'അന്നത്തെ ഇന്ത്യ അല്ല ഇപ്പോള്‍'; ഇംഗ്ലണ്ടിന് മുന്നറിയിപ്പുമായി ചേതേശ്വര്‍ പൂജാര
ലണ്ടന്‍: ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് പരമ്പര ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഇന്ത്യയുടെ തയ്യാറെടുപ്പകളെക്കുറിച്ച് വിശദീകരിച്ച് ബാറ്റ്‌സ്മാന്‍ ചേതേശ്വര്‍ പൂജാര. 2014ല്‍ ഇംഗ്ലണ്ടില്‍ പര്യടനം നടത്തിയ ടീം അല്ല ഇപ്പോഴത്തേതെന്ന് പൂജാര പറഞ്ഞു. ഒടുവില്‍ പര്യടനം നടത്തിയപ്പോള്‍ ഇന്ത്യ 1-3 എന്ന നിലയില്‍ പരമ്പര തോറ്റിരുന്നു.

എന്നാല്‍, അന്നത്തേതിനേക്കാള്‍ ടീം ഏറെ പരിചയ സമ്പത്ത് നേടിയെന്ന് പൂജാര പറയുന്നു. ഇന്ത്യയ്ക്കകത്തും പുറത്തും പര്യടനം നടത്തി. ഇന്ത്യയില്‍ തന്നെ സീ ബൗളിങ്ങിന് അനുകൂലമായ ട്രാക്കൊരുക്കുകയും ചെയ്തു. ഇത്തവണ നന്നായി ഗൃഹപാഠം ചെയ്താണ് ഇന്ത്യ ഇംഗ്ലണ്ടിലെത്തിയിരിക്കുന്നതെന്നും മധ്യനിര ബാറ്റ്‌സ്മാന്‍ വ്യക്തമാക്കി.
ഇന്ത്യ ഇംഗ്ലണ്ടില്‍ പര്യടനം നടത്തുമ്പോള്‍ പ്രതീക്ഷ പുലര്‍ത്താവുന്ന കളിക്കാരനാണ് പൂജാര. ഇംഗ്ലീഷ് കൗണ്ടിയിലെ പരിചയ സമ്പന്നത താരത്തിന്റെ പ്രകടനത്തില്‍ മുതല്‍ക്കൂട്ടാകും. കൗണ്ടിയില്‍ കളിച്ചത് ഏറെ സഹായകരമായെന്ന് പൂജാര പറയുന്നു. കാലാവസ്ഥയുമായും പേസ് ബൗളിങ്ങുമായും പൊരുത്തപ്പെടാന്‍ പ്രയാസമുള്ള ഇംഗ്ലണ്ടില്‍ കൗണ്ടി ക്രിക്കറ്റ് തുണാകുമെന്നും പൂജാര പ്രതീക്ഷ പ്രകടിപ്പിച്ചു.
2013ന് ശേഷം മികച്ച ബാറ്റിങ് പുറത്തെടുത്ത കളിക്കാരനാണ് പൂജാര. ഏഷ്യയില്‍ നടന്ന 31 ടെസ്റ്റുകളില്‍നിന്നായി 63.22 ശരാശരിയില്‍ 2845 റണ്‍സ് നേടി. ഈ കാലയളവില്‍ 10 സെഞ്ച്വറികളും 12 അര്‍ധസെഞ്ച്വറികളും നേടിയിരുന്നു. അതേസമയം, ഏഷ്യയ്ക്ക് പുറത്ത് 15 ടെസ്റ്റുകളില്‍ നിന്നായി 28.76 മാത്രമാണ് ശരാശരി. ഈ വര്‍ഷം കൗണ്ടിയില്‍ ഏറെ സമയെ ചെലവഴിച്ച താരം യോര്‍ക്ക് ഷെയറിനുവേണ്ടി മോശമില്ലാത്ത പ്രകടനം നടത്തിയിട്ടുണ്ട്. ഇത് ഇംഗ്ലണ്ടിലെ പ്രകടനം മെച്ചപ്പെടുത്താന്‍ പൂജാരയെ സഹായിച്ചേക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications