കോലിയുടെ പൊസിഷനില്‍ താന്‍!! അമ്പരന്ന് വിജയ് ശങ്കര്‍... എന്തിനും തയ്യാറെന്ന് യുവ താരം
ഹാമില്‍റ്റണ്‍: നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ബാറ്റിങില്‍ ഏറെ പ്രധാനപ്പെട്ട പൊസിഷനാണ് മൂന്നാം നമ്പര്‍. ടീമിന് തുടക്കത്തില്‍ തന്നെ ഓപ്പണര്‍മാരില്‍ ഒരാളെ നഷ്ടമായാല്‍ ക്രീസിലെത്തി സ്ഥിരതയാര്‍ന്ന ഇന്നിങ്‌സിലൂടെ രക്ഷകനാവുകയെന്നതാണ് ഇയാളുടെ പ്രധാന ചുമതല. നിലവില്‍ ക്യാപ്റ്റന്‍ വിരാട് കോലിയാണ് ഈ റോളില്‍ കളിക്കുന്നത്. പല തവണ അദ്ദേഹം ടീമിനെ മുന്നില്‍ നിന്നു നയിച്ചിട്ടുമുണ്ട്.
എന്നാല്‍ ന്യൂസിലാന്‍ഡിനെതിരേ സമാപിച്ച ടി20 പരമ്പരയില്‍ കോലിയുടെ അഭാവത്തില്‍ ഈ പൊസിഷനില്‍ കളിക്കാന്‍ അവസരം ലഭിച്ചത് തമിഴ്‌നാട്ടില്‍ നിന്നുള്ള ഓള്‍റൗണ്ടര്‍ വിജയ് ശങ്കറിനാണ്. താരം മോശമല്ലാത്ത പ്രകടനം നടത്തുകയും ചെയ്തു. ഇന്ത്യ തോറ്റ മൂന്നാമത്തെ കളിയില്‍ 43 റണ്‍സെടുത്ത ശങ്കറായിരുന്നു ഇന്ത്യയുടെ ടോപ്‌സ്‌കോറര്‍. മൂന്നാമത്തെ മല്‍സരം കൂടാതെ ആദ്യ കളിയിലും ശങ്കര്‍ മൂന്നാമായി ബാറ്റ് ചെയ്തിരുന്നു. അന്നു 23 റണ്‍സാണ് അദ്ദേഹം നേടിയത്.

ബാറ്റ് ചെയ്യാന്‍ ഇഷ്ടം
ഉയര്‍ന്ന പൊസിഷനുകളില്‍ ബാറ്റ് ചെയ്യാന്‍ തനിക്ക് ഇഷ്ടമാണെന്ന് ശങ്കര്‍ പറഞ്ഞു. മൂന്നാം നമ്പറില്‍ ബാറ്റിങിന് ഇറങ്ങാന്‍ ആവശ്യപ്പെട്ടപ്പോള്‍ അദ്ഭുതമാണ് തോന്നിയത്. വലിയ കാര്യം തന്നെയായിരുന്നു ഇത്.
സാഹചര്യത്തിന് അനുസരിച്ച് ബാറ്റ് ചെയ്യാനാണ് ശ്രമിച്ചിട്ടുള്ളത്. ഇന്ത്യയെപ്പോലൊരു ടീമിനു വേണ്ടി കളിക്കുമ്പോള്‍ ഏറ്റവും മികച്ച പ്രകടനം തന്ന നടത്തേണ്ടതുണ്ടെന്നും ശങ്കര്‍ വ്യക്തമാക്കി. മൂന്നാം ടി20യില്‍ ഇന്ത്യ നാലു റണ്‍സിന് പരാജയപ്പെട്ട ശേഷം സംസാരിക്കുകയായിരുന്നു താരം.

