വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സച്ചിനും ഗാംഗുലിക്കും തൊട്ടുതാഴെ രഹാനെയും ധവാനും

കട്ടക്ക്: ഇതിഹാസ താരങ്ങളായ സച്ചിന്‍ തെണ്ടുല്‍ക്കറിനും സൗരവ് ഗാഗുലിക്കും തൊട്ടുതാഴെ ഓപ്പണിംഗ് പാര്‍ട്ട്ണര്‍ഷിപ്പ് അടിച്ചെടുത്ത ശിഖര്‍ ധവാന്റെയും അജിന്‍ക്യ രഹാനെയുടെയും മികവില്‍ ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് തട്ടുപൊളിപ്പന്‍ ജയം. ടോസ് നേടി ഇന്ത്യയെ ബാറ്റിംഗിനയച്ച ശ്രീലങ്ക ലോക ചാമ്പ്യന്മാുടെ മുമ്പില്‍ അമ്പേ പതറിപ്പോയി.

ബാറ്റിംഗിലും ബൗളിംഗിലും ഫീല്‍ഡിംഗിലും ഇന്ത്യയുടെ സമ്പൂര്‍ണ ആധിപത്യമായിരുന്നു കട്ടക്കില്‍. ക്യാപ്റ്റന്‍ കോലിയുടെ സ്മാര്‍ട്ട് നീക്കങ്ങള്‍ കൂടിയായതോടെ ഇന്ത്യ സൂപ്പര്‍ ഫോമിലായി. ഇരുപത്തിനാലാം ഓവറില്‍ ബാറ്റിംഗ് പവര്‍പ്ലേ പുറത്തെടുത്തതാണ് കാര്യങ്ങള്‍ ഇന്ത്യയ്ക്ക് അനുകൂലമാക്കിയത്. ഏകദിനത്തില്‍ അയ്യായിരം റണ്‍സ് തികച്ച റെയ്‌നയുടെ അര്‍ദ്ധ സെഞ്ചുറിയും ഇന്ത്യയ്ക്ക് തുണയായി.

364 റണ്‍സിന്റെ വിജയം തേടിയിറങ്ങിയ ലങ്ക 40 ഓവര്‍ പോലും കളിക്കുന്നതിന് മുമ്പേ ഓളൗട്ടായി. 194 റണ്‍സടിച്ച അവര്‍ തോറ്റത് 169 റണ്‍സിന്. ചിത്രങ്ങളിലേക്ക്.

200 കളി, അയ്യായിരം റണ്‍സ്

200 കളി, അയ്യായിരം റണ്‍സ്

ഇടങ്കയ്യന്‍ സുരേഷ് റെയ്‌നയുടെ ഇരുന്നൂറാം മത്സരമായിരുന്നു കട്ടക്കിലേത്. തട്ടുപൊളിപ്പന്‍ അര്‍ദ്ധസെഞ്ചുറിയോടെ റെയ്‌ന ഏകദിനത്തില്‍ അയ്യായിരം റണ്‍സ് തികച്ചു

സച്ചിനും ഗാംഗുലിക്കും തൊട്ടുതാഴെ

സച്ചിനും ഗാംഗുലിക്കും തൊട്ടുതാഴെ

231 റണ്‍സാണ് രഹാനെയും ധവാനും അടിച്ചെടുത്തത്. സച്ചിന്‍ - ഗാംഗുലി സഖ്യം രണ്ട് തവണ 250 ല്‍ കൂടുതല്‍ ഓപ്പണിംഗില്‍ അടിച്ചിട്ടുണ്ട്.

രഹാനെ കലക്കി

രഹാനെ കലക്കി

സെഞ്ചുറിയോടെ മാന്‍ ഓഫ് ദ മാച്ചായ രഹാനെ. 108 പന്തില്‍ 13 ഫോറും രണ്ട് സിക്‌സും സഹിതം 111 റണ്‍സാണ് രഹാനെ അടിച്ചത്.

ധവാന്‍ തകര്‍ത്തടിച്ചു

ധവാന്‍ തകര്‍ത്തടിച്ചു

ശിഖര്‍ ധവാനും സെഞ്ചുറിയടിച്ചു. 107 പന്തിലാണ് ധവാന്‍ 113 അടിച്ചത്. മൂന്ന് സിക്‌സ്, 14 ഫോര്‍.

ഓപ്പണിംഗ് സോളിഡ്

ഓപ്പണിംഗ് സോളിഡ്

ലോകകപ്പിന് മുമ്പേ ഇന്ത്യയുടെ ഓപ്പണിംഗ് മികച്ച ഫോമിലെത്തുന്നത് നല്ല സൂചനയാണ്. മറ്റൊരു ഓപ്പണറായ രോഹിത് ശര്‍മ പരിക്ക് മൂലം ടീമിന് പുറത്താണ്.

ക്യാപ്റ്റന്‍ സ്മാര്‍ട്ട്

ക്യാപ്റ്റന്‍ സ്മാര്‍ട്ട്

ധോണിയുടെ അഭാവത്തില്‍ ഇന്ത്യയെ നയിച്ച ക്യാപ്റ്റന്‍ കോലി പവര്‍ പ്ലേ മൂവ് അടക്കമുള്ള സ്മാര്‍ട്ട് നീക്കങ്ങള്‍ നടത്തി ശ്രദ്ധ പിടിച്ചുപറ്റി.

ബൗളര്‍മാര്‍ തകര്‍ത്തു

ബൗളര്‍മാര്‍ തകര്‍ത്തു

നാല് വിക്കറ്റ് വീഴ്ത്തിയ ഇഷാന്ത് ശര്‍മയുടെ നേതൃത്വത്തില്‍ ബൗളര്‍മാരും മികച്ച പ്രകടനം പുറത്തെടുത്തു.

ഇത് സിംപിള്‍

ഇത് സിംപിള്‍

ശ്രീലങ്കയെ 169 റണ്‍സിന് തോല്‍പിച്ച ശേഷം ഇന്ത്യന്‍ ടീം

Story first published: Monday, November 3, 2014, 9:53 [IST]
Other articles published on Nov 3, 2014
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X