Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സ്മിത്തും വാര്‍ണറും ലാബുഷാനെയും പ്രശ്‌നമല്ല, വീഴ്ത്താന്‍ ഇന്ത്യന്‍ പേസര്‍മാര്‍ക്ക് സാധിക്കും- പുജാര

സിഡ്‌നി: ഓസ്‌ട്രേലിയന്‍ പരമ്പരക്ക് മുന്നോടിയായി ഓസീസ് താരങ്ങളെ വെല്ലുവിളിച്ച് ഇന്ത്യന്‍ ടെസ്റ്റ് താരം ചേതേശ്വര്‍ പുജാര. ഓസ്‌ട്രേലിയയുടെ സൂപ്പര്‍ താരങ്ങളായ സ്റ്റീവ് സ്മിത്തിനെയും ഡേവിഡ് വാര്‍ണറെയും ലാബുഷാനയേയും വേഗത്തില്‍ പുറത്താക്കാനുള്ള മികവ് ഇന്ത്യന്‍ ബൗളര്‍മാര്‍ക്കുണ്ടെന്നാണ് പുജാര പറഞ്ഞത്. 'ഇന്ത്യയുടെ പേസ് ബൗളര്‍മാര്‍ക്ക് ഓസ്‌ട്രേലിയയില്‍ എങ്ങനെ തിളങ്ങണമെന്ന് നന്നായി അറിയാം. നേരത്തെ അവര്‍ ആ സന്തോഷം നന്നായി ആസ്വദിച്ചിട്ടുണ്ട്. അവര്‍ക്കെല്ലാം അവരുടേതായ പദ്ധതികളുണ്ട്. മികച്ച രീതിയില്‍ അത് ഫലവത്താക്കാനും അവര്‍ക്ക് സാധിക്കും. സ്മിത്ത്,വാര്‍ണര്‍,ലാബുഷാനെ എന്നിവരെ നേരത്തെ പുറത്താക്കാന്‍ അവര്‍ക്ക് സാധിക്കും. നേരത്തെ ഓസ്‌ട്രേലിയയില്‍ പരമ്പര നേടിയതിനാല്‍ത്തന്നെ വീണ്ടും പരമ്പര നേടാനുള്ള സാധ്യത കൂടുതലാണെന്ന് എനിക്കുറപ്പുണ്ട്. 2018-19 സീസണിലെ ടീമിനെക്കാള്‍ അല്‍പ്പംകൂടി കരുത്തരാണ് നിലവിലെ ഓസ്‌ട്രേലിയന്‍ ടീം. എന്നാല്‍ വിജയം എളുപ്പം വരില്ല. നാട്ടിലായാലും വിദേശത്തായാലും കളി ജയിക്കണമെങ്കില്‍ കഠിനാധ്വാനം തന്നെ വേണം'-പുജാര പറഞ്ഞു.

cheteshwarpujara

ഇന്ത്യ ചരിത്രത്തിലാദ്യമായി ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര നേടിയപ്പോള്‍ അന്ന് ഓസ്‌ട്രേലിയന്‍ ടീമില്‍ വാര്‍ണറും സ്മിത്തും ലാബുഷാനെയുമില്ലായിരുന്നു. ടെസ്റ്റിലെ നിലവിലെ മൂന്ന് വന്മരങ്ങളായ സ്മിത്തും വാര്‍ണറും ലാബുഷാനെയും തിരിച്ചെത്തിയതോടെ ഓസ്‌ട്രേലിയയില്‍ വീണ്ടുമൊരു പരമ്പര നേടുകയെന്നത് ഇന്ത്യയെ സംബന്ധിച്ച് കടുത്ത വെല്ലുവിളി ആയിരിക്കുകയാണ്. സ്മിത്തും ലാബുഷാനെയും സമീപകാലത്തായി ടെസ്റ്റില്‍ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഇരുവരുടെയും ബാറ്റിങ്ങിനെ പുജാര പ്രശംസിച്ചു. 'സ്മിത്തും വാര്‍ണറും ലാബുഷാനെയും മികച്ച ബാറ്റ്‌സ്മാന്‍മാരാണെന്നതില്‍ ഒരു സംശയവുമില്ല. എന്നാല്‍ അന്നത്തെ പരമ്പര കളിച്ച ഒട്ടുമിക്ക താരങ്ങളും ഇന്ന് ഇന്ത്യക്കൊപ്പമുണ്ട്. 2019ല്‍ നിന്ന് ബൗളിങ് നിര കൂടുതല്‍ ശക്തിപ്പെട്ടിരിക്കുകയാണ്. എന്തും നേടിയെടുക്കാന്‍ കഴിവുള്ളവരായി ഇന്ത്യന്‍ പേസര്‍മാര്‍ മാറിക്കഴിഞ്ഞു'-പുജാര പറഞ്ഞു.

രാഹുല്‍ ദ്രാവിഡ് കളമൊഴിഞ്ഞ ശേഷം മൂന്നാം നമ്പറിലെ ഇന്ത്യയുടെ വന്മതിലാണ് പുജാര. ടെസ്റ്റില്‍ മികച്ച റെക്കോഡാണ് പുജാരക്കുള്ളത്. 2019ല്‍ ഇന്ത്യ ഓസീസ് പരമ്പര നേടിയപ്പോള്‍ ശ്രദ്ധേയ പ്രകടനം കാഴ്ചവെക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. നാല് ടെസ്റ്റ് മത്സരത്തില്‍ നിന്ന് 523 റണ്‍സാണ് പുജാര നേടിയത്. അന്നത്തെ പ്രകടനത്തെക്കുറിച്ചും പുജാര മനസ് തുറന്നു. ' അതിന്റെ സാങ്കേതികതയെക്കുറിച്ച് പറയാന്‍ ബുദ്ധിമുട്ടുണ്ട്. അവസാന പര്യടനത്തില്‍ മികച്ച മുന്നൊരുക്കം നടത്താന്‍ സാധിച്ചിരുന്നു. ഇത്തവണയും അത്തരത്തില്‍ മുന്നൊരുക്കം നടത്താന്‍ സാധിച്ചുവെന്ന് എനിക്കുറപ്പുണ്ട്. എന്റെ കളിയില്‍ അല്‍പ്പം മാറ്റം വരുത്തിയത് മികച്ച നേട്ടത്തിലെത്താന്‍ എന്നെ സഹായിക്കുമെന്നാണ് കരുതുന്നത്.'-പുജാര കൂട്ടിച്ചേര്‍ത്തു.

Story first published: Tuesday, November 17, 2020, 10:52 [IST]
Other articles published on Nov 17, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+