോഴും അതില്‍ അദ്ദേഹം ഫോം വീണ്ടെടുക്കുമെന്നു നിങ്ങള്‍ കരുതും, പക്ഷെ അതൊരിക്കലും സംഭവിക്കുന്നില്ല. ഇതാണ് ഏറ്റവുമധികം അസ്വസ്ഥതയുണ്ടാക്കുന്ന കാര്യം. അതിനാല്‍ തന്നെ ഇനിയും അവസരം ലഭിച്ചാല്‍ രഹാനെ ഭാഗ്യവാനാണെന്നും മഞ്ജരേക്കര്‍ കൂട്ടിച്ചേര്‍ത്തു.

 ഇംഗ്ലണ്ടിനെതിരേ വന്‍ ഫ്‌ളോപ്പ്

ഇംഗ്ലണ്ടിനെതിരേ വന്‍ ഫ്‌ളോപ്പ്

ഇംഗ്ലണ്ടിനെതിരേയുള്ള ഈ പരമ്പരയില്‍ ബാറ്റിങ് ശരാശരിയുടെ കാര്യത്തില്‍ ഇന്ത്യയുടെ ചില ബൗളര്‍മാരേക്കാള്‍ പോലും പിറകിലാണ് രഹാനെയുടെ സ്ഥാനം. ബാറ്റിങ് ശരാശരിയെടുത്താല്‍ ഇന്ത്യന്‍ താരങ്ങളില്‍ രണ്ടു പേര്‍ മാത്രമേ പരമ്പരയില്‍ അദ്ദേഹത്തിനു പിറകിലുള്ളൂ. പേസര്‍മാരായ ഇഷാന്ത് ശര്‍മയും (11.33 ശരാശരി) മുഹമ്മദ് സിറാജുമാണ് (7) ഇവര്‍. എത്ര മാത്രം ദയനീയമാണ് രഹാനെുടെ പ്രകടനമെന്ന് അടിവരയിടുന്നതാണ് ഈ കണക്കുകള്‍.
നാലു ടെസ്റ്റുകളിലെ ഏഴ് ഇന്നിങ്‌സുകളില്‍ ബാറ്റ് ചെയ്ത അദ്ദേഹം 15.57 ശരാശരിയില്‍ 109 റണ്‍സ് മാത്രമേ നേടിയിട്ടുള്ളൂ. ഒരു ഫിഫ്റ്റി മാത്രമേ രഹാനെയ്ക്കു കുറിക്കാനുള്ളൂ. 61 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ലോര്‍ഡ്‌സിലെ രണ്ടാം ടെസ്റ്റിന്റെ രണ്ടാമന്നിങ്‌സിലായിരുന്നു ഇത്.

Story first published: Tuesday, September 7, 2021, 18:06 [IST]
Other articles published on Sep 7, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X