വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: ശ്രേയസില്ലെങ്കില്‍ ഡിസിയെ ആരു നയിക്കും? സാധ്യത ഇവര്‍ക്ക്- റിഷഭ് പന്തും കൂട്ടത്തില്‍

ആദ്യ ഏകദിനത്തിനിടെ ശ്രേയസിനു ഗുരുതരമായി പരിക്കേറ്റിരുന്നു

1

ഇന്ത്യന്‍ മധ്യനിര ബാറ്റ്‌സ്മാന്‍ ശ്രേയസ് അയ്യര്‍ക്കേറ്റ പരിക്ക് ഇന്ത്യന്‍ ടീമിനേക്കാള്‍ ആശങ്കയിലാക്കുന്നത് ഐപിഎല്‍ ഫ്രാഞ്ചൈസിയായ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെയാണ്. കാരണം ഡിസിയുടെ ക്യാപ്റ്റന്‍ കൂടിയാണ് ശ്രേയസ്. താരത്തിനു സീസണ്‍ നഷ്ടമാവുകയാണെങ്കില്‍ പകരം ആരു ടീമിനെ നയിക്കുമെന്നതാണ് ഡിസിക്കു മുന്നിലുള്ള പ്രധാന ആശങ്ക. ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്കു വേണ്ടി ഫീല്‍ഡ് ചെയ്യവെയാണ് ശ്രേയസിന്റെ തോളിനു ഗുരുതമായി പരിക്കുപറ്റിയത്. തുടര്‍ന്നു അദ്ദേഹം ഗ്രൗണ്ട് വിടുകയും ചെയ്തിരുന്നു.

തോളിനു സ്ഥാനചലനം സംഭവിച്ചതായും ആറു മുതല്‍ എട്ടാഴ്ച വരെ ശ്രേയസിനു കളിക്കളത്തില്‍ നിന്നും വിട്ടുനില്‍ക്കേണ്ടി വരുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. അങ്ങനെയെങ്കില്‍ ഏപ്രില്‍ ഒമ്പതിനു തുടങ്ങുന്ന ഐപിഎല്ലിലും ഡിസിയെ നയിക്കാന്‍ ശ്രേയസുണ്ടാവില്ല. ഒരുപക്ഷെ ടൂര്‍ണമെന്റിന്റെ അവസാന ഘട്ടത്തില്‍ മാത്രമേ അദ്ദേഹം ടീമില്‍ തിരിച്ചെത്താന്‍ സാധ്യതയുള്ളൂ. അങ്ങനെയെങ്കില്‍ ശ്രേയസ് മടങ്ങിവരുന്നതു വരെ ഡിസിയുടെ ക്യാപ്റ്റനാവാന്‍ സാധ്യതയുള്ളവര്‍ ആരൊക്കെയാണെന്നു നോക്കാം.

ആര്‍ അശ്വിന്‍

ആര്‍ അശ്വിന്‍

പരിചയസമ്പന്നനായ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിനാണ് പരിഗണിക്കിപ്പെടാന്‍ സാധ്യതയുള്ള ഒരു താരം. നേരത്തേ 20019ല്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെ (പഞ്ചാബ് കിങ്‌സ്) നയിച്ചിട്ടുള്ള താരം കൂടിയാണ് അദ്ദേഹം. സീസണിനു ശേഷമായിരുന്നു അശ്വിനെ പഞ്ചാബ് ഡിസിക്കു വിറ്റത്.
ഐപിഎല്ലിന്റെ പ്രഥമ സീസണ്‍ മുതല്‍ കളിച്ചുകൊണ്ടിരിക്കുന്ന അശ്വിന്‍ 154 മല്‍സരങ്ങളില്‍ നിന്നും 138 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. ഓള്‍ടൈം വിക്കറ്റ് വേട്ടക്കാരില്‍ ആറാംസ്ഥാനത്തും അദ്ദേഹമുണ്ട്. കഴിഞ്ഞ സീസണില്‍ 13 വിക്കുകള്‍ അശ്വിന്‍ വീഴ്ത്തിയിരുന്നു. അനുഭവസമ്പത്തിനൊപ്പം വളരെ സ്മാര്‍ട്ടായി ചിന്തിക്കുന്ന താരമാണെന്നതും അശ്വിനു മുതല്‍ക്കൂട്ടാവുന്ന ഘടകങ്ങളാണ്.