പലതും പഠിക്കാന്‍ കഴിഞ്ഞു
ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് പര്യടനങ്ങളില്‍ ്‌നിന്നും തനിക്ക് പല കാര്യങ്ങളും പഠിക്കാന്‍ കഴിഞ്ഞതായി ശങ്കര്‍ വ്യക്തമാക്കി. ബൗള്‍ ചെയ്യാന്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചില്ലെങ്കിലും വ്യത്യസ്ത സാഹചര്യങ്ങളില്‍ ബൗള്‍ ചെയ്യുന്നത് എങ്ങനെയെന്ന് പഠിക്കാന്‍ സാധിച്ചു. ബാറ്റിങില്‍ വിരാട് കോലി, രോഹിത് ശര്‍മ, എംഎസ് ധോണി എന്നിവരടക്കമുള്ള സീനിയര്‍ താരങ്ങളില്‍ നിന്നും പലതും പഠിക്കാന്‍ കഴിഞ്ഞെന്നും ശങ്കര്‍ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഇന്ത്യന്‍ എ ടീം ന്യൂസിലാന്‍ഡില്‍ പര്യടനത്തിനെത്തിയപ്പോള്‍ സംഘത്തില്‍ ശങ്കറുമുണ്ടായിരുന്നു. അന്നത്തെ പര്യടനവും ഇത്തവണ തന്നെ സാഹായിച്ചിട്ടുണ്ടെന്ന് താരം പറയുന്നു.

ഇന്ത്യയെ ജയിപ്പിക്കാമായിരുന്നു
നിര്‍ണായകമായി മൂന്നാം ടി20യില്‍ താന്‍ ഔട്ടായ രീതിയില്‍ നിരാശനാണ് ശങ്കര്‍. ബൗണ്ടറിക്കു ശ്രമിക്കുന്നതിന് പകരം സിംഗിളോ ഡബിളോ എടുക്കാനായിരുന്നു ശ്രമിക്കേണ്ടിയിരുന്നതെന്ന് താരം പറഞ്ഞു.
മല്‍സരത്തില്‍ ഇന്ത്യക്കു വിജയം നേടിക്കൊടുക്കാന്‍ കഴിയുമായിരുന്നു. ഇന്ത്യന്‍ ജയത്തിന് ചുക്കാന്‍ പിടിക്കാനായാല്‍ താരമെന്ന നിലയില്‍ അത് തനിക്ക് ഏറെ ആത്മവിശ്വാസം നല്‍കും. വ്യത്യസ്ത സാഹചര്യങ്ങളുമായി എത്രയും വേഗത്തില്‍ പൊരുത്തപ്പെടുന്നതിനൊപ്പം സ്ഥിരതയും നിലനിര്‍ത്തുകയാണ് തന്നെ സംബന്ധിച്ച് ഏറ്റവും പ്രധാനമെന്നും ശങ്കര്‍ വിശദമാക്കി.

പോസിറ്റീവായി കളിച്ചു
മൂന്നാം ടി20യില്‍ ജയത്തിന് തൊട്ടരികിലെത്തി മല്‍സരം കൈവിട്ടതിന്റെ നിരാശയിലാണ് ശങ്കര്‍. അവസാന ഓവറിലെ അവസാന പന്ത് വരെ പ്രതീക്ഷയുണ്ടായിരുന്നു. ന്യൂസിലാന്‍ഡ് നല്‍കിയ വന്‍ വിജയലക്ഷ്യത്തിലേക്കു ബാറ്റ് വീശിയപ്പോള്‍ ടീമിലെ എല്ലാവരും വളരെ പോസിറ്റീവായാണ് കളിച്ചത്. ഒരൊറ്റ ഷോട്ട് കൂടി നേടിയിരുന്നെങ്കില്‍ മല്‍സരഫലം മറ്റൊന്നാവുമായിരുന്നു. നിര്‍ഭാഗ്യവശാന്‍ അതിനു കഴിഞ്ഞില്ലെന്നും ശങ്കര്‍ പറഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications