'ഗ്രൗണ്ടിലൂടെ ഓടാന്‍ ഇനി വയ്യ', ഇമ്രാന്‍ താഹിറിന്റെ പുതിയ വിക്കറ്റ് ആഘോഷം വൈറല്‍
കറാച്ചി: ക്രിക്കറ്റ് മൈതാനത്തെ പ്രായം തളര്‍ത്താത്ത പോരാളിയാണ് ദക്ഷിണാഫ്രിക്കന്‍ സ്പിന്‍ ബൗളര്‍ ഇമ്രാന്‍ താഹിര്‍. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിടപറഞ്ഞെങ്കിലും ടി20 ക്രിക്കറ്റ് ലീഗുകളിലെ സജീവ സാന്നിധ്യമാണ് അദ്ദേഹം. 41ാം വയസിലും സ്പിന്‍ ബൗളിങ്ങുകൊണ്ട് വിസ്മയിപ്പിക്കുന്ന താഹിറിന്റെ വിക്കറ്റ് നേടിയ ശേഷമുള്ള ആഹ്ലാദ പ്രകടനം ആരാധകര്‍ക്കിടയില്‍ വളരെ സുപരിചിതമാണ്.
രണ്ട് കൈകളും ഉയര്‍ത്തി മൈതാനത്തിലൂടെ ദീര്‍ഘ ദൂരം ഓടിയാണ് താഹിര്‍ തന്റെ വിക്കറ്റ് നേട്ടം ആഘോഷിക്കാറ്. എന്നാല്‍ ഇപ്പോള്‍ ഈ ആഘോഷത്തിന് അദ്ദേഹം തന്നെ മാറ്റം വരുത്തിയിരിക്കുകയാണ്. ഇത്തവണത്തെ പാകിസ്താന്‍ സൂപ്പര്‍ ലീഗിലെ ഒന്നാം ക്വാളിഫയറിനിടെ ഇമ്രാന്‍ താഹിര്‍ ക്യാച്ച് എടുത്ത ശേഷം നടത്തിയ വൃത്യസ്തമായ ആഘോഷത്തെ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. മുല്‍ത്താന്‍ സുല്‍ത്താന്‍സ് താരമായ താഹിര്‍ കറാച്ചി കിങ്‌സിനെതിരായ മത്സരത്തിനിടെയാണ് തകര്‍പ്പന്‍ ക്യാച്ച് നേടിയത്.

142 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ കറാച്ചി കിങ്‌സിന്റെ ഓപ്പണര്‍ ഷര്‍ജീല്‍ ഖാന്‍ സൊഹൈല്‍ തന്‍വീറിനെ സിക്‌സര്‍ പറത്താനുള്ള ശ്രമം റണ്ണിങ് ക്യാച്ചിലൂടെ താഹിര്‍ അവസാനിപ്പിച്ചു. സാധാരണ ഇത്തരം അവസരങ്ങളില്‍ മൈതാനത്തിലൂടെ ഓടി ആഹ്ലാദ പ്രകടനം നടത്താറുള്ള താഹിര്‍ ഇത്തവണ കിടന്ന് കാലിന്റെ മുകളില്‍ കാല് കയറ്റിവെച്ചാണ് ആഘോഷിച്ചത്. പതിവില്‍ നിന്നും വ്യത്യസ്തമായ താഹിറിന്റെ ആഹ്ലാദ പ്രകടത്തിന്റെ വീഡിയോ ഇതിനോടകം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്. നിരവധി ആരാധകരാണ് വീഡിയോക്ക് താഴെ കമന്റുകളും ലൈക്കും രേഖപ്പെടുത്തിയിരിക്കുന്നത്.
'കിലോമീറ്ററുകള്‍ ഓടിത്തീര്‍ത്ത താഹിര്‍ ഒടുവില്‍ വിശ്രമിക്കാന്‍ തീരുമാനിച്ചിരിക്കുന്നു' എന്നാണ് ഒരു ആരാധകന്റെ കമന്റ്. താഹിറിന്റെ കാലിന്റെ മുകളില്‍ കാല്‍ കയറ്റി വെച്ചുള്ള ഇരുത്തും ബീച്ചിന് അരികില്‍ ഇരിക്കുന്ന തരത്തിലും വിമാനത്തിന് മുകളില്‍ ഇരിക്കുന്ന തരത്തിലും ഹോട്ടലിലെ ബെഡ്ഡില്‍ ഇരിക്കുന്ന തരത്തിലുമെല്ലാം ഫോട്ടോഷോപ്പ് ചെയ്ത് ആരാധകര്‍ പങ്കുവെക്കുന്നുണ്ട്. പ്രധാനമായും ഇമ്രാന്‍ താഹിര്‍ ഓട്ടാം നിര്‍ത്തി എന്നതാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്. നിരവധി ട്രോളുകളും ഇതിനെക്കുറിച്ച് വരുന്നുണ്ട്. ആദ്യ ക്വാളിഫയറില്‍ കറാച്ചി കിങ്‌സിനോട് താഹിറിന്റെ ടീം പരാജയപ്പെട്ടിരുന്നു.
ഇത്തവണ കറാച്ചി കിങ്‌സാണ് പിഎസ്എല്‍ കിരീടം നേടിയത്. ഫൈനലില്‍ ലാഹോര്‍ ഖലന്തേഴ്‌സിനെ അഞ്ച് വിക്കറ്റിനാണ് കറാച്ചി കിങ്‌സ് പരാജയപ്പെടുത്തിയത്. ഒറ്റയാള്‍ പ്രകടനത്തിലൂടെ ബാബര്‍ അസാമാണ് കറാച്ചി കിങ്‌സിനെ വിജയത്തിലെത്തിച്ചത്. ടൂര്‍ണമെന്റിലുടെനീളം തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച ബാബര്‍ അസാമാണ് ഫൈനലിലെയും ടൂര്‍ണമെന്റിലെയും താരം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications