Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഹെര്‍ഷ്വല്‍ ഗിബ്‌സ് പിഎസ്എല്ലില്‍, കളിക്കാനല്ല... കളി പഠിപ്പിക്കാന്‍; കറാച്ചി കിങ്‌സിന്റെ കോച്ച്

കേപ്ടൗണ്‍: മുന്‍ ദക്ഷിണാഫ്രിക്കന്‍ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ഹെര്‍ഷ്വല്‍ ഗിബ്‌സ് ഇനി പിഎസ്എല്ലില്‍ കളി പഠിപ്പിക്കും. കറാച്ചി കിങ്‌സ് ടീമിന്റെ പരിശീലകനായാണ് ഗിബ്‌സിനെ നിയമിച്ചത്. മരണപ്പെട്ട ഡീന്‍ ജോണിസിന് പകരക്കാരനായാണ് ഗിബ്‌സ് എത്തുന്നത്. ഈ വര്‍ഷത്തെ പാകിസ്താന്‍ സൂപ്പര്‍ ലീഗ് ചാമ്പ്യന്മാരായിരുന്നു കറാച്ചി കിങ്‌സ്. ലങ്കാ പ്രീമിയര്‍ ലീഗില്‍ കൊളംബോ കിങ്‌സിന്റെ പരിശീലകനായിരുന്നു ഗിബ്‌സ്. ലീഗിന്റെ ഗ്രൂപ്പ് ഘട്ടത്തില്‍ കൊളംബോ കിങ്‌സ് ഒന്നാമതായിരുന്നെങ്കിലും സെമി ഫൈനലില്‍ പരാജയപ്പെട്ട് പുറത്തായി. കുവൈറ്റിനെയും അഫ്ഗാനിസ്താന്‍ ആഭ്യന്തര ടീമുകളെയും അദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്.

ഗിബ്‌സ്

ഗിബ്‌സിന്റെ വരവ് പിഎസ്എല്ലിന് പുത്തന്‍ ഉണര്‍വേകും. ഈ മാസം 10ന് താരങ്ങളുടെ പട്ടിക പുറത്തുവിടും. എട്ട് താരങ്ങളെയാണ് ഒരു ടീമിന് നിലനിര്‍ത്താന്‍ സാധിക്കുന്നത്. ഇതില്‍ ഒരു വിദേശ താരം മാത്രമെ പാടുള്ളൂ. അവസാന സീസണില്‍ കോവിഡ് പ്രതിസന്ധി കാരണം യുഎഇയിലാണ് ടൂര്‍ണമെന്റ് നടന്നത്. എന്നാല്‍ ഇത്തവണ കറാച്ചിയിലും ലാഹോറിലുമായിത്തന്നെയാവും ടൂര്‍ണമെന്റ് നടക്കുക.അവസാന അഞ്ച് സീസണിനിടെയില്‍ കറാച്ചി കിങ്‌സിന്റെ മൂന്നാമത്തെ പരിശീലകനാണ് ഗിബ്‌സ്. മിക്കി ആര്‍തറും ഡീന്‍ ജോണിസുമാണ് നേരത്തെ ടീമിനെ പരിശീലിപ്പിച്ചത്. കറാച്ചി കിങ്‌സിന്റെ തലവനായി വസിം അക്രമവും ഉണ്ട്.

ഗിബ്‌സ്

നേരത്തെ ഐപിഎല്ലില്‍ പരിശീലകനാവാന്‍ ഗിബ്‌സ് താല്‍പ്പര്യം അറിയിച്ചെങ്കിലും ആരും പരിഗണിച്ചില്ല. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ബാറ്റിങ് പരിശീലകനാവാനും അദ്ദേഹം അപേക്ഷ നല്‍കിയിരുന്നു. ദക്ഷിണാഫ്രിക്കയുടെ എക്കാലത്തെയും മികച്ച ഓപ്പണര്‍മാരിലൊരാളാണ് ഗിബ്‌സ്. ഓസ്‌ട്രേലിയക്കെതിരേ റെക്കോഡ് സ്‌കോര്‍ ദക്ഷിണാഫ്രിക്ക പിന്തുടര്‍ന്ന് ജയിച്ചത് ഗിബ്‌സിന്റെ ബാറ്റിങ് മികവിലായിരുന്നു.

ഗിബ്‌സ്

ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി 90 ടെസ്റ്റില്‍ നിന്ന് 41.67 ശരാശരിയില്‍ 6167 റണ്‍സും 248 ഏകദിനത്തില്‍ നിന്ന് 35.81 ശരാശരിയില്‍ 8094 റണ്‍സും 23 ടി20യില്‍ നിന്ന് 18.18 ശരാശരിയില്‍ 400 റണ്‍സും ഗിബ്‌സിന്റെ പേരിലുണ്ട്. ടെസ്റ്റില്‍ 14 സെഞ്ച്വറിയും രണ്ട് ഇരട്ട സെഞ്ച്വറിയും ഏകദിനത്തില്‍ 21 സെഞ്ച്വറിയും 37 അര്‍ധ സെഞ്ച്വറിയും ഗിബ്‌സിന്റെ പേരിലുണ്ട്. 36 ഐപിഎല്ലിലും അദ്ദേഹം കളിച്ചിട്ടുണ്ട്. 27.69 ശരാശരിയില്‍ 886 റണ്‍സും നേടി. മുംബൈ ഇന്ത്യന്‍സ്,ഡെക്കാന്‍ ചാര്‍ജേഴ്‌സ് എന്നിവര്‍ക്ക് വേണ്ടിയാണ് ഗിബ്‌സ് ഐപിഎല്ലില്‍ കളിച്ചത്.

ഗിബ്‌സ്

മികച്ച താരനിരയുള്ള ടീമാണ് കറാച്ചി കിങ്‌സിന്റേത്. അലക്‌സ് ഹെയ്ല്‍സ്,ഷെര്‍ഫെയര്‍ റൂതര്‍ഫോര്‍ഡ്,ബാബര്‍ അസാം,വെയ്ന്‍ പാര്‍ണല്‍,ഇമാദ് വാസിം,മുഹമ്മദ് റിസ്വാന്‍,മുഹമ്മദ് അമീര്‍,ക്രിസ് ജോര്‍ദാന്‍,ലിയാം പ്ലക്കറ്റ് തുടങ്ങിയവരെല്ലാമാണ് ടീമിലെ പ്രമുഖരായി അവസാന സീസണില്‍ ഉണ്ടായിരുന്നത്. ആദ്യ നാല് സീസണിലും പ്ലേ ഓഫില്‍ കടന്നെങ്കിലും കിരീടം നേടാന്‍ കറാച്ചി കിങ്‌സിന് സാധിച്ചിരുന്നില്ല. എന്നാല്‍ അവസാന സീസണില്‍ കന്നിക്കിരീടം അലമാരയിലെത്തിക്കാനും ടീമിനായി.

Story first published: Sunday, January 3, 2021, 10:17 [IST]
Other articles published on Jan 3, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+