വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: മൂന്നു ഫ്രാഞ്ചൈസികള്‍ക്കു അപ്രതീക്ഷിത തിരിച്ചടി, ഓരോ താരങ്ങള്‍ വീതം നഷ്ടമാവും!

സപ്തംബര്‍ 19നാണ് ഐപിഎല്ലിന്റെ പുതിയ സീസണ്‍ ആരംഭിക്കുന്നത്

മുംബൈ: ഐപിഎല്ലിന്റെ പുതിയ സീസണ്‍ അടുത്ത മാസം യുഎഇയില്‍ നടക്കാനിരിക്കെ ചില ഫ്രാഞ്ചൈസികള്‍ക്കു അപ്രതീക്ഷിത തിരിച്ചടി. ടൂര്‍ണമെന്റിനായി യുഎഇയിലേക്കു പറക്കും മുമ്പ് മൂന്നു ഫ്രാഞ്ചൈസികള്‍ക്കു തങ്ങളുടെ ടീമിലെ ഓരോ കളിക്കാരെ വീതം ഒഴിവാക്കേണ്ടി വരും. ഐപിഎല്ലിനായി ഓരോ ഫ്രാഞ്ചൈസിയും പരമാവധി 24 താരങ്ങളെ മാത്രമേ യുഎഇയിലേക്കു കൊണ്ടു പോകാവുയെന്ന് ഭരണസമിതി യോഗത്തില്‍ തീരുമാനമെടുത്തിരുന്നു. ഇതോടെയാണ് ഇതില്‍ കൂടുതല്‍ കളിക്കാരുള്ള ചില ഫ്രാഞ്ചൈസികള്‍ ഞെട്ടിയിരിക്കുന്നത്.

1

മുന്‍ ചാംപ്യന്‍മാരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, രാജസ്ഥാന്‍ റോയല്‍സ്, കിങ്‌സ് ഇലവന്‍ പഞ്ചാബ് എന്നീ ഫ്രാഞ്ചൈസികള്‍ക്കാണ് ഈ നിബന്ധന വിനയാവുക. ഈ ടീമുകളിലെല്ലാം 25 താരങ്ങള്‍ വീതമുണ്ട്. ഇതോടെ യുഎഇയിലേക്കു പുറപ്പെടുന്നതിനു മുമ്പ് ഒരു താരത്തെ വീതം ഇവര്‍ക്കെല്ലാം തഴയേണ്ടിവരും. ആരൊക്കെയാവും ഈ താരങ്ങളെന്നു അതാത് ഫ്രാഞ്ചൈസികളായിരിക്കും തീരുമാനിക്കുക.

എട്ടു ഫ്രാഞ്ചൈസികളും അവരുടെ താരങ്ങളും

ഡല്‍ഹി ക്യാപ്പിറ്റല്‍സ്

ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), പൃഥ്വി ഷാ, അജിങ്ക്യ രഹാനെ, ശിഖര്‍ ധവാന്‍, ജാസണ്‍ റോയ്, ഇഷാന്ത് ശര്‍മ, അമിത് മിശ്ര, ആവേശ് ഖാന്‍, സന്ദീപ് ലാമിച്ചാനെ, കാഗിസോ റബാദ, കീമോ പോള്‍, മോഹിത് ശര്‍മ, ലളിത് യാദവ്, അക്ഷര്‍ പട്ടേല്‍, ഹര്‍ഷല്‍ പട്ടേല്‍, ആര്‍ അശ്വിന്‍, മാര്‍ക്കസ് സ്റ്റോയ്ണിസ്, ക്രിസ് വോക്‌സ്, റിഷഭ് പന്ത്, അലെക്‌സ് കാരി, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, തുഷാര്‍ ദേശ്പാണ്ഡെ.

