For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

പുല്‍വാമ ഭീകരാക്രമണം മറക്കില്ല; പോരാടാന്‍ തയ്യാറെന്ന് ഷമി, സഹായധനം നല്‍കും

ദില്ലി: പുല്‍വാമയില്‍ ഇന്ത്യന്‍ ജവാന്മാര്‍ക്കുനേരെ നടന്ന ഭീകരാക്രമണം മറക്കില്ലെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി. ഈ സംഭവം നമ്മള്‍ ഒരിക്കലും മറക്കില്ലെന്ന് ഷമി ഒരു അഭിമുഖത്തില്‍ പറഞ്ഞു. ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച സൈനികരെ രാജ്യം എന്നും ഓര്‍ക്കും. ഓരോ ഇന്ത്യക്കാരനും സൈനികര്‍ക്ക് പിന്തുണ നല്‍കേണ്ട സമയമാണിത്. അവരെ സഹായിക്കാന്‍ രണ്ടുതവണ ആലോചിക്കേണ്ട കാര്യം പോലുമില്ലെന്നും ഇന്ത്യന്‍ പേസര്‍ പറഞ്ഞു.

mohammedshami

മുഹമ്മദ് ഷമി നേരത്തെ ജവാന്മാര്‍ക്ക് സഹായധനം നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഷമിയെ കൂടാതെ ഒട്ടെറെ മുന്‍ താരങ്ങളും ഇപ്പോഴത്തെ കളിക്കാരും ജവാന്മാര്‍ക്ക് സഹായവുമായി എത്തിയിട്ടുണ്ട്. പുല്‍വാമ ഭീകരാക്രമണത്തിന്റെ പഞ്ചാത്തലത്തില്‍ രാജ്യത്തിനുവേണ്ടി പോരാടാന്‍ താന്‍ ഒരുക്കമാണെന്ന് ഷമി വ്യക്തമാക്കി. ആക്രമണം വലിയ രീതിയില്‍ തന്നെ പിടിച്ചുലച്ചെന്നാണ് ഷമി പറയുന്നത്.

ഭീകരാക്രമണം തന്നില്‍ ഞെട്ടലുണ്ടാക്കി. രാജ്യത്തെ ഓരോ പൗരനെപോലെയും തന്നെയും കോപാകുലനാക്കുന്നതാണ് സംഭവം. ജവാന്മാരുടെ കുടുംബത്തോടൊപ്പമാണ് താനും. രജ്യത്തിനുവേണ്ടി പോരാടാനും തയ്യാറാണ്. ഏതു പ്രതിബന്ധങ്ങളെയും നേരിടാന്‍ ഒരുക്കമാണ്. ഒരു ഇന്ത്യക്കാരനും ഇക്കാര്യത്തില്‍ ഭയമുണ്ടാകുമെന്ന് തോന്നുന്നില്ലെന്നും ഷമി പറഞ്ഞു.

ഇന്ത്യ പാക്കിസ്ഥാനെതിരെ ലോകകപ്പില്‍ കളിക്കണോ എന്ന കാര്യത്തിലും ഷമിക്ക് വ്യക്തമായ അഭിപ്രായമുണ്ട്. ഈ വിഷയത്തില്‍ സര്‍ക്കാരാണ് തീരുമാനമെടുക്കേണ്ടതെന്ന് ഷമി പറയുന്നു. സര്‍ക്കാരാണ് പാക്കിസ്ഥാനെതിരെ കളിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത്. സര്‍ക്കാരിന്റെ ഏതു തീരുമാനത്തിനും ഒപ്പം തങ്ങളുണ്ടാകും. ഓസ്‌ട്രേലിയയ്‌ക്കെതിരെ നടക്കാനിരിക്കുന്ന പരമ്പര ഇന്ത്യ ജയിച്ചാല്‍ അത് രാജ്യത്തിനുവേണ്ടി ജീവന്‍ ബലിനല്‍കിയ ജവാന്മാര്‍ക്കുവേണ്ടി സമര്‍പ്പിക്കും. അതുകൊണ്ടുതന്നെ തനിക്ക് വ്യക്തിപരമായും ഈ പരമ്പര ജയിക്കേണ്ടതുണ്ടെന്നും ഷമി പറഞ്ഞു.

Story first published: Wednesday, February 20, 2019, 11:40 [IST]
Other articles published on Feb 20, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+