Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആദ്യ ഏകദിനത്തില്‍ ലോക ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ തകര്‍ത്ത് ദക്ഷിണാഫ്രിക്ക

കേപ്ടൗണ്‍: ടെസ്റ്റ് പരമ്പരയിലെ നാണംകെട്ട തോല്‍വിക്കുശേഷം ഏകദിന പരമ്പരയ്ക്കായി ഇറങ്ങിയ ദക്ഷിണാഫ്രിക്ക വിജയവഴിയില്‍ തിരിച്ചെത്തി. പരമ്പരയില്‍ ഇംഗ്ലണ്ടിനെതിരായ ആദ്യ മത്സരത്തില്‍ 7 വിക്കറ്റിന്റെ കൂറ്റന്‍ ജയമാണ് ആതിഥേയര്‍ ആഘോഷിച്ചത്. 259 എന്ന വിജയലക്ഷ്യം 14 പന്ത് ശേഷിക്കെ മറികടക്കാന്‍ ദക്ഷിണാഫ്രിക്കയ്ക്ക് കഴിഞ്ഞു. ബാറ്റിങ് തകര്‍ച്ചയാണ് ലോക ചാമ്പ്യന്മാരായ ഇംഗ്ലണ്ടിന്റെ തോല്‍വിക്കിടയാക്കിയത്.

ടോസ് നഷ്ടമായി ബാറ്റിങ്ങിനയക്കപ്പെട്ട ഇംഗ്ലണ്ടിന്റെ മുന്‍നിര തകര്‍ന്നു. ജേസണ്‍ റോയ്(32), ജോണി ബെയര്‍സ്‌റ്റോ(19) ഓപ്പണിങ് കൂട്ടുകെട്ടിന് കാര്യമായ സ്‌കോര്‍ കണ്ടെത്താനായില്ല. ജോ റൂട്ട്(17), ഇയോയിന്‍ മോര്‍ഗന്‍(11) എന്നിവരും ക്ഷണത്തില്‍ മടങ്ങിയതോടെ ജോ ഡെന്‍ലി(87)യാണ് ടീമിന് ആശ്വാസമായത്. വാലറ്റത്ത് 40 റണ്‍സെടുത്ത ക്രിസ് വോക്‌സ് കൂടുതല്‍ നാണക്കേടില്‍ നിന്നും സന്ദര്‍ശകരെ രക്ഷിച്ചു. 8 വിക്കറ്റ് നഷ്ടത്തില്‍ 258 റണ്‍സാണ് ഇംഗ്ലണ്ട് സ്‌കോര്‍ ചെയ്തത്. മൂന്ന് വിക്കറ്റ് വീഴ്ത്തിയ ടബ്രായിസ് ഷംസി ഇംഗ്ലണ്ടിന്റെ നടുവൊടിച്ചു.

quintondekocksouthafrica

മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് ഓപ്പണര്‍ റീസ ഹെന്റിക്‌സിനെ(6) തുടക്കത്തില്‍ നഷ്ടമായെങ്കിലും ക്യാപ്റ്റന്‍ ക്വിന്റണ്‍ ഡി കോക്ക്(107), ടെംബ ബവുമ(98) എന്നിവര്‍ ചേര്‍ന്ന് വിജയത്തിനരികിലെത്തിച്ചു. റെസ്സല്‍ വന്‍ ഡെര്‍ ഡസ്സന്‍(38) പുറത്താകാതെ നിന്നു. ഇംഗ്ലണ്ടിനായി ക്രിസ് വോക്‌സ്, ജോ റൂട്ട്, ക്രിസ് ജോര്‍ദന്‍ എന്നിവര്‍ ഓരോ വിക്കറ്റുവീതം വീഴ്ത്തി. മൂന്നു മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാം മത്സരം ഫിബ്രുവരി 7ന് നടക്കും.

Story first published: Wednesday, February 5, 2020, 9:24 [IST]
Other articles published on Feb 5, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+