Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സിഡ്‌നിയിലും തകര്‍പ്പന്‍ സെഞ്ച്വറി, റെക്കോര്‍ഡ്; പൂജാര ഇനി ഈ വമ്പന്മാര്‍ക്കൊപ്പം

ഓസ്‌ട്രേലിയയിൽ റെക്കോർഡുമായി പൂജാര

സിഡ്‌നി: മെല്‍ബണിന് പിന്നാലെ സിഡ്‌നിയിലും സെഞ്ച്വറിയുമായി ഇന്ത്യയെ കരകയറ്റിയ ചേതേശ്വര്‍ പൂജാര ഇനി യോഗ്യന്മാരുടെ ക്ലബ്ബില്‍. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി, ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗാവസ്‌കര്‍ എന്നിവര്‍ക്കൊപ്പമാണ് പൂജാരയും പങ്കു ചേര്‍ന്നത്. ഓസ്‌ട്രേലിയില്‍ സന്ദര്‍ശനം നടത്തവെ ഒരു പരമ്പരയില്‍ മൂന്നു സെഞ്ച്വറികള്‍ നേടിയവരുടെ ഗണത്തില്‍ ഇനി പൂജാരയുടെ പേരും എഴുതിച്ചേര്‍ക്കും.

poojara

മെല്‍ബണിലെ മെല്ലെപ്പോക്കിന് പഴികേട്ട പൂജാര സിഡ്‌നിയില്‍ ആദ്യദിനം തന്നെ സെഞ്ച്വറി പൂര്‍ത്തിയാക്കി. ബാറ്റിങ് പിച്ചില്‍ എതിരാളികള്‍ക്ക് അവസരമൊന്നും നല്‍കാതെയായിരുന്നു പൂജാരയുടെ ഇന്നിങ്‌സ്. മോശം പന്തുകളെ കണക്കിന് ശിക്ഷിച്ചും താരം റണ്‍നിരക്കുയത്തി. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്കുവേണ്ടി ഓപ്പണര്‍ മായങ്ക് അഗര്‍വാള്‍ 77 റണ്‍സ് നേടിയിരുന്നു. പൂജാരയുടെ സെഞ്ച്വറി മികവില്‍ ഇന്ത്യ ആദ്യദിനം കളി അവസാനിക്കുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 303 റണ്‍സെടുത്തിട്ടുണ്ട്.

അലിസ്റ്റര്‍ കുക്ക്, മൈക്കിള്‍ വോണ്‍, ക്രിസ് ബോര്‍ഡ്, എഡ്ഡി ബാര്‍ലോ, ജാക്ക് ഹോബ്‌സ് തുടങ്ങിയവര്‍ ഓസ്‌ട്രേലിയയില്‍ മൂന്ന് സെഞ്ച്വറികള്‍ നേടിയിട്ടുണ്ട്. വിരാട് കോലി, വാലി ഹാമ്മണ്ട്, ഹെര്‍ബര്‍ട്ട് സട്ക്ലിഫെ തുടങ്ങിയവരല്‍ ഓസ്‌ട്രേലിയന്‍ പരമ്പരയില്‍ നാല് സെഞ്ച്വറി നേടിയവരാണ്. സിഡ്‌നിയിലെ നാലാം ഇന്നിങ്‌സിലും സെഞ്ച്വറി നേടിയാല്‍ പൂജാരയ്ക്ക് ഇവര്‍ക്കൊപ്പവും ഇടംപിടിക്കാം.

2014-15 സീസണില്‍ നടന്ന പരമ്പരയിലാണ് കോലി നാല് സെഞ്ച്വറികള്‍ ടേിയത്. 1977-78 വര്‍ഷത്തില്‍ നടന്ന പരമ്പരയില്‍ ഗാവസ്‌കര്‍ മൂന്ന് സെഞ്ച്വറുകളും സ്വന്തമാക്കി. ഓസ്‌ട്രേലിയയിലെ ഒരു പരമ്പരയില്‍ 1000ത്തില്‍ അധികം പന്തുകള്‍ നേരിട്ട അഞ്ചാമത്തെ ഇന്ത്യക്കാരനുമായി പൂജാര. രാഹുല്‍ ദ്രാവിഡ്, വിജയ് ഹസാരെ, വിരാട് കോലി, സുനില്‍ ഗാവസ്‌കര്‍ എന്നിവരാണ് പൂജാരയ്ക്ക് മുന്‍പ് ഈ നേട്ടത്തിലെത്തിയവര്‍.

Story first published: Thursday, January 3, 2019, 14:36 [IST]
Other articles published on Jan 3, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+