For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: തകര്‍പ്പന്‍ പ്രകടനവുമായി ബാബര്‍ അസാം-ലാഹോറിനെ തകര്‍ത്ത് കറാച്ചിക്ക് കന്നി കിരീടം

കറാച്ചി: പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ കന്നി മുത്തമിട്ട് കറാച്ചി കിങ്‌സ്. ലാഹോര്‍ ഖലന്തേഴ്‌സിനെ അഞ്ച് വിക്കറ്റിന് തകര്‍ത്താണ് കറാച്ചി കിങ്‌സിന്റെ കിരീട നേട്ടം. ആദ്യം ബാറ്റ് ചെയ്ത ലാഹോര്‍ നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ കറാച്ചി കിങ്‌സ് 18.4 ഓവറില്‍ അഞ്ച് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയലക്ഷ്യം മറികടക്കുകയായിരുന്നു. അര്‍ധ സെഞ്ച്വറിയോടെ പുറത്താകാതെ നിന്ന് ബാബര്‍ അസാമിന്റെ (63*) ബാറ്റിങ്ങാണ് കറാച്ചിയെ കന്നി കിരീടത്തിലേക്ക് നയിച്ചത്. ബാബറാണ് കളിയിലെ താരം. ടൂര്‍ണമെന്റിലെ താരവും ബാബറാണ്.

PSL 2020: Babar Azam Stars As Karachi Kings Beat Lahore Qalandars To Clinch Maiden PSL Title

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ലാഹോറിന് മികച്ച തുടക്കം തന്നെ ലഭിച്ചു. തമിം ഇക്ബാലും (35),ഫഖര്‍ സമാനും (27) ചേര്‍ന്ന് 68 റണ്‍സ് ഒന്നാം വിക്കറ്റില്‍ ചേര്‍ത്തു. എന്നാല്‍ ഇരുവരുടേയും മെല്ലപ്പോക്ക് ബാറ്റിങ് ടീമിനെ സമ്മര്‍ദ്ദത്തിലാക്കി. തമിം 38 പന്തുകള്‍ നേരിട്ട് നാല് ഫോറും 1 സിക്‌സുമാണ് നേടിയത്. 92.10 ആയിരുന്നു സ്‌ട്രൈക്കറേറ്റ്. 24 പന്തുകള്‍ നേരിട്ട് ഫഖര്‍ നാല് ഫോര്‍ നേടി. 112.5 ആയിരുന്നു ഫഖറിന്റെ സ്‌ട്രൈക്കറേറ്റ്. മുഹമ്മദ് ഹഫീസ് (2),ബെന്‍ ഡങ്ക് (11),സമിത് പട്ടേല്‍ (5),ക്യാപ്റ്റന്‍ സൊഹൈല്‍ അക്തര്‍ (14), ഡേവിഡ് വിസി (14*) മുഹമ്മദ് ഫൈസന്‍ (0) എന്നിവരൊന്നും കാര്യമായൊന്നും ചെയ്യാതെ മടങ്ങി. വാലറ്റത്ത് നാല് പന്തില്‍ 12 റണ്‍സ് നേടിയ ഷഹിന്‍ ഷാ അഫ്രീദിയാണ് 134 എന്ന സ്‌കോറിലേക്ക് ടീം സ്‌കോര്‍ എത്തിച്ചത്. കറാച്ചിക്കുവേണ്ടി വാക്വസ് മസ്‌ക്യൂദ്,അര്‍ഷാദ് ഇക്ബാല്‍,ഉമൈദ് ആസിഫ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ഇമാദ് വാസിം ഒരു വിക്കറ്റും സ്വന്തമാക്കി.

pcl

മറുപടിക്കിറങ്ങിയ കറാച്ചിക്ക് തുടക്കം മുതല്‍ കൃത്യമായ ഇടവേളയില്‍ വിക്കറ്റ് നഷ്ടപ്പെട്ടു. ഷര്‍ജീല്‍ ഖാന്‍ (12 പന്തില്‍ 13), അലെക്‌സ് ഹെയ്ല്‍സ് (11 പന്തില്‍ 11),ചാഡ്‌വിക്ക് വാല്‍ട്ടന്‍ (27 പന്തില്‍ 22), ഇഫ്തിഖര്‍ അഹ്മദ് (6 പന്തില്‍ 4),ഷെര്‍ഫെയ്ന്‍ റൂധര്‍ഫോര്‍ഡ് (0) എന്നിവരെല്ലാം വിജയത്തിന് പ്രാപ്തമായ ഇന്നിങ്‌സ് കാഴ്ചവെക്കാനാവാതെ മടങ്ങി. എന്നാല്‍ ഒരു വശത്ത് നിലയുറപ്പിച്ച ബാബര്‍ അസാം മികച്ച ഷോട്ടുകളുമായി കളം നിറഞ്ഞ് ടീമിനെ വിജയ തീരത്ത് എത്തിക്കുകയായിരുന്നു. 49 പന്തുകള്‍ നേരിട്ട് ഏഴ് ഫോറുകള്‍ ഉള്‍പ്പെടെയായിരുന്നു ബാബറിന്റെ ഇന്നിങ്‌സ്. പാകിസ്താന്‍ ടീം നായകനായ ബാബര്‍ ടി20 ഫോര്‍മാറ്റിലെ തന്റെ മികവ് ഒരിക്കല്‍ക്കൂടി അടിവരയിട്ട് കാണിക്കുന്ന തരത്തിലുള്ള പ്രകടനമാണ് നടത്തിയത്. ഹാരിസ് റൗഫ്,ദില്‍ബര്‍ ഹുസൈന്‍ എന്നിവര്‍ ലാഹോറിനായി രണ്ട് വിക്കറ്റും സമിത് പട്ടേല്‍ ഒരു വിക്കറ്റും വീഴ്ത്തി.

Story first published: Wednesday, November 18, 2020, 9:25 [IST]
Other articles published on Nov 18, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+