ഗംഭീറിന് ഇതെന്ത് പറ്റ്? 3 മത്സരങ്ങൾ കൊണ്ട് സഞ്ജു പുറത്ത്, ഇത് കടുംകൈ; തുറന്നുപറഞ്ഞ് അശ്വിൻ!
അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങളിലെ ഏതാനും മത്സരങ്ങളിലെ ഫോമില്ലായ്മയുടെ പേരിൽ സഞ്ജു സാംസണെ ഇന്ത്യയുടെ സിംബാബ്‌വെ പര്യടനത്തിനുള്ള ടീമിൽ നിന്ന് ഒഴുവാക്കിയ മാനേജ്മെന്റ് തീരുമാനത്തിനെതിരെ കടുത്ത അമർഷവുമായി മുതിർന്ന ഇന്ത്യൻ താരം രവിചന്ദ്രൻ അശ്വിൻ. തന്റെ യൂട്യൂബ് ചാനലായ 'ആഷ് കി ബാത്ത്' (Ash Ki Baat)-ലൂടെയാണ് ഹെഡ് കോച്ച് ഗൗതം ഗംഭീറിന്റെയും സെലക്ടർമാരുടെയും നിലപാടുകളെ അശ്വിൻ രൂക്ഷമായി വിമർശിച്ചത്. കേവലം മൂന്ന് മത്സരങ്ങളിലെ പ്രകടനത്തിന്റെ പേരിൽ ഒരു സീനിയർ താരത്തെ അടുത്ത പരമ്പരയിൽ നിന്ന് പൂർണ്ണമായി വെട്ടിനിരത്തുന്നത് ഒട്ടും അംഗീകരിക്കാൻ കഴിയില്ലെന്ന് അശ്വിൻ വ്യക്തമാക്കി.
സഞ്ജുവിനോട് ചെയ്തത് കടുംകൈ
ടീം സെലക്ഷനിലെ സുതാര്യതക്കുറവാണ് കളിക്കാരുടെ ആത്മവിശ്വാസം തകർക്കുന്നതെന്ന് അശ്വിൻ ചൂണ്ടിക്കാണിച്ചു. താനായിരുന്നു ആ സ്ഥാനത്തെങ്കിൽ ഈ വിഷയം കൂടുതൽ മികച്ച രീതിയിൽ കൈകാര്യം ചെയ്യുമായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു:

രവിചന്ദ്രൻ അശ്വിൻ പറഞ്ഞത്: "കേവലം മൂന്ന് മത്സരങ്ങൾക്ക് ശേഷം സഞ്ജു സാംസണെ സിംബാബ്‌വെ പരമ്പരയിൽ നിന്ന് മാറ്റിയത് ഒട്ടും ശരിയായ തീരുമാനമല്ല. ഞാൻ ആ സ്ഥാനത്തുണ്ടായിരുന്നെങ്കിൽ സഞ്ജുവിനോട് നേരിട്ട് സംസാരിക്കുമായിരുന്നു. അടുത്ത രണ്ടോ മൂന്നോ പരമ്പരകളിൽ നിനക്ക് അവസരം ലഭിക്കുമെന്നും, അതിൽ പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞില്ലെങ്കിൽ മാത്രമേ വൈഭവിനെയോ മറ്റ് യുവതാരങ്ങളെയോ പരിഗണിക്കൂ എന്നും വ്യക്തമായി പറയുമായിരുന്നു."
ഒരു ലോകകപ്പിൽ ഏറ്റവും ഉയർന്ന നിലവാരത്തിലുള്ള പ്രകടനം കാഴ്ചവെച്ച ഒരു കളിക്കാരനെ തൊട്ടടുത്ത പരമ്പരകളിലെ മൂന്ന് മത്സരങ്ങളുടെ പേരിൽ പുറത്താക്കുന്നത് തികച്ചും അന്യായമാണെന്ന് അശ്വിൻ ഓർമ്മിപ്പിച്ചു.
ടീം അന്തരീക്ഷം മോശമാകുന്നു
ഇത്തരം തിടുക്കത്തിലുള്ള തീരുമാനങ്ങൾ ഇന്ത്യൻ ടീമിന്റെ ഡ്രസ്സിംഗ് റൂമിലെ അന്തരീക്ഷം മോശമാക്കാൻ മാത്രമേ ഉപകരിക്കൂ എന്ന് അശ്വിൻ മുന്നറിയിപ്പ് നൽകി. മുൻപ് സൂര്യകുമാർ യാദവിനെയും സമാനമായ രീതിയിലാണ് ടീമിൽ നിന്ന് മാറ്റിയതെന്നും ഇപ്പോൾ സഞ്ജുവിനോടും അത് ആവർത്തിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
"ഇത് കാരണം കളിക്കാർക്കിടയിൽ വലിയ തോതിലുള്ള അരക്ഷിതാവസ്ഥ (Insecurity) ഉണ്ടാകും. ഒന്ന് അല്ലെങ്കിൽ രണ്ട് മത്സരങ്ങളിൽ പരാജയപ്പെട്ടാൽ തങ്ങൾ ടീമിൽ നിന്ന് പുറത്താക്കപ്പെടുമെന്ന് താരങ്ങൾ ചിന്തിക്കാൻ തുടങ്ങും. ഇത് കളിക്കാരുടെ സ്വാഭാവിക പ്രകടനത്തെ ബാധിക്കും. ഇത്തരം തീരുമാനങ്ങൾ ആത്യന്തികമായി ഇന്ത്യൻ ടീമിന് തന്നെയാണ് ദോഷം ചെയ്യുക. ഇതൊരിക്കലും അംഗീകരിക്കാൻ കഴിയുന്നതല്ല," അശ്വിൻ തന്റെ വിയോജിപ്പ് പരസ്യമാക്കി.
അർലാൻഡ് സീരീസിന് തൊട്ടുമുമ്പ് നടന്ന ഐപിഎല്ലിലും ടി20 ലോകകപ്പിലും സഞ്ജു സാംസണിന്റെ പ്രകടനം കാണാതെ പോയതാണോ ബിസിസിഐ എന്നാണ് ആരാധകരുടെ ചോദ്യം. ടി20 ലോകകപ്പ് നേടിത്തന്ന നായകനും ലോകവേദിയിലെ പ്ലെയർ ഓഫ് ദി ടൂർണമെന്റും ഉടനടി പുറത്താകുമ്പോൾ അണിയറയിൽ ഒരുങ്ങുന്നത് മറ്റെന്തോ ആണെന്നും അഭ്യൂഹങ്ങൾ പരക്കുന്നുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications