വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

പുതിയ കുപ്പായത്തില്‍ ദാദ കളി തുടങ്ങി... ഇതാ പുതിയ ടീം, കേരളത്തിനും അഭിമാനിക്കാം

എതിരില്ലാതെയാണ് ഗാംഗുലി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്

bcci team

ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്കു തുടക്കമിട്ട നായകന്‍ സൗരവ് ഗാംഗുലി ബിസിസിഐയുടെ തലപ്പത്തേക്കു വന്നതോടെ പ്രതീക്ഷകള്‍ വാനോളാണ്. കഴിഞ്ഞ ദിവസം ബിസിസിഐയുടെ പുതിയ പ്രസിഡന്റായി ചുമതലയേറ്റെടുത്ത അദ്ദേഹം ഇനി ഭരണരംഗത്തും ദാദയാവാന്‍ കച്ച മുറുക്കുകയാണ്. എതിരില്ലാതെയാണ് ബിസിസിഐയുടെ അമരത്തേക്കു ഗാംഗുലി തിരഞ്ഞെടുക്കപ്പെട്ടത്. ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റായി പ്രവര്‍ത്തിക്കവെയാണ് അദ്ദേഹത്തിന് ബിസിസിഐയില്‍ നിന്നും വിളിവന്നത്.

ചാമ്പ്യന്‍സ് ലീഗില്‍ ചരിത്രമെഴുതി ലയണല്‍ മെസ്സി; വമ്പന്‍ റെക്കോര്‍ഡ്ചാമ്പ്യന്‍സ് ലീഗില്‍ ചരിത്രമെഴുതി ലയണല്‍ മെസ്സി; വമ്പന്‍ റെക്കോര്‍ഡ്

ഗാംഗുലിക്കു കീഴില്‍ പുതിയൊരു ടീം തന്നെ ബിസിസിഐയില്‍ ചുമതലയേറ്റു കഴിഞ്ഞു. മലയാളികള്‍ക്ക് അഭിമാനമായി ഇത്തവണ ഒരാളും ദാദയുടെ ടീമിലുണ്ടെന്നത് കേരളത്തിനും ആഹ്ലാദിക്കാന്‍ വക നല്‍കുന്നു. ഗാംഗുലിയുടെ പുതിയ ടീമംഗങ്ങളെ അടുത്തറിയാം.

ജയ് ഷാ (സെക്രട്ടറി)

ജയ് ഷാ (സെക്രട്ടറി)

ബിസിസിഐയുടെ പുതിയ സെക്രട്ടറിയാണ് 31 വയസ്സ് മാത്രം പ്രായമുള്ള ജയ് ഷാ. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകന്‍ കൂടിയാണ് അദ്ദേഹം. ഇത്തവണത്തെ ബിസിസിഐ സംഘത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗവും ജയ് ഷാ തന്നെയാണ്.
2009 മുതല്‍ ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷനില്‍ അദ്ദേഹമുണ്ട്. 2013 സപ്തംബറില്‍ ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്റെ ജോയിന്റ് സെക്രട്ടറിയായി ജയ് ഷാ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

അരുണ്‍ സിങ് ധ്രുമാല്‍ (ട്രഷറര്‍)

അരുണ്‍ സിങ് ധ്രുമാല്‍ (ട്രഷറര്‍)

ജയ് ഷായെപ്പോലെ തന്നെ രാഷ്ട്രീയ കുടുംബത്തില്‍ നിന്നാണ് ബിസിസിഐയുടെ പുതിയ ട്രഷററായ അരുണ്‍ സിങ് ധ്രുമാലിന്റെയും വരവ്. മുന്‍ ബിസിസിഐ പ്രസിഡന്റും ഇപ്പോള്‍ കേന്ദ്ര ധനകാര്യ, കോര്‍പറേറ്റ് കാര്യ സഹമന്ത്രിയുമായ അനുരാഗ് താക്കൂറിന്റെ സഹോദരന്‍ കൂടിയാണ് അരുണ്‍ സിങ്. 2017ല്‍ ബിസിസിഐ പ്രസിഡന്റ് സ്ഥാനത്തു നിന്നു താക്കൂര്‍ നീക്കം ചെയ്യപ്പെടുകയായിരുന്നു. 44 കാരമായ അരുണ്‍ സിങ് 2012നും 15നും ഇടയില്‍ ഹിമാചല്‍ ക്രിക്കറ്റ് അസോസിയേഷന്റെ വൈസ് പ്രസിഡന്റായി അരുണ്‍ സിങ് പ്രവര്‍ത്തിച്ചിരുന്നു.

ജയേഷ് ജോര്‍ജ് (ജോയിന്റ് സെക്രട്ടറി)

ജയേഷ് ജോര്‍ജ് (ജോയിന്റ് സെക്രട്ടറി)

ബിസിസിഐ ഭരണസമിതിയിലെ ഏക മലയാളി സാന്നിധ്യമാണ് കേരള ക്രിക്കറ്റ് അസോസിയേഷന്റ് പ്രസിഡന്റ് കൂടിയായിരുന്ന ജയേഷ് ജോര്‍ജ്. ജോയിന്‍് സെക്രട്ടറിയായാണ് 50 കാരനായ ജയേഷിന് നറുക്കുവീണത്.
കേരള ക്രിക്കറ്റ് അസോസിയേഷനില്‍ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, ട്രഷറര്‍ എന്നീ സ്ഥാനങ്ങളില്‍ അദ്ദേഹം നേരത്തേ പ്രവര്‍ത്തിച്ചിട്ടുണ്ട്. 2005 മുതല്‍ കെസിഎയുടെ ഭാഗമാണ് ജയേഷ്.

മഹിം വര്‍മ (വൈസ് പ്രസിഡന്റ്)

മഹിം വര്‍മ (വൈസ് പ്രസിഡന്റ്)

ഉത്തരാഖണ്ഡ് ക്രിക്കറ്റ് അസോസിയേഷന്റെ (സിഎയു) മുന്‍ സെക്രട്ടറിയായിരുന്ന പിസി വര്‍മയുടെ മകനാണ് ബിസിസിഐയുടെ പുതിയ പ്രസിഡന്റായി ചുമതലയേറ്റ മഹിം വര്‍മ.
കഴിഞ്ഞ 10 വര്‍ഷമായി ഉത്തരാഖണ്ഡ് ക്രിക്കറ്റ് അസോസിയേഷന്റെ ജോയിന്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചു വരികയായിരുന്നു അദ്ദേഹം. സപ്തംബറില്‍ ബിസിസിഐയുടെ അംഗീകാരം ലഭിച്ച ശേഷം മഹിം അസോസിയേഷന്റെ സെക്രട്ടറിയുമായിരുന്നു. ഈ പദവിയിലിരിക്കെയാണ് അദ്ദേഹത്തിന് ബിസിസിഐ വൈസ് പ്രസിഡന്റായി പ്രൊമോഷന്‍ ലഭിച്ചത്.

Story first published: Thursday, October 24, 2019, 10:10 [IST]
Other articles published on Oct 24, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X