Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കിങാവാന്‍ പഞ്ചാബിനും റോയലാവാന്‍ രാജസ്ഥാനും ബ്രേക്കിടണം തോല്‍വിക്ക്

ഇന്‍ഡോര്‍: ഹാട്രിക്ക് തോല്‍വിയില്‍ നിന്ന് രക്ഷതേടി കിങ്‌സ് ഇലവന്‍ പഞ്ചാബും രാജസ്ഥാന്‍ റോയല്‍സും ഇന്ന് നേര്‍ക്കുനേര്‍ പോരടിക്കും. മധ്യപ്രദേശിലെ ഇന്‍ഡോര്‍ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ രാത്രി എട്ടിനാണ് പഞ്ചാബ്-രാജസ്ഥാന്‍ പോരാട്ടം അരങ്ങേറുന്നത്. അവസാന രണ്ട് മല്‍സരങ്ങളിലും പരാജയപ്പെട്ടതിന്റെ ആഘാതത്തിലാണ് ആര്‍ അശ്വിന്‍ നയിക്കുന്ന പഞ്ചാബും അജിന്‍ക്യ രഹാനെ പടനയിക്കുന്ന രാജസ്ഥാനും. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോടും നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനോടുമാണ് പഞ്ചാബ് ടൂര്‍ണമെന്റിലെ അവസാന രണ്ട് മല്‍സരങ്ങളില്‍ തോല്‍വി വഴങ്ങിയത്. എന്നാല്‍, ഹൈദരാബാദിനോടും ഡല്‍ഹി ഡെയര്‍ഡെവിള്‍സിനോടുമായിരുന്നു മുന്‍ ജേതാക്കള്‍ കൂടിയായ രാജസ്ഥാന്റെ അവസാന രണ്ട് മല്‍സരങ്ങളിലെ തോല്‍വി. നിലവില്‍ എട്ട് മല്‍സരങ്ങളില്‍ നിന്ന് അഞ്ച് ജയവും മൂന്ന് തോല്‍വിയും ഉള്‍പ്പെടെ 10 പോയിന്റുമായി പട്ടികയില്‍ നാലാം സ്ഥാനത്താണ് പഞ്ചാബ്. ഇത്രയും മല്‍സരങ്ങളില്‍ നിന്ന് മൂന്ന് ജയവും അഞ്ച് തോല്‍വിയും ഉള്‍പ്പെടെ ആറ് പോയിന്റുമായി പട്ടികയിലാണ് ഏറ്റവും അവസാന സ്ഥാനത്താണ് രാജസ്ഥാന്‍. ഈ സീസണില്‍ ഇരു ടീമും ആദ്യമായാണ് നേര്‍ക്കുനേര്‍ വരുന്നത്.

രാജസ്ഥാന് നിര്‍ണായകം

രാജസ്ഥാന് നിര്‍ണായകം

പ്ലേ ഓഫ് സാധ്യത സജീവമായി നിലനിര്‍ത്തണമെങ്കില്‍ രാജസ്ഥാന് ഇന്നത്തെ മല്‍സരത്തില്‍ വിജയം അനിവാര്യമാണ്. ഇന്ന് പഞ്ചാബിനോട് തോറ്റാല്‍ പിന്നീടുള്ള അഞ്ച് മല്‍സരങ്ങളും രാജസ്ഥാന് നിര്‍ണായകമായി മാറും. ഇന്ന് വിജയിക്കാനായാല്‍ പോയിന്റ് പട്ടികയില്‍ മുന്നേറ്റം നടത്താനും രാജസ്ഥാന് സാധിക്കും. വന്‍വിലയ്ക്ക് ടീമിലെത്തിച്ച ബെന്‍ സ്‌റ്റോക്‌സും ജയ്‌ദേവ് ഉനാട്കട്ടും പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം ഇതുവരെ പുറത്തെടുക്കാത്തതാണ് രാജസ്ഥാന് തിരിച്ചടിയാവുന്നത്. എട്ടു മല്‍സരങ്ങളില്‍ നിന്ന് 148 റണ്‍സ് മാത്രമാണ് സ്റ്റോക്‌സിന് നേടാനായത്. ബൗളിങിലും താരത്തിന് ഇതുവരെ നിര്‍ണായക സാന്നിധ്യമായി മാറാന്‍ കഴിഞ്ഞിട്ടില്ല. ബാറ്റിങില്‍ മലയാളി താരം സഞ്ജു വി സാംസണ്‍ മാത്രമാണ് രാജസ്ഥാന്‍ നിരയില്‍ സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുക്കുന്നത്. ഫോമിലേക്ക് തിരിച്ചെത്തിയ ക്യാപ്റ്റന്‍ രഹാനെയും രാജസ്ഥാന്‍ ബാറ്റിങ് നിരയ്ക്ക് ആശ്വാസമാവുന്നുണ്ട്. നേരിയ പരിക്ക് അലട്ടിയിരുന്നെങ്കിലും രഹാനെ തന്നെ ഇന്ന് രാജസ്ഥാനെ നയിക്കും.

