Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്ലിന് കൊച്ചിയില്ല; പുനെയും രാജ്‌കോട്ടും ഇന്‍, ധോണി ആര്‍ക്ക്?

മുംബൈ: ഐ പി എല്‍ ക്രിക്കറ്റിന്റെ ഒരു സീസണ്‍ കൂടി കളിക്കാമെന്ന കേരള ടീം കൊച്ചി ടസ്‌കേഴ്‌സിന്റെ മോഹം അവസാനിച്ചു. ചെന്നൈ, രാജസ്ഥാന്‍ ടീമുകളെ വിലക്കിയ സാഹചര്യത്തില്‍ ഒമ്പതാം സീസണ് വേണ്ടിയുള്ള രണ്ട് ടീമുകളെ ബി സി സി ഐ പ്രഖ്യാപിച്ചു. പുനെ, രാജ്‌കോട്ട് എന്നീ ടീമുകളാണ് ഐ പി എല്ലിന്റെ പുതിയ സീസണില്‍ പങ്കെടുക്കുന്നത്.

കൊച്ചി, ജയ്പൂര്‍ നഗരങ്ങളെ ബി സി സി ഐ നേരത്തെ ഒഴിവാക്കിയ സാഹചര്യത്തില്‍ ടസ്‌കേഴ്‌സിന് ലേലത്തില്‍ കാര്യമൊന്നും ഉണ്ടായിരുന്നില്ല. സഞ്ജീവ് ഗോയങ്ക പതിനാറ് കോടിക്കാണ് പുനെ ടീമിനെ സ്വന്തമാക്കിയത്. രാജ്‌കോട്ട് ടീമിനെ ഇന്റക്‌സ് മൊബൈലാണ് വാങ്ങിയത്. വില പത്ത് കോടി. സ്റ്റാര്‍ ഇന്ത്യ, വൊഡാഫോണ്‍, ചെട്ടിനാട് സിമന്റ്, വീഡിയോകോണ്‍ എന്നിങ്ങനെ 22 കമ്പനികളാണ് ആകെ ലേലത്തില്‍ പങ്കെടുക്കാനെത്തിയത്.

ipl

രണ്ട് ടീമുകളുടെയും ഹോം ഗ്രൗണ്ട് ഏതായിരിക്കും എന്ന കാര്യത്തില്‍ ഇനിയും തീരുമാനം ആയിട്ടില്ല. റാഞ്ചി, ചെന്നൈ, ധര്‍മശാല, നാഗ്പൂര്‍, പുനെ, അഹമമ്മദാബാദ്, വിശാഖപട്ടണം, ഇന്‍ഡോര്‍ എന്നിവയില്‍ ഏതെങ്കിലും ആയിരിക്കും പുതിയ ടീമുകളുടെ ഹോം ഗ്രൗണ്ട് എന്നാണ് കരുതപ്പെടുന്നത്. ടീമുകളുടെ കാര്യത്തില്‍ തീരുമാനമായതോടെ, ഡിസംബര്‍ പതിനഞ്ചിന് നടക്കാനിരിക്കുന്ന താരലേലത്തിലാണ് സകലരുടെയും കണ്ണ്.

ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണി, സുരേഷ് റെയ്‌ന, മലയാളി താരം സഞ്ജു സാംസണ്‍, അശ്വിന്‍, രവീന്ദ്ര ജഡേജ, അജിന്‍ക്യ രഹാനെ തുടങ്ങിയ ഇന്ത്യന്‍ ക്രൗഡ് പുള്ളര്‍മാര്‍ ലേലത്തിന് എത്തും. വെടിക്കെട്ട് വിദേശി താരങ്ങളായ ബ്രണ്ടന്‍ മക്കുല്ലം, ഫാഫ് ഡുപ്ലിസി, ബ്രാവോ, സ്റ്റീവ് സ്മിത്ത് തുടങ്ങിയവരാണ് ലേലത്തിലെ മറ്റ് ശ്രദ്ധാകേന്ദ്രങ്ങള്‍. രണ്ട് ടീമിനും പുതിയ ക്യാപ്റ്റന്മാരും സപ്പോര്‍ട്ട് സ്റ്റാഫും വേണം.

Story first published: Tuesday, December 8, 2015, 15:11 [IST]
Other articles published on Dec 8, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+