വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

പാക്കിസ്ഥാന് എട്ടിന്റെ പണി; പിഎസ്എല്‍ ക്രിക്കറ്റ് ഇന്ത്യ കാണില്ല, സംപ്രേക്ഷണം നിര്‍ത്തി

ദുബായ്: പാക്കിസ്ഥാന്‍ ടി20 ലീഗ് ഇന്ത്യയില്‍ സംപ്രേക്ഷണം ചെയ്യുന്നത് നിര്‍ത്തിവെച്ചു. പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. ദുബായില്‍ നടന്നുകൊണ്ടിരിക്കുന്ന പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിന് ഇന്ത്യയില്‍ വലിയതോതില്‍ പ്രേക്ഷകരുണ്ടായിരുന്നു. സംപ്രേക്ഷണം പിന്‍വലിച്ചത് പരസ്യയിനത്തില്‍ കോടികളുടെ നഷ്ടമാണ് ലീഗിനുണ്ടാക്കുക.

psl

ഇന്ത്യയില്‍ ഡി സ്‌പോര്‍ട് ആണ് മത്സരം സംപ്രേക്ഷണം ചെയ്യുന്നത്. വ്യാഴാഴ്ചയാണ് പിഎസ്എല്‍ നാലാം സീസണ്‍ ആരംഭിച്ചത്. ലോകമെങ്ങുനിന്നുമുള്ള ക്രിക്കറ്റ് കളിക്കാര്‍ ലീഗിന്റെ ഭാഗമാണ്. ഇന്ത്യയില്‍ വലിയതോതിലുള്ള പ്രേക്ഷകരും ലീഗിനുണ്ടായിരുന്നു. എന്നാല്‍, സംപ്രേക്ഷണം നിരോധിച്ചതോടെ കോടികളുടെ നഷ്ടമാണ് സംഭവിക്കുകയെന്നാണ് റിപ്പോര്‍ട്ട്.

നേരത്തെ, മുന്‍ പാക് ക്യാപ്റ്റനും ഇപ്പോഴത്തെ പ്രധാനമന്ത്രിയുമായ ഇമ്രാന്‍ ഖാന്റെ ചിത്രം മുംബൈയില്‍ ക്രിക്കറ്റ് ക്ലബ്ബില്‍നിന്നും നീക്കം ചെയ്തിരുന്നു. മുംബൈയിലെ ക്രിക്കറ്റ് ക്ലബ്ബ് ഓഫ് ഇന്ത്യയാണ് ഇമ്രാന്‍ ഖാന്‍ ഉള്‍പ്പെടെ ലോകത്തെ പ്രമുഖ ക്രിക്കറ്റ് താരങ്ങളുടെ ചിത്രങ്ങള്‍ ക്ലബ്ബില്‍ പ്രദര്‍ശിപ്പിച്ചിരുന്നത്. പുല്‍വാമ ആക്രമണത്തിന് പിന്നാലെ കബ്ബ് മാനേജ് കമ്മറ്റി പാക്കിസ്ഥാനോടുള്ള പ്രതിഷേധ സൂചകമായി ചിത്രം നീക്കി.

പാക് ഭീകരാക്രമണത്തിന് ക്രിക്കറ്റ് ലോകത്തിന്റെ പ്രതിഷേധം; ഇമ്രാന്‍ ഖാന്റെ ചിത്രം നീക്കിപാക് ഭീകരാക്രമണത്തിന് ക്രിക്കറ്റ് ലോകത്തിന്റെ പ്രതിഷേധം; ഇമ്രാന്‍ ഖാന്റെ ചിത്രം നീക്കി

ഇമ്രാന്‍ ഖാന്റേത് കൂടാതെ ഒരു പാക് ടീമിന്റെ ചിത്രവും ചുമരില്‍ തൂക്കിയിട്ടിരുന്നു. ഇതും നീക്കം ചെയ്തിട്ടുണ്ട്. രാജ്യമെങ്ങും തീവ്രവാദ ആക്രമണത്തിന്റെ പ്രതിഷേധത്തിലാണെന്ന് ക്ലബ്ബിന്റെ ഉയര്‍ന്ന പ്രതിനിധി പറഞ്ഞു. രാജ്യത്തെ ജനങ്ങളുടെ വൈകാരികതയോട് അനുഭാവം പ്രകടിപ്പിച്ചാണ് ഇപ്പോഴത്തെ തീരുമാനമെന്നും അദ്ദേഹം അറിയിച്ചു. ഇമ്രാന്‍ ഖാന്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയായപ്പോള്‍ തന്നെ ചിത്രം നീക്കണമെന്ന് ചില ക്ലബ്ബ് അംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ക്രിക്കറ്റിനോടുള്ള ബഹുമാനാര്‍ഥം അത് നീക്കിയില്ല. എന്നാലിപ്പോള്‍ ചിത്രം നീക്കി പ്രതിഷേധിക്കാന്‍ തീരുമാനിക്കുകയായിരുന്നു. അതിര്‍ത്തി കടന്നുള്ള നിരന്തരമായ തീവ്രവാദി ആക്രമണത്തെ തുടര്‍ന്ന് ഇന്ത്യ വര്‍ഷങ്ങളായി പാക്കിസ്ഥാനുമായി ക്രിക്കറ്റ് പരമ്പര കളിക്കാറില്ല.

Story first published: Sunday, February 17, 2019, 18:29 [IST]
Other articles published on Feb 17, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X