വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ബുംറയാവരുത്, കൊറോണ വരും! ട്രോളിയ പാക് ടീമിന് പണി കിട്ടി... ഇന്ത്യന്‍ ഫാന്‍സ് പഞ്ഞിക്കിട്ടു

പിഎസ്എല്‍ ടീമാണ് ബുംറയുടെ ചിത്രം ഉപയോഗിച്ചത്

കറാച്ചി: ലോകമാകെ ഭീഷണിയുയര്‍ത്തിയ കൊറോണ വൈറസിനെതിരേ ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനു വേണ്ടി ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയുടെ ചിത്രം ഉപയോഗിച്ച പാകിസ്താന്‍ ടീമിന് പണി കിട്ടി. പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ രണ്ടു തവണ ചാംപ്യന്മാരായിട്ടുള്ള ഇസ്ലാമാബാദ് യുനൈറ്റഡാണ് തങ്ങളുടെ ട്വിറ്റര്‍ പേജിലൂടെ ബുംറയെയും ഇന്ത്യയെയും പരിഹസിച്ചത്. ഇന്ത്യയും പാകിസ്താനും തമ്മില്‍ മുമ്പ് നടന്ന മല്‍സരത്തില്‍ ബുംറ ബൗള്‍ ചെയ്യുന്ന ഫോട്ടോയാണ് ഫ്രാഞ്ചൈസി ഉപയോഗിച്ചത്.

bumrah

ക്രീസിന് അല്‍പ്പം പുറത്തേക്കിറങ്ങി ബുംറ നോ ബോള്‍ ചെയ്യുന്നതാണ് ചിത്രം. ലൈന്‍ മറികടക്കരുത്. വലിയ വില കൊടുക്കേണ്ടി വരുമെന്നായിരുന്നു ഇസ്ലാമാബാദ് യുനൈറ്റഡ് ഈ ഫോട്ടോയ്ക്കു നല്‍കിയ തലക്കെട്ട്. അനാവശ്യമായി നിങ്ങള്‍ വീട്ടില്‍ നിന്നും പുറത്തുപോവരുത്. ശാരീരിക അകലം പാലിക്കുക, എന്നാല്‍ ഹൃദയങ്ങള്‍ തമ്മിലുള്ള അടുപ്പം കാത്തുസൂക്ഷിക്കുകയും വേണമെന്നായിരുന്നു ഇസ്ലാമാബാദ് യുനൈറ്റഡിന്റെ ട്വീറ്റ്.

ലോകത്തിലെ ഏറ്റവും മികച്ച പേസര്‍മാരില്‍ ഒരാളായ ബുംറയുടെ ചിത്രം ഉപയോഗിച്ചതാണ് ഇന്ത്യന്‍ ഫാന്‍സിനെ ചൊടിപ്പിച്ചത്. സ്വന്തം ബൗളിങില്‍ വളരെയേറെ കണിശത പാലിക്കുന്ന, റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ പിശുക്കനായ ബുംറ നോ ബോള്‍ ചെയ്യുന്ന ഫോട്ടോ എന്തിന് കൊടുത്തുവെന്നാണ് ആരാധകരുടെ ചോദ്യം. ഇതേ തുടര്‍ന്ന് പാക് ടീമിനെതിരേ നിരവധി ട്രോളുകളാണ് സമൂഹമാധ്യമങ്ങളിലൂടെ വന്നു കൊണ്ടിരിക്കുന്നത്.

അവന്‍ ഓര്‍മിപ്പിച്ചത് മറ്റാരെയുമല്ല, ധോണിയെ! അതേ ലെവലിലെത്തും... യുവതാരത്തെ പുകഴ്ത്തി നെഹ്‌റഅവന്‍ ഓര്‍മിപ്പിച്ചത് മറ്റാരെയുമല്ല, ധോണിയെ! അതേ ലെവലിലെത്തും... യുവതാരത്തെ പുകഴ്ത്തി നെഹ്‌റ