ശിഖര്‍ ധവാന്‍

ശിഖര്‍ ധവാന്‍

പരിചയസമ്പന്നനായ ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാനാണ് നായകസ്ഥാനത്തേക്കു വരാനിടയുള്ള മറ്റൊരു താരം. 2020ലെ ഐപിഎല്ലിനിടെ ശ്രേയസിനു പരിക്കേറ്റപ്പോള്‍ അദ്ദേഹം ടീമിനെ നയിച്ചിരുന്നു. അന്നും ശ്രേയസിന്റെ തോളിനായിരുന്നു പരിക്ക്. രാജസ്ഥാന്‍ റോയല്‍സിനെതിരായ കളിക്കിടെയായിരുന്നു ഇത്. തുടര്‍ന്നു ശ്രേയസ് ഗ്രൗണ്ട് വിട്ടതോടെ ധവാന്‍ നായകസ്ഥാനമേറ്റെടുത്തിരുന്നു.
നേരത്തേ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെയും ചില മല്‍സരങ്ങളില്‍ അദ്ദേഹം നയിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണില്‍ ഡിസിയുടെ ടോപ്‌സ്‌കോററായിരുന്നു ധവാന്‍. 600ന് മുകളില്‍ സ്‌കോര്‍ ചെയ്ത അദ്ദേഹം ടീമിനെ ഫൈനലിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു.

റിഷഭ് പന്ത്

റിഷഭ് പന്ത്

യുവ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ റിഷഭ് പന്തിനെയും ശ്രേയസിന്റെ പകരക്കാരന്റെ സ്ഥാനത്തേക്കു ഡിസി പരീക്ഷിച്ചേക്കും. 2016 മുതല്‍ ഡിസിക്കൊപ്പമുള്ള താരമാണ് പന്ത്. മാത്രമല്ല മറ്റൊരു ഫ്രാഞ്ചൈസിക്കു വേണ്ടിയും താരം കളിച്ചിട്ടുമില്ല. ഐപിഎല്ലില്‍ 68 മല്‍സരങ്ങളില്‍ നിന്നും 35.23 ശരാശരിയില്‍ 151.97 സ്‌ട്രൈക്ക്‌റേറ്റോടെ 2079 റണ്‍സ് പന്ത് നേടിയിട്ടുണ്ട്.
ആഭ്യന്തര ക്രിക്കറ്റില്‍ നേരത്തേ ഡല്‍ഹി ടീമിനെ നയിച്ചിട്ടുള്ള താരം കൂടിയാണ് അദ്ദേഹം. അതുകൊണ്ടു തന്നെ 23 കാരനായ പന്തിന് ക്യാപ്റ്റന്‍സിയെന്നത് പുതിയ റോളല്ല. വിക്കറ്റ് കീപ്പറായതിനാല്‍ തന്നെ മറ്റുള്ളവരേക്കാള്‍ സൂക്ഷ്മമായി കാര്യങ്ങള്‍ നിരീക്ഷിക്കാനും ബൗളര്‍മാരെ ഉപദേശിക്കാനും ഫീല്‍ഡിങ് ക്രമീകരണങ്ങള്‍ നടത്താനും പന്തിന് സാധിക്കുകയും ചെയ്യും.

ഇവര്‍ക്കു സാധ്യത കുറവ്

ഇവര്‍ക്കു സാധ്യത കുറവ്

ക്യാപ്റ്റന്‍സിയില്‍ പരിചയമുള്ള സ്റ്റീവ് സ്മിത്ത്, അജിങ്ക്യ രഹാനെ, പൃഥ്വി ഷാ എന്നിവരും ടീമിലുണ്ടെങ്കിലും ഇവര്‍ക്കു ചുമതല നല്‍കാന്‍ സാധ്യത കുറവാണ്. ഡിസിയുടെ പ്ലെയിങ് ഇലവനില്‍ സ്ഥാനമുറപ്പില്ലെന്നതാണ് സ്മിത്തിന്റെയും രഹാനെയുടെയും പ്രധാന അയോഗ്യത. നേരത്തേ റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്, രാജസ്ഥാന്‍ റോയല്‍സ് തുടങ്ങിയ ഫ്രാഞ്ചൈസികളെ നയിച്ചിട്ടുള്ളവരാണ് രണ്ടു പേരും.
എന്നാല്‍ ഇന്ത്യയെ അണ്ടര്‍ 19 ലോകകപ്പിലേക്കും അടുത്തിടെ മുംബൈയെ വിജയ് ഹസാരെ ട്രോഫിയിലേക്കും നയിച്ചെങ്കിലും ഐപിഎല്ലില്‍ പൃഥ്വിയുടെ പ്രകടനം അത്ര മികച്ചതല്ല. കഴിഞ്ഞ സസീണില്‍ ബാറ്റിങില്‍ പൃഥ്വി നിരാശപ്പെടുത്തിയിരുന്നു. അതുകൊണ്ടു തന്നെ ക്യാപ്റ്റന്‍സിയെന്ന അധിക ഉത്തരവാദിത്വം കൂടി നല്‍കി താരത്തെ സമ്മര്‍ദ്ദത്തിലാക്കാന്‍ ഡിസി ശ്രമിക്കാനിടയില്ല.

Story first published: Wednesday, March 24, 2021, 14:31 [IST]
Other articles published on Mar 24, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X