വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ധോണിയുടെ നിയന്ത്രണം വിട്ടു! കളിക്കാരെ ശകാരിച്ചു- മുന്‍ കോച്ചിന്റെ വെളിപ്പെടുത്തല്‍

ആര്‍ ശ്രീധറാണ് ഇക്കാര്യം കുറിച്ചത്

msdhoni

ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണി ക്യാപ്റ്റന്‍സി മിടുക്ക് കൊണ്ട് മാത്രമല്ല കളിക്കളത്തിലെ ശാന്തപ്രകൃതം കൊണ്ട് കൂടിയാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. ടീമംഗങ്ങളുടെ ഭാഗത്തു നിന്നു പിഴവുകള്‍ സംഭവിച്ചാലും ധോണിയെ ചൂടായി നമുക്ക് കാണാന്‍ സാധിക്കില്ല. ക്യാച്ചുകള്‍ കൈവിടുമ്പോഴും ഫീല്‍ഡിങില്‍ പിഴവുകള്‍ വരുത്തുമ്പോഴും അദ്ദേഹം കളിക്കാരെ ശകാരിക്കുന്നതു കണ്ടിട്ടില്ല. ഈ ഗുണങ്ങളായിരുന്നു ധോണിയെന്ന ക്യാപ്റ്റനെ സ്‌പെഷ്യലാക്കി മാറ്റിയത്.

ക്യാപ്റ്റന്‍ കൂളെന്നു ക്രിക്കറ്റ് ലോകം ധോണിയെ വിശേഷിപ്പിച്ചതും ഈ സവിശേഷതകള്‍ കൊണ്ടു തന്നെയാണ്. പക്ഷെ ധോണി നിയന്ത്രണം വിട്ട അപൂര്‍വ്വം ചില സന്ദര്‍ഭങ്ങളുമുണ്ടായിട്ടുണ്ട്. അത്തരമൊരു സംഭവത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഫീല്‍ഡിങ് കോച്ച് ആര്‍ ശ്രീധര്‍. കോച്ചിങ് ബിയോണ്ട് (coaching beyond) എന്ന തന്റെ ആത്മകഥയിലാണ് അദ്ദേഹം ഇക്കാര്യം കുറിച്ചിരിക്കുന്നത്.

Also Read:IND vs NZ: ഹാര്‍ദിക് 'ബോസ്' കളിക്കുന്നോ? ഇങ്ങനെ പോയാല്‍ ഇന്ത്യ തകരും! അറിയാംAlso Read:IND vs NZ: ഹാര്‍ദിക് 'ബോസ്' കളിക്കുന്നോ? ഇങ്ങനെ പോയാല്‍ ഇന്ത്യ തകരും! അറിയാം

ഇന്ത്യന്‍ ടീമിന്റെ നായകസ്ഥാനത്തേക്കു വന്നതിനു ശേഷം ഫീല്‍ഡിങ് നിലവാരം വളരെയേറെ ഉയര്‍ത്താന്‍ ശ്രമിച്ചിട്ടുള്ള ക്യാപ്റ്റനാണ് ധോണി. അദ്ദേഹത്തിനു കീഴില്‍ ഇന്ത്യ മൂന്നു ഐസിസി ട്രോഫികള്‍ നേടാനുള്ള പ്രധാന കാരണങ്ങളിലൊന്നും ഇതു തന്നെയാണ്. മോശം ഫീല്‍ഡിങിന്റെ പേരില്‍ ചില സീനിയര്‍ താരങ്ങളെ ടീമിനു പുറത്ത് ഇരുത്താനളുള്ള ധൈര്യവും അദ്ദേഹം കാണിച്ചിരുന്നു. ടീമിന്റെ മോശം ഫീല്‍ഡിങിനെ തുടര്‍ന്ന് ധോണി ക്ഷുഭിതനായ സംഭവത്തക്കുറിച്ചാണ് ശ്രീധര്‍ പുസ്തകത്തില്‍ പറഞ്ഞിരിക്കുന്നത്.

മോശം ഫീല്‍ഡിങ്

മോശം ഫീല്‍ഡിങ്

എംഎസ് ധോണിയുടെ നിര്‍ദേശങ്ങളെ തുടര്‍ന്നു അന്നു ഞങ്ങള്‍ ടീമിന്റെ ഫീല്‍ഡിങ് നിലവാരം ഉയര്‍ത്താന്‍ ശ്രമിക്കുന്ന സമയമായിരുന്നു. 2015ലെ ഏകദിന ലോകകപ്പിനായി ടീം തയ്യാറെടുക്കവെയായിരുന്നു അത്. 2014ല്‍ ഡല്‍ഹിയിലെ ഫിറോസ്ഷാ കോട്‌ലയില്‍ വച്ച് വെസ്റ്റ് ഇന്‍ഡീസുമായി ഇന്ത്യ ഏകദിന മല്‍സരം കളിച്ചിരുന്നു. മല്‍സരത്തില്‍ ഇന്ത്യ വിജയിക്കുകയും ചെയ്തു.

പക്ഷെ ഫീല്‍ഡിങില്‍ ഇന്ത്യന്‍ താരങ്ങളുടെ പ്രകടനം ഈ കളിയില്‍ തീര്‍ത്തും നിരാശപ്പെടുത്തുന്നതായിരുന്നു. ഫീല്‍ഡിങില്‍ കളിക്കാരുടെ ഭാഗത്തു നിന്നും വേണ്ടത്രപരിശ്രമം ഇല്ലാതെ പോയതും ഫിറ്റ്‌നസ് നിലവാരം താഴേക്കു പോയതും ധോണിയെ ചൊടിപ്പിക്കുകയും ചെയ്തിരുന്നതായി ആര്‍ ശ്രീധര്‍ പുസ്തകത്തില്‍ കുറിച്ചു.

