Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പഞ്ചാബിന് തിരിച്ചടി; വന്‍ തുകയ്ക്ക് സ്വന്തമാക്കിയ സ്പിന്നര്‍ ഐപിഎല്ലില്‍ നിന്ന് പുറത്ത്

മൊഹാലി: ഐപിഎല്‍ ടീമായ കിങ്‌സ് ഇലവന്‍ പഞ്ചാബിന് വന്‍ തിരിച്ചടിയായി സ്പിന്നറുടെ പരിക്ക്. ഐപിഎല്‍ ലേലത്തില്‍ വന്‍ തുകയ്ക്ക് പഞ്ചാബ് സ്വന്തമാക്കിയ സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയാണ് പരിക്കിന്റെ പിടിയിലകപ്പെട്ടിരിക്കുന്നത്. തള്ളവിരലിന് പരിക്കേറ്റ വരുണിന് ഐപിഎല്‍ സീസണിലെ ശേഷിക്കുന്ന മല്‍സരങ്ങളില്‍ കളിക്കാനാവില്ലെന്നാണ് റിപോര്‍ട്ടുകള്‍. കഴിഞ്ഞ മാസം ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മല്‍സരത്തിന് മുമ്പാണ് താരത്തിന് പരിക്കേറ്റത്.

varunchakravarthy

ഐപിഎല്‍ ലേലത്തില്‍ വരുണിനെ 8.4 കോടിക്കാണ് പഞ്ചാബ് സ്വന്തമാക്കിയിരുന്നത്. തമിഴ്‌നാട് പ്രീമിയര്‍ ലീഗിലെ മികച്ച പ്രകടനമാണ് ഐപിഎല്‍ ലേലത്തില്‍ വരുണിനെ വന്‍ തുകയ്ക്ക് പഞ്ചാബ് സ്വന്തമാക്കാന്‍ കാരണം. ഈ ഐപിഎല്‍ സീസണില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരായ മല്‍സരത്തില്‍ മാത്രമാണ് വരുണ്‍ കളത്തിലിറങ്ങിയത്. മല്‍സരത്തില്‍ 35 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റ് വീഴ്ത്തിയിരുന്നു.

Story first published: Wednesday, May 1, 2019, 15:50 [IST]
Other articles published on May 1, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+