വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ബിസിസിഐ ലോഗോ പതിച്ച ഹെല്‍മറ്റുമായി ആഭ്യന്തര മത്സരം കളിച്ചു; അശ്വിന്‍ വിവാദത്തില്‍

മുംബൈ: വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റ് ഫൈനലില്‍ ബിസിസിഐ ലോഗോ പതിച്ച ദേശീയ ടീം ഹെല്‍മറ്റ് ഉപയോഗിച്ച് ബാറ്റ് ചെയ്ത രവിചന്ദ്ര അശ്വിന്‍ വിവാദത്തില്‍. ഫൈനലില്‍ കര്‍ണാടകയ്‌ക്കെതിരേ തമിഴ്‌നാടിനുവേണ്ടി ബാറ്റ് ചെയ്യാനാണ് അശ്വിന്‍ ദേശീയ ടീം ഹെല്‍മറ്റ് ഉപയോഗിച്ചത്. ബിസിസി ഐയുടെ നിയമങ്ങളുടെ നഗ്ന ലംഘനമാണ് അശ്വിന്‍ നടത്തിയിരിക്കുന്നത്. താരത്തിനെതിരേ പിഴയും വിലക്കും ഉള്‍പ്പെടെ ശിക്ഷ ലഭിച്ചേക്കുമെന്നാണ് വിവരം.

ബിസിസി ഐ നിയമപ്രകാരം ദേശീയ ടീം ഉപകരണങ്ങള്‍ ആഭ്യന്തര മത്സരങ്ങളില്‍ ഉപയോഗിക്കാന്‍ സാധിക്കില്ല. ഹെല്‍മറ്റ് ഉപയോഗിക്കുകയാണെങ്കില്‍ ഹെല്‍മറ്റിലെ ബിസിസിഐ ലോഗോ മറക്കണമെന്നാണ് നിയമം. എന്നാല്‍ അശ്വിന്‍ ഇത് ചെയ്യാതെയാണ് തമിഴ്‌നാടിനുവേണ്ടി ഇറങ്ങിയത്. താരത്തിന്റെ അശ്രദ്ധയ്ക്ക് കടുത്ത വിലകൊടുക്കേണ്ടി വരുമെന്നുറപ്പാണ്.

rashwin

ISL: അരങ്ങേറ്റത്തില്‍ നാണംകെട്ട് ഹൈദരാബാദ്... അഞ്ചടിച്ച് എടിക്കെയുടെ മാസ് തിരിച്ചുവരവ്ISL: അരങ്ങേറ്റത്തില്‍ നാണംകെട്ട് ഹൈദരാബാദ്... അഞ്ചടിച്ച് എടിക്കെയുടെ മാസ് തിരിച്ചുവരവ്

മത്സരത്തില്‍ തമിഴ്‌നാടിനുവേണ്ടി ടോപ് ഓഡറില്‍ അശ്വിന്‍ ബാറ്റ് ചെയ്‌തെങ്കിലും തിളങ്ങാനായില്ല. ഇക്കഴിഞ്ഞ ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ തകര്‍പ്പന്‍ ബൗളിങ്ങുമായി ഇന്ത്യന്‍ ജയത്തില്‍ നിര്‍ണ്ണായകമായതിന് പിന്നാലെയാണ് അശ്വിന്‍ വിവാദത്തില്‍ പെട്ടിരിക്കുന്നത്. വിജയ് ഹസാരെ ട്രോഫിയില്‍ തമിഴ്‌നാടിനെ പരാജയപ്പെടുത്തി കര്‍ണാടക കിരീടം നേടി. മഴനിയമപ്രകാരം ഒമ്പത് വിക്കറ്റിനാണ് കര്‍ണാടകയുടെ ജയം. കര്‍ണാടകയുടെ നാലാം കിരീടമാണിത്.

Story first published: Saturday, October 26, 2019, 8:32 [IST]
Other articles published on Oct 26, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X