Also Read: സഞ്ജുവിന്റെ ബാറ്റിങില്‍ വീക്ക്‌നെസുണ്ടോ? ബാറ്റിങ് സ്‌റ്റൈലിനെ കുറിച്ച് എല്ലാമറിയാം

നിരാശ പ്രകടിപ്പിച്ച് ധോണി

നിരാശ പ്രകടിപ്പിച്ച് ധോണി

വെസ്റ്റ് ഇന്‍ഡീസുമായുള്ള അന്നത്തെ മല്‍സരത്തില്‍ ഇന്ത്യ ജയിച്ചെങ്കിലും ടീമിന്റെ ഫീല്‍ഡിങ് പ്രകടനത്തില്‍ എംഎസ് ധോണി തീര്‍ത്തും നിരാശനായിരുന്നുവെന്നു ആര്‍ ശ്രീധര്‍ പറയുന്നു. സമ്മാനദാനച്ചടങ്ങിനിടെ ഇക്കാര്യം അദ്ദേഹം പ്രകടിപ്പിക്കുകയും ചെയ്തു.

ഞങ്ങള്‍ ഈ മല്‍സരത്തില്‍ ചില കാര്യങ്ങള്‍ മിസ്സ് ചെയ്തതായി ഞാന്‍ കരുതുന്നു. ഞങ്ങള്‍ കുറേക്കൂടി നന്നായി പെര്‍ഫോം ചെയ്യേണ്ടതുണ്ട്. കഴിവിന് അനുസരിച്ചുള്ള പ്രകടനം പുറത്തെടുക്കാന്‍ ടീമിനു സാധിച്ചില്ല. ഈ ഗെയിം ഞങ്ങളുടെ കണ്ണുതുറപ്പിക്കുന്നതാണ്.

മല്‍സരത്തില്‍ ഞങ്ങള്‍ക്കു വിജയിക്കാന്‍ സാധിച്ചെങ്കിലും പരാജയപ്പെട്ടേക്കാമായിരുന്ന കളിയായിരുന്നു ഇതെന്നുമായിരുന്നു ധോണി മല്‍സരശേഷം പറഞ്ഞതെന്നും ആര്‍ ശ്രീധര്‍ പുസ്തകത്തില്‍ രേഖപ്പെടുത്തി.

Also Read:ഇന്ത്യന്‍ നായകനാവാന്‍ അണ്ടര്‍ 19 ലോകകപ്പ് കളിക്കേണ്ട! ഇവര്‍ തെളിയിച്ചു

കഷ്ടിച്ച് ജയിച്ചു

കഷ്ടിച്ച് ജയിച്ചു

അന്നത്തെ കളിയില്‍ 40 ബോളില്‍ 50 റണ്‍സെടുത്ത എംഎസ്ധോണിയുടെ മികവില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഏഴു വിക്കറ്റിനു 26 റണ്‍സാണ് നേടിയത്. ഒരു ഘട്ടത്തില്‍ രണ്ടിന് 170 റണ്‍സെന്ന നിലയില്‍ വിന്‍ഡീസ് അനായാസം വിജയത്തിലേക്കു കുതിച്ചിരുന്നു.

പക്ഷെ ശക്തമായി തിരിച്ചുവന്ന ഇന്ത്യ 45 റണ്‍സിനിടെ എട്ടു വിക്കറ്റുകളെടുത്ത് വിന്‍ഡീസിനെ 215 റണ്‍സിന് പുറത്താക്കി വിജയം കൊയ്യുകയായിരുന്നു.

Also Read:ഒറ്റ ബൗണ്ടറി പോലുമില്ല, എന്നിട്ടും 80 പ്ലസ് സ്‌കോര്‍! മൂന്നു പേര്‍

ഡ്രസിങ് റൂമിലെ ശകാരം

ഡ്രസിങ് റൂമിലെ ശകാരം

ഡ്രസിങ് റൂമിലെത്തിയ ശേഷം അന്നു എംഎസ് ധോണി ക്ഷുഭിതനാവുകയും ഇന്ത്യന്‍ താരങ്ങള്‍ക്കു മുന്നറിയിപ്പ് നല്‍കുകയും ചെയ്തതായി ആര്‍ ശ്രീധര്‍ വെളിപ്പെടുത്തി. ഡ്രസിങ് റൂമില്‍ വച്ച് അന്നു ധോണി ടീമിനെ നന്നായി ശകാരിക്കുക തന്നെ ചെയ്തു. അവര്‍ക്കു അന്ത്യശാസനയും നല്‍കി.

ഫീല്‍ഡിങിലും ഫിറ്റ്‌നസിലും ചില മാനദണ്ഡങ്ങള്‍ പാലിക്കാത്തവരെ ലോകകപ്പ്ടീ മിലെടുക്കില്ലെന്നായിരുന്നു ധോണിയുടെ മുന്നറിയിപ്പ്. ബാറ്റിങിലോ, ബൗളിങിലോ തിളങ്ങിയാലും ഫീല്‍ഡിങില്‍ പിറകിലേക്കു പോയാല്‍ അവരുടെ സ്ഥാനം ടീമിന് പുറത്തായിരിക്കും.

വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ധോണി നടപ്പാക്കാന്‍ ആഗ്രഹിച്ചിരുന്ന ഫീല്‍ഡിങ് സംസ്‌കാരം എങ്ങനെയുള്ളത് ആയിരുന്നുവെന്നാണ് ഇതു കാണിക്കുന്നതെന്നും ശ്രീധര്‍ പുസ്‌കതത്തില്‍ കുറിക്കുന്നു.

Story first published: Wednesday, February 1, 2023, 10:43 [IST]
Other articles published on Feb 1, 2023
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X