തോറ്റ് തോറ്റ് ദില്ലി ഡെയര്‍ഡെവിള്‍സ് പുറത്തായി
ദില്ലി: ഗ്ലെന്‍ മാക്‌സ് വെല്ലും മില്ലറും സേവാഗും ബെയ്‌ലിയും ഒന്നിച്ച് പരാജയപ്പെട്ടാലും പഞ്ചാബ് കിംഗ്‌സ് തന്നെ. മമന്‍ വോറ, അക്ഷര്‍ പട്ടേല്‍ എന്നീ യുവതാരങ്ങളുടെ മികവിലാണ് പഞ്ചാബ് ദില്ലിയെ അനായാസമായി തോല്‍പിച്ചു വിട്ടത്. കോടികള്‍ മുടക്കി വാങ്ങിയ പീറ്റേഴ്‌സന്റെയും കാര്‍ത്തിക്കിന്റെയും മികവിലാണ് ദില്ലി 164 റണ്‍സ് വരെ എത്തിയത്.
എന്നാല്‍ ഇന്നിംഗ്‌സിന്റെ തുടക്കം മുതല്‍ പൊട്ടിത്തെറിച്ച മനന്‍ വോറ 19 പന്തില്‍ മൂന്ന് സിക്‌സും നാല് ഫോറും പറത്തി 42 റണ്‍സോടെ കളി പഞ്ചാബിന് അനുകൂലമാക്കി. ഓപ്പണിംഗ് പാര്‍ട്ണര്‍ഷിപ് 65 ല്‍ എത്തുമ്പോള്‍ സേവാഗിന്റെ സംഭാവന വെറും 14 റണ്‍സ് മാത്രമായിരുന്നു.
19.4 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ പഞ്ചാബ് കിംഗ്‌സ് ഇലവന്‍ വിജയം കണ്ടു. പോയിന്റ് പട്ടികയില്‍ ഒന്നാമതാണ് പഞ്ചാബ്, ദില്ലി ഏറ്റവും അവസാനത്തും.

വിന്നിംഗ് ഷോട്ട്
പഞ്ചാബ് കിംഗ്‌സിന് വേണ്ടി വിജയ റണ്‍ നേടുന്ന റിഷി ധവാന്‍

വിജയവഴി
ദില്ലിക്കെതിരെ വിജയിച്ചതിന് ശേഷം അക്ഷര്‍ പട്ടേലും റിഷി ധവാനും

അക്ഷര്‍ പട്ടേല്‍
വമ്പന്മാര്‍ വീണ കളിയില്‍ പഞ്ചാബിനെ വിജയത്തിലെത്തിച്ച് അക്ഷര്‍ പട്ടേലാണ്

വോര വെടിക്കെട്ട്
മാക്‌സ് വെല്ലും മില്ലറും പരാജയപ്പെട്ടെങ്കിലും മനന്‍ വോറയുടെ വെടിക്കെട്ട് കാണികളില്‍ ലഹരിയായി

താഹിര്‍ മാത്രം
മൂന്ന് വിക്കറ്റ് ഇമ്രാന്‍ താഹിര്‍ മാത്രമാണ് ദില്ലി ബൗളിംഗ് നിരയില്‍ തിളങ്ങിയത്.

നിരാശ
49 റണ്‍സില്‍ പുറത്തായ ദില്ലി ക്യാപ്റ്റന്‍ പീറ്റേഴ്‌സന്റെ നിരാശ

പാഴായ ഇന്നിംഗ്‌സ്
അര്‍ദ്ധ സെഞ്ചുറി നേടിയ ദിനേശ് കാര്‍ത്തിക്കിനും ദില്ലിയെ രക്ഷിക്കാനായില്ല
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications