Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

യുവതാരങ്ങള്‍ കോലിയുടെ ഫീല്‍ഡിങ് മികവ് കണ്ടുപഠിക്കണം: ആര്‍ ശ്രീധര്‍

വെല്ലിങ്ടണ്‍: സമീപകാലത്തായി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് കൂടുതല്‍ പഴികേള്‍ക്കേണ്ടിവരുന്നത് ഫീല്‍ഡിങ്ങിലെ പോരായ്മകള്‍കൊണ്ടാണ്. അനായാസമായ പല ക്യാച്ചുകളും കൈവിടുന്നത് ഇന്ത്യയുടെ വിജയത്തെത്തന്നെ തട്ടിത്തെറിപ്പിക്കുന്നത് പലവട്ടം കണ്ടുകഴിഞ്ഞു. ഇപ്പോഴിതാ ഇന്ത്യയുടെ ഫീല്‍ഡിങ്ങിനെക്കുറിച്ച് പരിശീലകന്‍ ആര്‍ ശ്രീധര്‍ തന്നെ പ്രതികരിച്ചിരിക്കുകയാണ്.

യുവതാരങ്ങള്‍ വിരാട് കോലിയെക്കണ്ട് ഫീല്‍ഡിങ് പഠിക്കണമെന്നാണ് ശ്രീധര്‍ പറഞ്ഞത്. ന്യൂസീലന്‍ഡ് താരം ഹെന്‍ റി നിക്കോള്‍സിനെ കോലി റണ്ണൗട്ടിലൂടെ പുറത്താക്കിയത് ചൂണ്ടിക്കാട്ടിയാണ് ശ്രീധറിന്റെ ഉപദേശം. ഫീല്‍ഡിങ്ങില്‍ കോലി കഠിനാധ്വാനിയാണ്. വിരാടിന്റെ ഫീല്‍ഡിങ് റെഡിമെയ്ഡ് ടെംപ്ലേറ്റാണ്. യുവതാരങ്ങള്‍ അത് പിന്തുടരണം. നിലവിലെ ഇന്ത്യന്‍ ടീം ഫീല്‍ഡിങ്ങില്‍ ശരാശരി മാത്രമാണ്.

rsridhar

ന്യൂസീലന്‍ഡിനെതിരായ ഒന്നാംഏകദിനത്തിലെ തോല്‍വിയെക്കുറിച്ചും ശ്രീധര്‍ പ്രതികരിച്ചു. രവീന്ദ്ര ജഡേജയുടെ ഓവറില്‍ റോസ് ടെയ്‌ലറിന്റെ ക്യാച്ച് കുല്‍ദീപ് യാദവ് പാഴാക്കിയതാണ് മത്സരത്തില്‍ വഴിത്തിരിവായത്. ഈ മത്സരത്തില്‍ സെഞ്ച്വറി നേടിയ ടെയ്‌ലര്‍ ഇന്ത്യയുടെ ജയം തട്ടിത്തെറിപ്പിക്കുകയായിരുന്നു. മനീഷ് പാണ്ഡെയുടെ ഫീല്‍ഡിങ്ങിനെയും ശ്രീധര്‍ പുകഴ്ത്തി. ടി20 ലോകകപ്പ് വരാനിരിക്കെ ഇന്ത്യയുടെ ഫീല്‍ഡിങ് മെച്ചപ്പെടണമെന്നാണ് ശ്രീധര്‍ പറയുന്നത്.

Story first published: Saturday, February 8, 2020, 9:39 [IST]
Other articles published on Feb 8, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+