വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കൈയ്യിലൊരു ബാറ്റും ചുണ്ടിലൊരു ചിരിയും, ക്രിക്കറ്റ് പ്രേമികളുടെ മനസ് കീഴടക്കി പ്രിയ

All You Need To Know About Priya Punia | Oneindia Malayalam

വഡോദര: പ്രിയ പുനിയ. ഒരൊറ്റ ദിവസം കൊണ്ട് ഇന്ത്യന്‍ ആരാധകരുടെ മനസ് കീഴടക്കിയ രാജസ്താനി സുന്ദരി. ഇപ്പോള്‍ ഇന്റര്‍നെറ്റ് ഒന്നടങ്കം അന്വേഷിക്കുകയാണ് വനിതാ ക്രിക്കറ്റിലെ പുതിയ ഇന്ത്യന്‍ താരോദയത്തെ. മിഥാലി രാജ് നയിക്കുന്ന ഇന്ത്യന്‍ പെണ്‍പ്പടയുടെ ഓപ്പണറായിരുന്നു ഇന്നലെ 23 -കാരി പ്രിയ പുനിയ. കരിയറിലെ ആദ്യ ഏകദിനം. മുന്നിലുള്ളത് ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 165 റണ്‍സ് വിജയലക്ഷ്യം.

അരങ്ങേറ്റ മത്സരം

എന്നാല്‍ തുടക്കക്കാരിയുടെ പതര്‍ച്ചയൊന്നും പ്രിയയില്‍ കണ്ടില്ല. ചെറുപുഞ്ചിരി ചുണ്ടില്‍ വിരിയിച്ച് താരം സാവധാനം ബാറ്റുവീശി. കഴിഞ്ഞ ഫെബ്രുവരിയില്‍ ന്യൂസിലാന്‍ഡിന് എതിരെ ട്വന്റി-20 -യിലാണ് താരം ആദ്യമായി ഇന്ത്യന്‍ കുപ്പായമണിഞ്ഞത്. ശേഷം എട്ടുമാസം കാത്തിരിക്കേണ്ടി വന്നു ആദ്യ ഏകദിനം കളിക്കാന്‍. എന്തായാലും ഇന്ത്യ – ദക്ഷിണാഫ്രിക്ക വനിതാ ഏകദിന പരമ്പരയിലെ ആദ്യ മത്സരം തന്റേതാക്കി മാറ്റി പ്രിയ.

ആസ്വദിച്ചു കളിച്ചു

വശ്യതയാര്‍ന്ന ഷോട്ടുകള്‍ പായിച്ചാണ് താരം കാഴ്ച്ചക്കാരുടെ മനംമയക്കിയത്. അനായാസം ജയിക്കാവുന്ന സ്‌കോറാണ്. പക്ഷെ ജയം കയ്യെത്തിപ്പിടിക്കാനുള്ള വ്യഗ്രത പ്രിയ കാട്ടിയില്ല. അരങ്ങേറ്റത്തിലെ ഓരോ പന്തും താരം ആസ്വദിച്ചു നേരിട്ടു. പന്തിനെ ഗ്രൗണ്ടിന് വെളിയില്‍ പറത്താന്‍ ഒരിക്കല്‍പ്പോലും പ്രിയ തുനിഞ്ഞില്ല. ഒന്നാം വിക്കറ്റില്‍ ജമീമ റോഡ്രിഗസുമായി ചേര്‍ന്ന് പ്രിയ പടുത്തുയര്‍ത്തിയ 83 റണ്‍സ് കൂട്ടുകെട്ടാണ് ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡിന്റെ നട്ടെല്ലായത്.

ഇന്ത്യ – ദക്ഷിണാഫ്രിക്ക ടെസ്റ്റ് കാണാന്‍ ആളില്ല, കാര്യം അന്വേഷിച്ച് ക്രിക്കറ്റ് പ്രേമികള്‍

പുറത്താവാതെ 75 റൺസ്

രണ്ടാം വിക്കറ്റില്‍ പൂനം റൗത്തുമായും 45 റണ്‍സിന്റെ കൂട്ടുകെട്ട് പ്രിയ കണ്ടെത്തി. പിന്നീടാണ് മിഥാലി രാജ് പ്രിയയ്‌ക്കൊപ്പം ക്രീസില്‍ ഒന്നിക്കുന്നത്. തുടര്‍ന്ന് ക്യാപ്റ്റനെ സാക്ഷിയാക്കി പ്രിയ ഇന്ത്യയുടെ വിജയം ഉറപ്പാക്കി. 124 പന്തില്‍ പുറത്താവാതെ 75 റണ്‍സാണ് താരം നേടിയത്. ഈ പ്രയാണത്തില്‍ എട്ടു ബൗണ്ടറികള്‍ പ്രിയയുടെ ബാറ്റില്‍ നിന്നും പിറന്നു.

ഏഴാം വയസ്സുതൊട്ട് ക്രിക്കറ്റിൽ

ഏകദിന അരങ്ങേറ്റത്തില്‍ അര്‍ധ സെഞ്ചുറി കുറിക്കുന്ന ഏഴാമത്തെ ഇന്ത്യന്‍ വനിതാ താരമാണ് പ്രിയ പുനിയ. താരം രേഖപ്പെടുത്തിയ 75 റണ്‍സാകട്ടെ ഏകദിന അരങ്ങേറ്റത്തില്‍ ഒരിന്ത്യന്‍ വനിത കുറിക്കുന്ന ഏറ്റവും ഉയര്‍ന്ന നാലാമത്തെ വ്യക്തിഗത സ്‌കോറും. ആഭ്യന്തര ക്രിക്കറ്റില്‍ ദില്ലിയ്ക്ക് വേണ്ടിയാണ് പ്രിയ കളിക്കുന്നത്. ഏഴാം വയസ്സുതൊട്ട് താരം ക്രിക്കറ്റു കളിക്കുന്നുണ്ട്.

ശാസ്ത്രിക്കറിയാം നാലാം നമ്പറില്‍ ആരെ ഇറക്കണമെന്ന്

ആരാധനാപാത്രങ്ങൾ

പതിമൂന്നാം വയസ്സില്‍ ദില്ലി അണ്ടര്‍ 19 ടീമില്‍ പ്രിയ ഇടംകണ്ടെത്തി. സീനിയര്‍ വനിതകളുടെ ഏകദിന ലീഗില്‍ രണ്ടു തകര്‍പ്പന്‍ സെഞ്ചുറികള്‍ കുറിച്ചാണ് പ്രിയ പൂനിയ ഈ വര്‍ഷമാദ്യം ഇന്ത്യന്‍ ടീമിലേക്ക് കടന്നുവന്നത്. രാഹുല്‍ ദ്രാവിഡ്, വിരാട് കോലി, ഹര്‍മന്‍പ്രീത് കൗര്‍ എന്നിവരാണ് ക്രിക്കറ്റില്‍ പ്രിയയുടെ ആരാധനാപാത്രങ്ങള്‍.

Image Source: Instagram, Twitter

Story first published: Thursday, October 10, 2019, 18:11 [IST]
Other articles published on Oct 10, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X