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍

വിരാട് കോലി (ക്യാപ്റ്റന്‍), എബി ഡിവില്ലിയേഴ്‌സ്, ഗുര്‍കീരത് മാന്‍, ദേവ്ദത്ത് പടിക്കല്‍, ആരോണ്‍ ഫിഞ്ച്, യുസ്വേന്ദ്ര ചഹല്‍, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, നവദീപ് സെയ്‌നി, കെയ്ന്‍ റിച്ചാര്‍ഡ്‌സണ്‍, ഡെയ്ല്‍ സ്റ്റെയ്ന്‍, ഇസുരു ഉദാന, മോയിന്‍ അലി, പവന്‍ നേഗി, ശിവം ദുബെ, വാഷിങ്ടണ്‍ സുന്ദര്‍, ക്രിസ് മോറിസ്, പവന്‍ ദേശ്പാണ്ഡെ, പാര്‍ഥീവ് പട്ടേല്‍, ജോഷ്വ ഫിലിപ്പ്, ഷഹബാസ് അഹമ്മദ്.

രാജസ്ഥാന്‍ റോയല്‍സ്

സ്റ്റീവ് സ്മിത്ത് (ക്യാപ്റ്റന്‍), മഹിപാല്‍ ലോംറോര്‍, മനന്‍ വോറ, റിയാന്‍ഡ പരാഗ്, റോബിന്‍ ഉത്തപ്പ, ഡേവിഡ് മില്ലര്‍, അങ്കിത് രാജ്പൂത്ത്, മായങ്ക് മര്‍ക്കാണ്ഡെ, ജോഫ്ര ആര്‍ച്ചര്‍, ശ്രേയസ് ഗോപാല്‍, വരുണ്‍ ആരോണ്‍, ജയദേവ് ഉനാട്കട്ട്, കാര്‍ത്തിക് ത്യാഗി, ആകാഷ് സിങ്, ഒഷെയ്ന്‍ തോമസ്, ആന്‍ഡ്രു ടൈ, ബെന്‍ സ്‌റ്റോക്‌സ്, രാഹുല്‍ ടെവാട്ടിയ, ശശാങ്ക് സിങ്, യശസ്വി ജയ്‌സ്വാള്‍, അനിരുദ്ധ് ജോഷി, ടോം കറെന്‍, ജോസ് ബട്‌ലര്‍, സഞ്ജു സാംസണ്‍, അനൂജ് റാവത്ത്.

കിങ്‌സ് ഇലവന്‍ പഞ്ചാബ്

കെ എല്‍ രാഹുല്‍ (ക്യാപ്റ്റന്‍), ക്രിസ് ഗെയ്ല്‍, മായങ്ക് അഗര്‍വാള്‍, കരുണ്‍ നായര്‍, സര്‍ഫറാസ് ഖാന്‍, മന്ദീപ് സിങ്, ഷെല്‍ഡന്‍ കോട്രെല്‍, ഇഷാന്‍ പോറല്‍, രവി ബിഷ്‌നോയ്, മുഹമ്മദ് ഷമി, മുജീബുര്‍ റഹ്മാന്‍, അര്‍ഷദീപ് സിങ്, ഹര്‍ദസ് വില്‍ജോണ്‍, എം അശ്വിന്‍, ജെ സുചിത്ത്, ഹര്‍പ്രീത് ബ്രാര്‍, ഗ്ലെന്‍ മാക്സ്വെല്‍, ജെയിംസ് നീഷാം, ക്രിസ് ജോര്‍ഡന്‍, കൃഷ്ണപ്പ ഗൗതം, ദീപക് ഹൂഡ, താജീന്ദര്‍ സിങ് ദില്ലണ്‍, നിക്കോളാസ് പുരാന്‍, പ്രഭ്‌സിമ്രന്‍ സിങ്.

മുംബൈ ഇന്ത്യന്‍സ്

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഷെര്‍ഫെയ്ന്‍ റൂഥര്‍ഫോര്‍ഡ്, സൂര്യകുമാര്‍ യാദവ്, അന്‍മോല്‍പ്രീത് സിങ്, ക്രിസ് ലിന്‍, സൗരഭ് തിവാരി, ധവാല്‍ കുല്‍ക്കര്‍ണി, ജസ്പ്രീത് ബുംറ, ലസിത് മലിംഗ, മിച്ചല്‍ മക്ലെനഗന്‍, രാഹുല്‍ ചഹാര്‍, ട്രെന്റ് ബോള്‍ട്ട്, മൊഹ്സിന്‍ ഖാന്‍, പ്രിന്‍സ് ബല്‍വന്ത് റായ് സിങ്,
ദിഗ് വിജയ് ദേശ്മുഖ്, ഹാര്‍ദിക് പാണ്ഡ്യ, ജയന്ത് യാദവ്, കിരോണ്‍ പൊള്ളാര്‍ഡ്, ക്രുനാല്‍ പാണ്ഡ്യ, അനുക്കുല്‍ റോയ്, നഥാന്‍ കോള്‍ട്ടര്‍ നൈല്‍, ഇഷാന്‍ കിഷന്‍, ക്വിന്റണ്‍ ഡി കോക്ക്, ആദിത്യ താരെ.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

