Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍; റാഫേല്‍ നദാല്‍ സെമിയില്‍, എതിരാളി സിറ്റ്‌സിപാസ്

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ സ്‌പെയിനിന്റെ റാഫേല്‍ നദാല്‍ സെമിയില്‍ പ്രവേശിച്ചു. ക്വാര്‍ട്ടറില്‍ അമേരിക്കയുടെ ഫ്രാന്‍സിസ് ടിയാഫോയിയെ 6-3, 6-4, 6-2 എന്ന സ്‌കോറിനാണ് നദാല്‍ തോല്‍പ്പിച്ചത്. ഇതോടെ, സെമിയില്‍ സിറ്റ്‌സിപാസ് നദാല്‍ പോരാട്ടത്തിന് അരങ്ങൊരുങ്ങി. പ്രീക്വാര്‍ട്ടറില്‍ ഇതിഹാസതാരം റോജര്‍ ഫെഡററെ അട്ടിമറിച്ച് ശ്രദ്ധേയനായ ഗ്രീക്ക് താരമാണ് സ്റ്റെഫാനോസ് സിറ്റ്‌സിപാസ്.

അമേരിക്കന്‍ താരത്തിനെതിരെ നദാല്‍ മികച്ച പ്രകടനമാണ് കെട്ടഴിച്ചത്. എതിരാളിക്ക് ഒരു സെറ്റിലും നദാല്‍ അവസരം നല്‍കിയില്ല. മെല്‍ബണില്‍ ആദ്യ റൗണ്ടുമുതല്‍ ടിയാഫോയി നടത്തിയ സ്വപ്‌നക്കുതിപ്പിന് ഇതോടെ വിരാമമായി. നദാലിന്റെ ഓള്‍റൗണ്ട് പ്രകടനത്തിന് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ പരിചയസമ്പന്നത കുറഞ്ഞ അമേരിക്കന്‍ താരത്തിന് കഴിഞ്ഞില്ല.

nadal

ഇരുപതുകാരനായ സിറ്റ്‌സിപാസും റാഫേല്‍ നദാലും തമ്മിലുള്ള സെമിഫൈനല്‍ പോരാട്ടത്തിനായി കാത്തിരിക്കുകയാണ് ടെന്നീസ് ആരാധകര്‍. ഫെഡററെ പോലെ ഒരു താരത്തിനെതിരെ മികച്ച പ്രകടനം നടത്തിയ ഗ്രീക്ക് താരം നദാലിനെ അട്ടിമറിച്ചേക്കുമെന്ന വിലയിരുത്തലുമുണ്ട്. എന്തായാലും ഇരു താരങ്ങളും തമ്മിലുള്ള പോരാട്ടം ഏകപക്ഷീയമാകില്ലെന്നുറപ്പാണ്.

നേരത്തെ വനിതാ സിംഗിള്‍സില്‍ പെട്രാ ക്വിറ്റോവ ആഷ്‌ലെയ്ഗ് ബാര്‍ട്ടിയെ കീഴ്‌പ്പെടുത്തി സെമിയില്‍ കടന്നിരുന്നു. സ്‌കോര്‍ 6-1, 6-4. മറ്റൊരു മത്സരത്തില്‍ ഡാനിയേലി റോസ് കോളിന്‍സും സെമി ഉറപ്പാക്കിയിട്ടുണ്ട്. ക്വാര്‍ട്ടറില്‍ അനസ്താസ്യയെ 2-6, 7-5, 6-1 എന്ന സ്‌കോറിന് ഡാനിയേലി പരാജയപ്പെടുത്തി.

Story first published: Wednesday, January 23, 2019, 9:27 [IST]
Other articles published on Jan 23, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+