സിക്‌സര്‍ വഴങ്ങിയാലും ഔട്ടാക്കിയാലും ചിരി തന്നെ! ചഹല്‍ ഇത്ര കൂളായതെങ്ങനെ? രഹസ്യം പുറത്ത്സിക്‌സര്‍ വഴങ്ങിയാലും ഔട്ടാക്കിയാലും ചിരി തന്നെ! ചഹല്‍ ഇത്ര കൂളായതെങ്ങനെ? രഹസ്യം പുറത്ത്

അകത്ത് നില്‍ക്കു, സുരക്ഷതായിരിക്കൂ, അല്ലെങ്കില്‍ അഞ്ചു വര്‍ഷം ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നായിരുന്നു പാകിസ്താന്റെ മുന്‍ പേസര്‍ മുഹമ്മദ് ആസിഫിന്റെ ഫോട്ടോയ്‌ക്കൊപ്പം ഒരു ട്രോള്‍. നേരത്തേ വാതുവയ്പ്പുകാരുമായി ചേര്‍ന്ന് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ മനപ്പൂര്‍വ്വം നോ ബോള്‍ എറിഞ്ഞതിന്റെ പേരില്‍ ആസിഫിന് ശിക്ഷയും വിലക്കും നേരിടേണ്ടി വന്നിരുന്നു. ഇത് ചൂണ്ടിക്കാട്ടിയായിരുന്നു ഈ ട്വീറ്റ്.

പാകിസ്താന്റെ ചില ആരാധകര്‍ വരെ ഇസ്ലാമാബാദ് യുനൈറ്റഡിന്റെ പ്രവര്‍ത്തി ശരിയായില്ലെന്നു ചൂണ്ടിക്കാട്ടിയിട്ടുണ്ട്്. രണ്ടു തവണ പിഎസ്എല്‍ ചാംപ്യന്‍മാരായിട്ടുള്ള ടീമില്‍ നിന്നും ഒരിക്കലും ഇതു പ്രതീക്ഷിച്ചില്ല, കുറച്ച് പക്വത കാണിക്കൂയെന്നായിരുന്നു ഒരു പാക് ആരാധകന്റെ ട്വീറ്റ്.

ലോകകപ്പില്‍ 1992നു ശേഷമുള്ള ഒരു മല്‍സരത്തില്‍ പോലും ഇന്ത്യക്കെതിരേ പാകിസ്താന് ജയിക്കാനായിട്ടില്ലെന്ന കണക്കുകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ഒരു ട്രോള്‍. ഇവയെല്ലാം കഴിഞ്ഞാല്‍ ഒരു തവണയെങ്കിലും നിങ്ങള്‍ ലൈന്‍ ക്രോസ് ചെയ്യുമെന്നാണ് തന്റെ പ്രതീക്ഷയെന്നും മല്‍സരഫലങ്ങളുടെ സ്‌ക്രീന്‍ ഷോട്ടിനൊപ്പം ഇയാള്‍ കുറിച്ചു.

നിങ്ങളുടെ പിഎസ്എല്‍ കരിയറിനേക്കാള്‍ കൂടുതല്‍ ട്രോഫികള്‍ ആ ബൗളര്‍ നേടിയിട്ടുണ്ടെന്നായിരുന്നു മറ്റൊരു ട്രോള്‍. വീട്ടിലിരുന്ന് ഇംഗ്ലീഷ് പഠിക്കൂ. എന്നാല്‍ അടുത്ത തവണ നിങ്ങള്‍ക്കു ട്രോളിന് ഇരയാവേണ്ടി വരില്ലെന്നു ഉമര്‍ അക്മലിനു നേരത്തേ പറ്റിയ പിഴവിന്റെ ഫോട്ടോയ്‌ക്കൊപ്പം മറ്റൊരാള്‍ ട്വീറ്റ് ചെയ്തു. ക്രീസിന് പുറത്തേക്കിറങ്ങി ഷോട്ട് കളിച്ച പാക് ബാറ്റ്‌സ്മാനെ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ എംഎസ് ധോണി സ്റ്റംപ് ചെയ്ത് പുറത്താക്കുന്ന ഫോട്ടോയോടെയായിരുന്നു മറ്റൊരാള്‍ ട്രോളിയത്.

Story first published: Monday, April 6, 2020, 15:36 [IST]
Other articles published on Apr 6, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X