Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

എബിഡി, ഡുപ്ലെസി... ദാ ഇപ്പോള്‍ ഡികോക്കും!! പരിക്കേറ്റ് പിന്മാറി, പരമ്പര ഇന്ത്യയുടെ വഴിയെ

സെഞ്ചൂറിയന്‍: ഇന്ത്യന്‍ വിജയസാധ്യത വര്‍ധിപ്പിച്ച് ദക്ഷിണാഫ്രിക്കയുടെ മറ്റൊരു പ്രമുഖ താരം കൂടി ഏകദിന, ടി20 പരമ്പരകളില്‍ നിന്നു പിന്‍മാറി. ഓപ്പണറും വിക്കറ്റ് കീപ്പറുമായ ക്വിന്റണ്‍ ഡികോക്കാണ് ഏകദിന പരമ്പരയിലെ ശേഷിക്കുന്ന മല്‍സരങ്ങളില്‍ നിന്നും അതിനു ശേഷമുള്ള ട്വന്റി പരമ്പരയില്‍ നിന്നും പിന്‍മാറിയത്. ആറു മല്‍സരങ്ങളുടെ പരമ്പരയില്‍ 0-2ന് ദക്ഷിണാഫ്രിക്കയുടെ മറ്റൊരു പ്രമുഖ താരം കൂടി ഏകദിന, ടി20 പരമ്പരകളില്‍ നിന്നു പിന്‍മാറി.ഓപ്പണര്‍ ക്വിന്റണ്‍ ഡികോക്കാണ് ഏകദിന പരമ്പരയിലെ ശേഷിക്കുന്ന മല്‍സരങ്ങളില്‍ നിന്നും അതിനു ശേഷമുള്ള ട്വന്റി പരമ്പരയില്‍ നിന്നും പിന്‍മാറിയത്. ആറു മല്‍സരങ്ങളുടെ പരമ്പരയില്‍ 0-2ന് പിന്നിട്ടുനില്‍ക്കുന്ന ദക്ഷിണാഫ്രിക്ക കനത്ത തിരിച്ചടി കൂടിയാണ് ഡികോക്കിന്റെ പിന്‍മാറ്റം. രണ്ടാം ഏകദിന മല്‍രസരത്തില്‍ ബാറ്റ് ചെയ്യുന്നതിനിടെയാണ് ഡികോക്കിന്റെ കണങ്കൈയ്ക്ക് പരിക്കേറ്റത്.

1

ദക്ഷിണാഫ്രിക്കന്‍ നിരയില്‍ പരിക്കേല്‍ക്കുന്ന മൂന്നാമത്തെ താരമാണ് ഡികോക്ക്. വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ എബി ഡിവില്ലിയേഴ്‌സാണ് ആദ്യം പരിക്കിന്റെ പിടിയിലായത്. തുടര്‍ന്ന് ഏകദിന പരമ്പരയിലെ ആദ്യ മൂന്നു കളികളില്‍ നിന്ന് അദ്ദേഹം പിന്‍മാറിയിരുന്നു. ക്യാപ്റ്റന്‍ ഫഫ് ഡുപ്ലെസിക്കാണ് പിന്നീട് പരിക്കേറ്റത്. ഏകദിന പരമ്പരയിലെ ആദ്യ കളിക്കിടെയായിരുന്നു ഇത്. തുടര്‍ന്ന പരമ്പരയിലെ ശേഷിക്കുന്ന മല്‍സരങ്ങളിലും ടി20 പരമ്പരയിലും അദ്ദേഹത്തിന് കളിക്കാനാവില്ലെന്ന് ദക്ഷിണാഫ്രിക്ക അറിയിച്ചിരുന്നു.

ഇന്ത്യയോട് ഒമ്പത് വിക്കറ്റിന്റെ വന്‍ തോല്‍വിയേറ്റുവാങ്ങിയ രണ്ടാം ഏകദിന മല്‍രസരത്തില്‍ ബാറ്റ് ചെയ്യുന്നതിനിടെയാണ് ഡികോക്കിന്റെ കണങ്കൈയ്ക്ക് പരിക്കേറ്റത്. മൂന്നു മുതല്‍ നാലാഴ്ച വരെ വിശ്രമമാണ് അദ്ദേഹത്തിന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഡികോക്കിന് തിരിച്ചെത്താനാവുമെന്നാണ് പ്രതീക്ഷ.

Story first published: Monday, February 5, 2018, 19:04 [IST]
Other articles published on Feb 5, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+