വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: 'തോല്‍പ്പിച്ചവരെ' പഞ്ചാബ് വെറുതെ വിടില്ല, അപ്പീല്‍ നല്‍കി- ഇനിയെന്ത്?

സൂപ്പര്‍ ഓവറിലായിരുന്നു പഞ്ചാബ് പരാജയപ്പെട്ടത്

ദുബായ്: ഐപിഎല്ലിന്റെ പുതിയ സീസണില്‍ രണ്ടു മല്‍സരങ്ങള്‍ കഴിയുമ്പോഴേക്കും ആദ്യ വിവാദം കത്തിക്കയറുകയാണ്. കിങ്‌സ് ഇലവന്‍ പഞ്ചാബും ഡല്‍ഹി ക്യാപ്പിറ്റല്‍സും തമ്മില്‍ ഞായറാഴ്ച നടന്ന കളിയിലെ ഷോര്‍ട്ട് റണ്‍ വിവാദമാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തു ചര്‍ച്ചയാവുന്നത്. ഓണ്‍ഫീല്‍ഡ് അംപയറായ നിതിന്‍ മേനോന്റെ പിഴവ് കാരണം പഞ്ചാബിന് ലഭിക്കേണ്ടിയിരുന്ന ഒരു റണ്‍സ് നിഷേധിക്കപ്പെട്ടു. ഫലമാവട്ടെ കളി ടൈയില്‍ കലാശിക്കുകയും ഒടുവില്‍ സൂപ്പര്‍ ഓവറില്‍ ഡല്‍ഹി പഞ്ചാബിനെ കീഴടക്കുകയും ചെയ്തു.

IPL 2020: KXIP To Lodge An Appeal Over The ‘Short Run’ | Oneindia Malayalam

മികച്ച ഐപിഎല്‍ ക്യാപ്റ്റനാര് ധോണിയോ, രോഹിത്തോ? കൃത്യമായ മറുപടി ചോപ്രയ്ക്കു മാത്രംമികച്ച ഐപിഎല്‍ ക്യാപ്റ്റനാര് ധോണിയോ, രോഹിത്തോ? കൃത്യമായ മറുപടി ചോപ്രയ്ക്കു മാത്രം

IPL 2020: കിരീടം കെകെആര്‍ അങ്ങെടുക്കും! മറ്റാരും സ്വപ്‌നം കാണേണ്ട, കാരണം ചൂണ്ടിക്കാട്ടി വോന്‍IPL 2020: കിരീടം കെകെആര്‍ അങ്ങെടുക്കും! മറ്റാരും സ്വപ്‌നം കാണേണ്ട, കാരണം ചൂണ്ടിക്കാട്ടി വോന്‍

19ാം ഓവറിലായിരുന്നു സംഭവം. മായങ്ക് അഗര്‍ഗാളും ക്രിസ് ജോര്‍ഡനും ചേര്‍ന്ന് രണ്ടു റണ്‍സ് പൂര്‍ത്തിയാക്കിയെങ്കിലും ജോര്‍ഡന്റെ ബാറ്റ് ക്രീസിന് പുറത്തായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി അംപയര്‍ അനുവദിച്ചത് ഒരു റണ്ണായിരുന്നു. എന്നാല്‍ ബാറ്റ് ക്രീസ് കടന്നിരുന്നതായും രണ്ട് റണ്‍സ് അര്‍ഹിച്ചിരുന്നുവെന്നും റീപ്ലേകള്‍ തെളിയിച്ചിരുന്നു. ഇതിനെതിരേ വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്. സംഭവത്തില്‍ അപ്പീല്‍ നല്‍കിയിരിക്കുകയാണ് പഞ്ചാബ് ടീം.

പഞ്ചാബ് വിജയിക്കുമായിരുന്നു

പഞ്ചാബ് വിജയിക്കുമായിരുന്നു

മാച്ച് റഫറിക്കു ഞങ്ങള്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്. മാനുഷികമായ പിഴവുകള്‍ സംഭവിക്കാവുന്നതാണ്. അതു ഞങ്ങള്‍ക്കു മനസ്സിലാവും. എന്നാല്‍ ഐപിഎല്‍ പോലെയൊരു ലോകോത്തര ടൂര്‍ണമെന്റില്‍ മാനുഷികമായ ഇത്തരം പിഴവുകള്‍ സംഭവിക്കാന്‍ പാടില്ല. ഈയൊരു റണ്‍സ് ഒരുപക്ഷെ തങ്ങള്‍ക്കു പ്ലേഓഫ് ബെര്‍ത്ത് വരെ ചിലപ്പോള്‍ നഷ്ടപ്പെടുത്തിയേക്കുമെന്നും കിങ്‌സ് ഇലവന്‍ പഞ്ചാബ് സിഇഒ സതീഷ് മേനോന്‍ വ്യക്തമാക്കി.
ഒരു മല്‍സരത്തിലെ പരാജയം പരാജയം തന്നെയാണ്. പക്ഷെ ഇത് അനീതിയാണ്. നിയമം പുനപ്പരിശോധിക്കുമെന്നും അതിലൂടെ ഇത്തരത്തിലുള്ള മാനുഷികമായ പിഴവ് സംഭവിക്കില്ലെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

