Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

നാലായിരത്തില്‍ ഒരുവന്‍ ഇനി ഗെയ്‌ലും... റെക്കോര്‍ഡിട്ട് യൂനിവേഴ്‌സല്‍ ബോസ്, ഐപിഎല്ലിലെ റിയല്‍ കിങ്

ജയ്പൂര്‍: ഐപിഎല്ലിലെ റെക്കോര്‍ഡുകളുടെ തോഴനായ വിന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്‌ലിന്റെ പേരില്‍ പുതിയൊരു റെക്കോര്‍ഡ് കൂടി. രാജസ്ഥാന്‍ റോയല്‍സിനെതിരേ തിങ്കളാഴ്ച രാത്രി നടന്ന കളിയില്‍ 47 പന്തില്‍ 79 റണ്‍സുമായി യൂനിവേഴ്‌സല്‍ ബോസ് കസറിയിരുന്നു. ഇതോടെയാണ് റെക്കോര്‍ഡുകളുടെ കൂട്ടത്തില്‍ പുതിയൊന്നു കൂടി ഗെയ്ല്‍ തന്റെ പേരിലേക്കു മാറ്റിയത്.

നേരത്തേ പല ബാറ്റിങ് റെക്കോര്‍ഡുകളും ഐപിഎല്ലില്‍ തന്റെ പേരിലാക്കിയിട്ടുള്ള താരമാണ് ഗെയ്ല്‍. ഐപിഎല്ലിന്റെ ചരിത്രത്തിലെ തന്നെ എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാനെപദവി തന്റെ പേരില്‍ അരക്കിട്ടുറപ്പിച്ചു കൊണ്ടാണ് അദ്ദേഹം പുതിയൊരു നേട്ടത്തിന് കൂടി അവകാശിയായിരിക്കുന്നത്.

അതിവേഗം 4000 റണ്‍സ്

അതിവേഗം 4000 റണ്‍സ്

ഐപിഎല്ലില്‍ വേഗത്തില്‍ 4000 റണ്‍സ് പൂര്‍ത്തിയാക്കിയ താരമെന്ന റെക്കോര്‍ഡാണ് ഗെയ്ല്‍ തന്റെ പേരില്‍ കുറിച്ചത്. ഈ നാഴികക്കല്ല് പൂര്‍ത്തിയാക്കാന്‍ അദ്ദേഹത്തിനു 112 ഇന്നിങ്‌സുകള്‍ മാത്രമേ വേണ്ടിവന്നുള്ളൂ.
സണ്‍റൈസേഴ്‌സിന്റെ ഓസീസ് സൂപ്പര്‍ താരം ഡേവിഡ് വാര്‍ണറുടെ റെക്കോര്‍ഡാണ് ഗെയ്ല്‍ പഴങ്കഥയാക്കിയത്. നേരത്തേ 114 ഇന്നിങ്‌സുകളിലാരുന്നു വാര്‍ണര്‍ 4000 റണ്‍സ് ക്ലബ്ബിലെത്തിയത്.

രണ്ടാമത്തെ വിദേശ താരം

രണ്ടാമത്തെ വിദേശ താരം

ഐപിഎല്ലിന്റെ 11 വര്‍ഷത്തെ ചരിത്രത്തില്‍ 4000 റണ്‍സ് ക്ലബ്ബില്‍ അംഗമായ രണ്ടാമത്തെ വിദേശ താരം കൂടിയാണ് 39 കാരനായ ഗെയ്ല്‍. വിദേശതാരങ്ങളില്‍ വാര്‍ണര്‍ മാത്രമേ നേരത്തേ 4000 റണ്‍സ് തികച്ചിട്ടുള്ളൂ.
എന്നാല്‍ മൊത്തത്തില്‍ നോക്കിയാല്‍ എലൈറ്റ് ക്ലബ്ബിലെത്തിയ ഒമ്പതാമനാണ് ഗെയ്ല്‍. ലിസ്റ്റിലെ ഒമ്പതു താരങ്ങളില്‍ ഏഴും ഇന്ത്യയില്‍ നിന്നുള്ളവരാണ്.

കോലി ആദ്യം

കോലി ആദ്യം

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ വിരാട് കോലിയാണ് ആദ്യമായി 4000 റണ്‍സ് ക്ലബ്ബിലെത്തിയ താരം. മൂന്നു വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നെ അദ്ദേഹം ഈ നാഴികക്കല്ല് പിന്നിട്ടിരുന്നു.
കോലിയെക്കൂടാതെ സുരേഷ് റെയ്‌ന, രോഹിത് ശര്‍മ, ഗൗതം ഗംഭീര്‍, റോബിന്‍ ഉത്തപ്പ, ശിഖര്‍ ധവാന്‍, എംഎസ് ധോണി എന്നിവരാണ് 4000 റണ്‍സ് പൂര്‍ത്തിയാക്കിയ മറ്റു ഇന്ത്യന്‍ താരങ്ങള്‍.

നിരവധി റെക്കോര്‍ഡുകള്‍

നിരവധി റെക്കോര്‍ഡുകള്‍

ഐപിഎല്ലിലെ പ്രധാനപ്പെട്ട ചില ബാറ്റിങ് റെക്കോര്‍ഡുകള്‍ ഗെയ്ല്‍ നേരത്തേ തന്നെ തന്റെ പേരിലാക്കിയിട്ടുണ്ട്. ടൂര്‍ണമെന്റിലെ ഏറ്റവുമുയര്‍ന്ന വ്യക്തിഗത സ്‌കോര്‍ (175*), ഏറ്റവുമധികം സിക്‌സറുകള്‍ (292) എന്നീ റെക്കോര്‍ഡുകള്‍ ഗെയ്‌ലിന്റെ അക്കൗണ്ടില്‍ ഭദ്രമാണ്.
ഇവ മാത്രമല്ല ഐപിഎല്ലില്‍ ഏറ്റവുമധികം സെഞ്ച്വറികള്‍ നേടിയ താരവും ഗെയ്ല്‍ തന്നെ. ആറു സെഞ്ച്വറികളാണ് കഴിഞ്ഞ 11 സീസണുകളിലായി അദ്ദേഹം വാരിക്കൂട്ടിയത്.

Story first published: Tuesday, March 26, 2019, 12:34 [IST]
Other articles published on Mar 26, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+