Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

യൂനിസ് ഖാനെ പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് അപമാനിച്ചതായി പരാതി

കറാച്ചി: പാകിസ്താന്റെ മുന്‍ ക്യാപ്റ്റനും സൂപ്പര്‍ ബാറ്റ്‌സ്മാനുമായ യൂനിസ് ഖാനെ പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് അപമാനിച്ചതായി പരാതി. ഒരു ടി വി ചാനലിനോട് സംസാരിക്കവേ യൂനിസ് തന്നെയാണ് ഇക്കാര്യം പറഞ്ഞത്. പാകിസ്താന്‍ സൂപ്പര്‍ ലീഗ് ട്വന്റി 20 ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ലോഞ്ചിംഗിന് തന്നെ ക്ഷണിച്ചില്ല എന്നാണ് യൂനിസ് ഖാന് പരാതി.

തന്നെ ആ പരിപാടിക്ക് ക്ഷണിച്ചില്ല. പാകിസ്താന്‍ ക്രിക്കറ്റിന് താന്‍ നല്‍കിയ സംഭാവനകളെ അവര്‍ മറന്നു. ട്വന്റി 20 ക്രിക്കറ്റില്‍ എന്റെ നേട്ടങ്ങളെ അവര്‍ അവഗണിച്ചു - പാകിസ്താനെ ഏക ട്വന്റി 20 ലോകകപ്പ് കിരീടത്തിലേക്ക് നയിച്ച ക്യാപ്റ്റനായ യൂനിസ് ഖാന്‍ ജിയോ സൂപ്പര്‍ ചാനലിനോട് പറഞ്ഞു. കരിയറിന്റെ ഈ ഘട്ടത്തില്‍ തന്നെ ക്ഷണിച്ചാലും ഇല്ലെങ്കിലും തനിക്ക് ഒരു പ്രശ്‌നവും ഇല്ല.

youniskhan

പി എസ് എല്ലില്‍ താന്‍ എവിടെ നില്‍ക്കുന്നു എന്നും തന്റെ സ്ഥാനം എന്താണെന്നും സംബന്ധിച്ച് തനിക്കൊരു സന്ദേശം തരികയായിരുന്നു ബോര്‍ഡ് എന്നും വെറ്ററന്‍ താരം കരുതുന്നുണ്ട്. 2009 ല്‍ പാകിസ്താനെ ട്വന്റി 20 ചാമ്പ്യന്മാരാക്കിയ ശേഷമാണ് യൂനിസ് ഖാന്‍ കുട്ടിക്രിക്കറ്റില്‍ നിന്നും വിരമിച്ചത്. എന്നാല്‍ യൂനിസ് ഖാന് ക്ഷണക്കത്ത് അയച്ചിരുന്നു എന്നാണ് ബോര്‍ഡ് വിശദീകരിക്കുന്നത്.

യൂനിസ് ഖാനെ മാത്രമല്ല, ഇമ്രാന്‍ ഖാന്‍, മിയാന്‍ദാദ് തുടങ്ങിയ ഇതിഹാസ താരങ്ങളെയും പാകിസ്താന്‍ സൂപ്പര്‍ ലീഗ് ട്വന്റി 20 ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ലോഞ്ചിംഗിന് ക്ഷണിച്ചിരുന്നില്ല എന്ന് ആക്ഷേപമുണ്ട്. എന്നാല്‍ വിമാനടിക്കറ്റോ മറ്റ് സൗകര്യങ്ങളോ ചെയ്യാതെ ഒരു സാധാരണ ക്ഷണക്കത്ത് അയക്കുന്നത് ക്രിക്കറ്റ് താരങ്ങളെ അപമാനിക്കുന്നതിന് തുല്യമാണ് എന്ന് മുന്‍ ക്യാപ്റ്റന്‍ റഷീദ് ലത്തീഫ് പറഞ്ഞു.

Story first published: Monday, September 21, 2015, 14:10 [IST]
Other articles published on Sep 21, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+