മല്‍സരഫലം നിലനില്‍ക്കും

മല്‍സരഫലം നിലനില്‍ക്കും

പഞ്ചാബിന്റെ അപ്പീല്‍ കൊണ്ട് മല്‍സഫലത്തില്‍ പ്രത്യേകിച്ചും മാറ്റമൊന്നും വരാന്‍ പോവുന്നില്ല. മാത്രമല്ല കളി വീണ്ടും നടത്താനും നിയമം അനുവദിക്കുന്നില്ല.
കളിയിക്കിടെ ഒരു തീരുമാനത്തില്‍ ഇടപെടാനും ആവശ്യമെങ്കില്‍ മാറ്റം വരുത്താനും അംപയര്‍ക്കു സാധിക്കും. എന്നാല്‍ അംപയറുടെ തീരുമാനം അന്തിമമാണ്. അത് അങ്ങനെ തന്നെ നിലനില്‍ക്കുകയും ചെയ്യുമെന്ന് ഐപിഎല്‍ നിയമാവലിയില്‍ പറയുന്നു. അതുകൊണ്ടു തന്നെ പഞ്ചാബിന്റെ അപ്പീല്‍ ഇനി നടക്കാനിരിക്കുന്ന മല്‍സരങ്ങളില്‍ പിഴവ് ആവര്‍ത്തിക്കാതിരിക്കാന്‍ മാത്രമേ സഹായിക്കുകയുള്ളൂവെന്നു ചുരുക്കം.

നിയമത്തില്‍ മാറ്റം വേണം

നിയമത്തില്‍ മാറ്റം വേണം

കളിയെ കൂടുതല്‍ മെച്ചപ്പെടുത്താന്‍ സാങ്കേതിക വിദ്യ സഹായിക്കുമെങ്കില്‍ നിയമത്തില്‍ മാറ്റം വരുത്തേണ്ടതുണ്ടെന്നു മുന്‍ ഓസീസ് താരവും കോച്ചുമായ ടോം മൂഡി ആവശ്യപ്പെട്ടു. നോ ബോള്‍, റണ്ണൗട്ട്, സ്റ്റംപിങുകള്‍ എന്നിവയിലെല്ലാം ഓണ്‍ ഫീല്‍ഡ് അംപയര്‍മാരുടെ തീരുമാനങ്ങള്‍ തേര്‍ഡ് അംപയര്‍ക്കു മാറ്റാം. പക്ഷെ ഇതുപോലെയുള്ള ഓണ്‍ഫീല്‍ഡ് അംപയര്‍മാരുടെ ചില തീരുമാനങ്ങളിലും ഇടപെടാനുള്ള നിയമ ഭേദഗതി വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തേര്‍ഡ് അംപയര്‍ ഇടപേണ്ടിയിരുന്നുവെന്ന അഭിപ്രായം തന്നെയാണ് സഞ്ജയ് മഞ്ജരേക്കര്‍ക്കുമുള്ളത്. തേര്‍ഡ് അംപയര്‍ ഇടപെട്ട് അത് ഷോര്‍ട്ട് റണ്‍ അല്ലെന്നു വിധിക്കുകയും രണ്ട് റണ്‍സ് അനുവദിക്കുകയും ചെയ്തിരുന്നെങ്കില്‍ ആര്‍ക്കും അതുകൊണ്ടു പ്രശ്‌നമുണ്ടാവുമെന്ന് തോന്നുന്നില്ലെന്നു മഞ്ജരേക്കര്‍ പറഞ്ഞു.
ആകാഷ് ചോപ്രയും നിയമത്തില്‍ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ടു. ഈ കളിയിലെ പോയിന്റ് നഷ്ടം കൊണ്ട് പഞ്ചാബിന് ഫൈനല്‍ നഷ്ടമായാല്‍ എന്തായിരിക്കും അവസ്ഥയെന്നും അദ്ദേഹം ചോദിക്കുന്നു.

Story first published: Monday, September 21, 2020, 15:15 [IST]
Other articles published on Sep 21, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X