Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ജയത്തോടെ പഞ്ചാബ് കിംഗ്‌സ് പ്രതീക്ഷ നിലനിര്‍ത്തി, തോറ്റത് ഡല്‍ഹി ഡെയര്‍ഡെവിള്‍സ്

മൊഹാലി: നിര്‍ണായകമായ ഒമ്പതാം മത്സരത്തില്‍ പൊരുതി നേടിയ ജയത്തോടെ കിംഗ്‌സ് ഇവലന്‍ പഞ്ചാബ് ഐ പി എല്‍ ഒമ്പതാം സീസണിലെ സാധ്യതകള്‍ നിലനിര്‍ത്തി. കരുത്തരായ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെയാണ് സേവാഗിന്റെ കുട്ടികള്‍ തോല്‍പിച്ചത്. ആദ്യം ബാറ്റ് ചെയ്ത് 181 റണ്‍സടിച്ച ശേഷം അച്ചടക്കത്തോടെ പന്തെറിഞ്ഞ് 9 റണ്‍സിനാണ് പഞ്ചാബ് കളി ജയിച്ചത്.

ജയിക്കാന്‍ 182 റണ്‍സ് വേണ്ടിയിരുന്ന ഡല്‍ഹിക്ക് വേണ്ടി മലയാളി താരം സഞ്ജു സാംസണും ദക്ഷിണാഫ്രിക്കയുടെ ക്വിന്റന്‍ ഡി കോക്കും ചേര്‍ന്ന് തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്. ഡി കോക് 30 പന്തില്‍ 52 റണ്‍സടിച്ചു. എന്നാല്‍ ഒന്നാം വിക്കറ്റ് വീണതോടെ സ്‌കോറിങിന് വേഗം കുറഞ്ഞു. സഞ്ജു 35 പന്തില്‍ 49 റണ്‍സടിച്ചെങ്കിലും മറുവശത്ത് കരുണ്‍ നായര്‍ക്ക് വേഗം കണ്ടെത്താനായില്ല. 25 പന്തില്‍ 23 റണ്‍സാണ് കരുണ്‍ അടിച്ചത്.

അവസാന ഓവറുകളില്‍ ക്രിസ് മോറിസ്, ചാള്‍സ് ബ്രാതൈ്വറ്റ് എന്നിവര്‍ ആഞ്ഞടിച്ചെങ്കിലും ലക്ഷ്യത്തിലെത്താനായില്ല. നാലോവറില്‍ നാല്‍പത് റണ്‍സ് വഴങ്ങിയെങ്കിലും നിര്‍ണായകമായ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയ ഓള്‍റൗണ്ടര്‍ സ്‌റ്റോണിസാണ് പഞ്ചാബിനെ രക്ഷിച്ചത്. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബിന് വേണ്ടി 52 റണ്‍സോടെ ടോപ് സ്‌കോററായതും സ്‌റ്റോണിസ് തന്നെ.

സ്‌റ്റോണിസിനൊപ്പം ഓപ്പണ്‍ ചെയ്യാനിറങ്ങിയ ക്യാപ്റ്റന്‍ മുരളി വിജയും മോശമാക്കിയില്ല. 16 പന്തില്‍ 4 ഫോര്‍ അടക്കം 25 റണ്‍സാണ് വിജയ് അടിച്ചത്. പഞ്ചാബിന് വേണ്ടി സാഹയും 52 റണ്‍സടിച്ചു. ജയത്തോടെ പഞ്ചാബ് ഐ പി എല്‍ പ്രതീക്ഷകള്‍ നിലനിര്‍ത്തി. പുനെ, ബാംഗ്ലൂര്‍ എന്നിവര്‍ക്കൊപ്പം 6 പോയിന്റാണ് പഞ്ചാബിനുള്ളത്. ബാക്കിയുള്ള എല്ലാ കളിയും ജയിച്ചാല്‍ അവര്‍ക്ക് നോക്കൗട്ട് കളിക്കാന്‍ പറ്റിയേക്കും.

Story first published: Sunday, May 8, 2016, 11:52 [IST]
Other articles published on May 8, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+