ഗെയ്‌ലാട്ടത്തിലൂടെ തിരിച്ചുവരാന്‍ പഞ്ചാബ്

ഗെയ്‌ലാട്ടത്തിലൂടെ തിരിച്ചുവരാന്‍ പഞ്ചാബ്

സീസണില്‍ മികച്ച തുടക്കം ലഭിച്ച ടീമുകളിലെന്നാണ് പഞ്ചാബ്. ആദ്യം കളിച്ച ആറ് മല്‍സരങ്ങളില്‍ അഞ്ചിലും ജയിക്കാന്‍ അശ്വിന്‍ നയിക്കുന്ന പഞ്ചാബിന് കഴിഞ്ഞിരുന്നു. കരിബീയന്‍ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ക്രിസ് ഗെയ്‌ലിന്റേയും വിക്കറ്റ്കീപ്പര്‍ ലോകേഷ് രാഹുലിന്റേയും തകര്‍പ്പന്‍ ബാറ്റിങുകളാണ് ടൂര്‍ണമെന്റില്‍ പഞ്ചാബിന് മുന്നേറ്റമുണ്ടാക്കിയത്. എന്നാല്‍, അവസാന രണ്ടു മല്‍സരങ്ങളില്‍ പഞ്ചാബിന് അടിതെറ്റുകയായിരുന്നു. ഹൈദരാബാദിനെതിരേ ബാറ്റിങ് നിരയും മുംബൈക്കെതിരേ ബൗളിങ് നിരയുമാണ് പഞ്ചാബിനെ തോല്‍വിയിലേക്ക് തള്ളിയിട്ടത്. അതുകൊണ്ട് തന്നെ ഇന്ന് വിജയത്തോടെ ഗംഭീര തിരിച്ചുവരവ് നടത്താനുള്ള തയ്യാറെടുപ്പിലാണ് പഞ്ചാബ്. ബൗളിങ് നിരയില്‍ മുജീബ് റഹ്മാനും അന്‍കിത് രാജ്പുതും പഞ്ചാബിന് പ്രതീക്ഷ നല്‍കുന്ന പ്രകടനമാണ് നടത്തുന്നത്.

ടീം

കിങ്‌സ് ഇലവന്‍ പഞ്ചാബ്:

കിങ്‌സ് ഇലവന്‍ പഞ്ചാബ്:

ക്രിസ് ഗെയ്ല്‍, ലോകേഷ് രാഹുല്‍, മായങ്ക് അഗര്‍വാള്‍, യുവരാജ് സിങ്/മനോജ് തിവാരി, കരുണ്‍ നായര്‍, മാര്‍കസ് സ്‌റ്റോയ്‌നിസ്, അക്ഷര്‍ പട്ടേല്‍, ആര്‍ അശ്വിന്‍ (ക്യാപ്റ്റന്‍), ആന്‍ഡ്രു ടൈ, മുജീബ് റഹ്മാന്‍, അന്‍കിത് രാജ്പുത്.

രാജസ്ഥാന്‍ റോയല്‍സ്:

രാജസ്ഥാന്‍ റോയല്‍സ്:

ജോസ് ബട്‌ലര്‍, അജിന്‍ക്യ രഹാനെ (ക്യാപ്റ്റന്‍), സഞ്ജു സാംസണ്‍, ബെന്‍ സ്റ്റോക്‌സ്, രാഹുല്‍ ത്രിപാതി, സ്റ്റുുവര്‍ട്ട് ബിന്നി, കെ ഗൗതം, ജൊഫ്ര ആര്‍ചര്‍, ശ്രേയാഷ് ഗോപാല്‍, ജയ്‌ദേവ് ഉനാട്കട്ട്, ബെന്‍ ലോഗ്ലിന്‍.

Story first published: Sunday, May 6, 2018, 13:32 [IST]
Other articles published on May 6, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+