Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അതിവേഗ അര്‍ധശതകവുമായി കെഎല്‍ രാഹുല്‍; ചെന്നൈയ്‌ക്കെതിരെ ജയിച്ചിട്ടും പഞ്ചാബ് പുറത്ത്

ചെന്നൈയ്‌ക്കെതിരെ ജയിച്ചിട്ടും പഞ്ചാബ് പുറത്ത്

മൊഹാലി: ഐപിഎല്‍ പന്ത്രണ്ടാം സീസണിലെ 55-ാം മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ്, കിങ്‌സ് ഇലവന്‍ പഞ്ചാബിനോട് 6 വിക്കറ്റിന് പരാജയപ്പെട്ടു. നിശ്ചിത 20 ഓവറില്‍ ചെന്നൈ 5 വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സെടുത്തപ്പോള്‍ പഞ്ചാബ് 18 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. പോയന്റ് ടേബിളില്‍ ഒന്നാം സ്ഥാനക്കാരായി ചെന്നൈ നേരത്തെതന്നെ പ്ലേ ഓഫിലെത്തിയിരുന്നു. ചെന്നൈയ്‌ക്കെതിരെ ജയിച്ചെങ്കിലും പഞ്ചാബ് പ്ലേ ഓഫ് കാണാതെ പുറത്തായി. സീസണില്‍ ആറാം സ്ഥാനത്താണ് പഞ്ചാബ് ഫിനിഷ് ചെയ്തത്.

chennai

171 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ പഞ്ചാബിനുവേണ്ടി കെഎല്‍ രാഹുല്‍ ഉജ്വല പ്രകടനം നടത്തി. 19 പന്തില്‍ അര്‍ധശതകം നേടിയ താരം 36 പന്തില്‍ 71 റണ്‍സെടുത്താണ് പുറത്തായത്. ക്രിസ് ഗെയ്ല്‍(28), നിക്കോളാസ് പൂരന്‍(36) എന്നിവരും ടീമുവേണ്ടി തിളങ്ങി. ബാറ്റിങ് പിച്ചില്‍ ഹര്‍ഭജന്‍ സിങ്ങിന്റെ 3 വിക്കറ്റ് പ്രകടനമാണ് ചെന്നൈയ്ക്ക് ആശ്വാസമായത്.
നേരത്തെ ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈയ്ക്കുവേണ്ടി ഫാഫ് ഡു പ്ലസിസ്(96), സുരേഷ് റെയ്‌ന(53) എന്നിവര്‍ മികച്ച തുടക്കമാണ് നല്‍കിയത്. എന്നാല്‍, അവസാന ഓവറുകളില്‍ മറ്റു കളിക്കാര്‍ക്ക് തിളങ്ങാനാകാത്തതോടെ ചെന്നൈ കുറഞ്ഞ സ്‌കോറില്‍ ഒതുങ്ങുകയായിരുന്നു. പഞ്ചാബിനുവേണ്ടി സാം കറന്‍ മൂന്നു വിക്കറ്റും മുഹമ്മദ് ഷമി 2 വിക്കറ്റും വീഴ്ത്തി.

Story first published: Sunday, May 5, 2019, 19:49 [IST]
Other articles published on May 5, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+