വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

'നിങ്ങളെയോര്‍ത്ത് അഭിമാനം', ഇന്ത്യയുടെ അരങ്ങേറ്റ പേസര്‍മാരെ പ്രശംസിച്ച് ഗ്ലെന്‍ മഗ്രാത്ത്

സിഡ്‌നി: ശ്രീലങ്കയ്‌ക്കെതിരായ ഇന്ത്യയുടെ ഇക്കഴിഞ്ഞ പരിമിത ഓവര്‍ പരമ്പര ശരിക്കും ഒരു പരീക്ഷണം ആയിരുന്നു. ബി ടീമുമായി ശ്രീലങ്കന്‍ പരമ്പരക്കെത്തിയ ഇന്ത്യന്‍ ടീമിനെ കോവിഡും വേട്ടയാടിയതോടെ ടീം റിസര്‍വ് താരങ്ങള്‍ക്കടക്കം അരങ്ങേറ്റത്തിന് അവസരം നല്‍കി. ടി20 പരമ്പരയിലൂടെ ചേതന്‍ സക്കറിയയും മലയാളി പേസര്‍ സന്ദീപ് വാര്യരും ഇന്ത്യക്കായി അരങ്ങേറ്റം നടത്തിയിരുന്നു. സക്കറിയക്ക് ഏകദിനത്തിലും അരങ്ങേറ്റത്തിന് അവസരം ലഭിച്ചു. ഇരുവരും ചെന്നൈയിലെ എംആര്‍എഫ് പേസ് ഫൗണ്ടേഷന്റെ ഭാഗമായുള്ളവരാണ്.

2012 മുതല്‍ എംആര്‍എഫ് പേസ് ഫൗണ്ടേഷന്റെ തലപ്പത്ത് മഗ്രാത്തുണ്ട്. ഇപ്പോഴിതാ അരങ്ങേറ്റക്കാരുടെ പ്രകടനത്തെ വാനോളം പ്രശംസിച്ചിരിക്കുകയാണ് മഗ്രാത്ത്. നിങ്ങളെയോര്‍ത്ത് അഭിമാനിക്കുന്നതായും രണ്ട് പേര്‍ക്കും അഭിനന്ദനം നേരുന്നുവെന്നുമാണ് മഗ്രാത്ത് ട്വിറ്ററില്‍ കുറിച്ചത്. മഗ്രാത്തിന്റെ പരിശീലനത്തിന് കീഴില്‍ വളര്‍ന്നവരായതിനാല്‍ ഇരുവരുടെയും നേട്ടത്തില്‍ മഗ്രാത്തിനും അഭിമാനിക്കാം.

glennmcgrath

തങ്ങളുടെ കരിയറില്‍ മഗ്രാത്തിന്റെ സ്വാധീനത്തെക്കുറിച്ച് സക്കറിയയും സന്ദീപും നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷനാണ് സക്കറിയയെ എംആര്‍എഫ് പേസ് ഫൗണ്ടേഷനിലേക്കയച്ചത്. 'ട്രയല്‍സിന്റെ എന്റെ വേഗവും സ്വാഭാവികമായ സ്വിങ്ങും ഗ്ലെന്‍ മഗ്രാത്ത് സാറിന് ഇഷ്ടപ്പെട്ടു.നിന്റെ ബൗളിങ്ങ് ആക്ഷനിലും ഫിറ്റ്‌നസിലും കൂടുതല്‍ ശ്രദ്ധിച്ചാല്‍ അധികമായി മണിക്കൂറില്‍ അഞ്ച് കിലോമീറ്റര്‍ വേഗതയില്‍ പന്തെറിയാന്‍ സാധിക്കുമെന്ന് അദ്ദേഹം ഉപദേശിച്ചു. 130 പ്ലസ് ബൗളറായി മാറിയാല്‍ തീര്‍ച്ചയായും രഞ്ജി ട്രോഫിയിലെങ്കിലും കളിക്കാനാവുമെന്ന് അദ്ദേഹം പറഞ്ഞു'-ചേതന്‍ സക്കറിയ പറഞ്ഞു.

ഇതിഹാസങ്ങള്‍ വീണ്ടും കളത്തിലേക്ക്, 2022ലെ റോഡ് സേഫ്റ്റി ലോക സീരിസ് ജനുവരിയില്‍

അതേ സമയം മലയാളി പേസറായ സന്ദീപ് വാര്യര്‍ കേരളത്തില്‍ രഞ്ജി ടീമിന്റെ ഭാഗമായിരുന്നെങ്കിലും പിന്നീട് തമിഴ്‌നാട് ടീമിലേക്ക് പോയി. ജോലി ചെയ്യുന്നത് ചെന്നൈയിലായതിനാലാണ് ഇത്തരമൊരു മാറ്റം. തന്റെ ബൗളിങ് മെച്ചപ്പെടുത്തുന്നതില്‍ മഗ്രാത്ത് വഹിച്ച പങ്കിനെക്കുറിച്ച് സന്ദീപും നേരത്തെ തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്. 'അദ്ദേഹത്തിന്റെ ഉപദേശങ്ങള്‍ എന്നും വിലപ്പെട്ടതാണ്. സ്ഥിരതയോടെ കളിക്കേണ്ടതിന്റെ ആവിശ്യകതയെക്കുറിച്ച് അദ്ദേഹം ഏറെ കാര്യങ്ങള്‍ സംസാരിച്ചു. അത് എപ്പോഴും മനസില്‍ സൂക്ഷിക്കാനും നിര്‍ദേശിച്ചു. അദ്ദേഹത്തിന്റെ വാക്കുകള്‍ പിന്തുടരാന്‍ തുടങ്ങിയതോടെ ബൗളിങ്ങില്‍ വലിയ പുരോഗതിയുണ്ടായി'-സന്ദീപ് വാര്യര്‍ പറഞ്ഞു.

ചേതന്‍ സക്കറിയ 2021 ഐപിഎല്ലിന്റെ ആദ്യ പാദത്തില്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പം നടത്തിയ പ്രകടനത്തിലൂടെയാണ് ദേശീയ ടീമിലേക്കെത്തിയത്. സന്ദീപ് വാര്യര്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ താരമാണ്. എന്നാല്‍ അധികം അവസരം ഇതുവരെ ലഭിച്ചിട്ടില്ല.

Story first published: Thursday, August 26, 2021, 12:06 [IST]
Other articles published on Aug 26, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X