ഡേവിഡ് വാര്‍ണര്‍ (ക്യാപ്റ്റന്‍), കെയ്ന്‍ വില്യംസണ്‍, മനീഷ് പാണ്ഡെ, വിരാട് സിങ്, പ്രിയം ഗാര്‍ഗ്, അബ്ദുള്‍ സമദ്, ഭുവനേശ്വര്‍ കുമാര്‍, ഖലീല്‍ അഹമ്മദ്, സന്ദീപ് ശര്‍മ, സിദ്ധാര്‍ത്ഥ് കൗള്‍, ബില്ലി സ്റ്റാന്‍ലേക്ക്, ടി നടരാജന്‍, അഭിഷേക് ശര്‍മ, ഷഹബാസ് നദീം, മിച്ചല്‍ മാര്‍ഷ്, ഫാബിയന്‍ അലന്‍, മുഹമ്മദ് നബി, റാഷിദ് ഖാന്‍, സഞ്ജയ് യാദവ്, ജോണി ബെയര്‍സ്റ്റോ, വൃദ്ധിമാന്‍ സാഹ, ശ്രീവത്സ് ഗോസ്വാമി, ബവനക സന്ദീപ്, ബേസില്‍ തമ്പി.

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്

ദിനേശ് കാര്‍ത്തിക് (ക്യാപ്റ്റന്‍), ആന്ദ്രെ റസ്സല്‍, ഹാരി ഗര്‍ണി, കമലേഷ് നാഗര്‍കോട്ടി, കുല്‍ദീപ് യാദവ്, ലോക്കി ഫെര്‍ഗൂസണ്‍, നിതീഷ് റാണ, പ്രസീദ് കൃഷ്ണ, റിങ്കു സിങ്, സന്ദീപ് വാര്യര്‍, ശിവം മാവി, ഷുബ്മാന്‍ ഗില്‍, സിദ്ധേഷ് ലാഡ്, സുനില്‍ മോര്‍ഗന്‍, പാറ്റ് കം, ടോം ബാന്റണ്‍, രാഹുല്‍ ത്രിപാഠി, ക്രിസ് ഗ്രീന്‍, എം സിദ്ധാര്‍ത്ഥ്, നിഖില്‍ നായിക്.

ചെന്നൈ സൂപ്പര്‍ കിങ്‌സ്

എംഎസ് ധോണി (ക്യാപ്റ്റന്‍), രവീന്ദ്ര ജഡേജ, മുരളി വിജയ്, ജോഷ് ഹാസ്സ്ല്‍വുഡ്, കേദാര്‍ ജാദവ്, ഹര്‍ഭജന്‍ സിങ്, കാണ്‍ ശര്‍മ, പിയൂഷ് ചൗള, അമ്പാട്ടി റായുഡു, സുരേഷ് റെയ്‌ന, ഇമ്രാന്‍ താഹിര്‍, ദീപക് ചഹാര്‍, ഫാഫ് ഡുപ്ലെസി, ശര്‍ദ്ദുല്‍ താക്കൂര്‍, മിച്ചെല്‍ സാന്റ്‌നര്‍, ഡ്വയ്ന്‍ ബ്രാവോ, ലുംഗി എന്‍ഗിഡി, സാം കറെന്‍, മോനു കുമാര്‍, ഷെയ്ന്‍ വാട്‌സന്‍, സായ് കിഷോര്‍, എന്‍ ജഗദീശന്‍, റുതുരാത് ഗെയ്ക്വാദ്, കെഎം ആസിഫ്,

Story first published: Friday, August 7, 2020, 9:09 [IST]
Other articles published on Aug 7, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X