പ്രിയ കണ്ണിറുക്കി, ഇന്ത്യയെ വിറപ്പിച്ച ദക്ഷിണാഫ്രിക്കന്‍ താരം ക്ലീന്‍ ബൗള്‍ഡ്!! വൈറലായി വീഡിയോ
കോഴിക്കോട്: ഒരൊറ്റ ഗാനരംഗം കൊണ്ട് കേരളക്കര മാത്രമല്ല ലോകം മുഴുവന്‍ ഇളക്കി മറിച്ച മലയാളി നടി പ്രിയ പ്രകാശ് വാര്യരാണ് ഇപ്പോള്‍ എങ്ങും സംസാരവിഷയം. ഒരു അഡാറ് ലൗ സ്‌റ്റോറിയെന്ന ഇനിയും പുറത്തിറങ്ങിയിട്ടില്ലാത്ത മലയാള സിനിമയിലെ മാണിക്യ മലരായ പൂവിയെന്ന ഗാനത്തിലൂടെയാണ് പ്രിയയുടെ ഗ്രാന്റ് എന്‍ട്രി.
ഈ ഗാനരംഗത്തില്‍ പ്രിയയുടെ കണ്ണിറുക്കലും പുരികം കൊണ്ടുള്ള പ്രകടനവും വലിയ തരംഗമായി മാറുകയായിരുന്നു. സിനിമാ ലോകത്തെ മാത്രമല്ല രാഷ്ട്രീയത്തിലും പ്രിയ ഇഫക്ട് ഉണ്ടായിരുന്നു. ഇപ്പോഴിതാ ക്രിക്കറ്റിലും പ്രിയയാണ് താരം. ഇന്ത്യന്‍ ക്രിക്കറ്റിലല്ല, ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് താരം വരെ പ്രിയയുടെ കണ്ണിറുക്കലില്‍ വീണു കഴിഞ്ഞു.

ദക്ഷിണാഫ്രിക്കന്‍ താരവും മയങ്ങി
പ്രിയ മാനിയയില്‍ ദക്ഷിണാഫ്രിക്കയുടെ യുവ പേസര്‍ ലുംഗി എന്‍ഗിഡിയാണ് ഇപ്പോള്‍ ക്ലീന്‍ ബൗള്‍ഡായിരിക്കുന്നത്. ഇന്ത്യ പരാജയപ്പെട്ട ടെസ്റ്റ് പരമ്പരയില്‍ തകര്‍പ്പന്‍ ബൗളിങ് കാഴ്ചവച്ച താരമാണ് എന്‍ഗിഡി. ഇന്ത്യ പരാജയപ്പെട്ട രണ്ടാം ടെസ്റ്റില്‍ താരം ആറു വിക്കറ്റുകള്‍ പോക്കറ്റിലാക്കിയിരുന്നു.

സകല റെക്കോര്‍ഡുകളും തിരുത്തി
മാണിക്യ മലരായ പൂവിയെന്ന ഗാനം വൈറാലയതോടെ പ്രിയക്ക് ആരാധക പ്രവാഹമാണ്. ഇന്‍സ്റ്റഗ്രാമില്‍ പ്രമുഖ സെലിബ്രിറ്റികളെയെല്ലാം പ്രിയ പിന്നിലാക്കിയിരുന്നു.
ഫോളോവേഴ്‌സിന്റെ കാര്യത്തില്‍ ലോക ഫുട്‌ബോളറും പോര്‍ച്ചുഗീസ് സൂപ്പര്‍ താരവുമായ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ തൊട്ടരികിലെത്തി പ്രിയ ഏവരെയും അമ്പരപ്പിച്ചു.

പാകിസ്താനിലും ഹിറ്റ്
ഇന്ത്യയില്‍ മാത്രമല്ല പ്രിയയുടെ പ്രണയഭാവങ്ങള്‍ അയല്‍ രാജ്യമായ പാകിസ്താനിലും മറ്റ് ഏഷ്യന്‍ രാജ്യങ്ങളിലുമെല്ലാം വൈറലായിരുന്നു.
യൂറോപ്യന്‍ രാജ്യങ്ങളിലെ വരെ സിനിമാ സംബന്ധിയായ ചര്‍ച്ചകളില്‍ പ്രിയ നിറഞ്ഞുനില്‍ക്കുകയാണ്.
പ്രിയയും എന്‍ഗിഡിയുമുള്ള വീഡിയോ
പ്രിയയുടെ ഭാവങ്ങളും എന്‍ഗിഡിയുടെ മുഖഭാവങ്ങളുമുള്ള വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഒരാള്‍ പോസ്റ്റ് ചെയ്തതാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. പ്രിയയുടെ കണ്ണിറുക്കലിലും പുരികം കൊണ്ടുള്ള ശൃംഗാരത്തിലും മയങ്ങി പുഞ്ചിരി തൂവുന്ന എന്‍ഗിഡിയെ വീഡിയോയില്‍ കാണാം.
ഇന്ത്യക്കെതിരായ ടെസ്റ്റില്‍ വിരാട് കോലിയെ പുറത്താക്കിയ ശേഷമുള്ള എന്‍ഗിഡിയുടെ ഭാവങ്ങളാണ് വീഡിയോയില്‍ ഉപയോഗിച്ചിരിക്കുന്നത്.
എന്‍ഗിഡിയുടെ ട്വീറ്റ്
എന്‍ഡിഗിക്കൊരു സമ്മാനമെന്ന പേരിലാണ് വീഡിയോ ഒരാള്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. ഇതിനു പിന്നാലെ തകര്‍പ്പന്‍ മറുപടിയുമായി താരം രംഗത്തെത്തുകയും ചെയ്തു. വാലന്റൈന്‍സ് ഡേയില്‍ തനിക്കും ഒരാളെ ലഭിച്ചിരിക്കുന്നുവെന്നായിരുന്നു എന്‍ഗിഡിയുടെ രസകരമായ കമന്റ്.

ഐപിഎല്ലില്‍ കളിക്കും
പുതിയ സീസണിലെ ഐപിഎല്ലില്‍ കളിക്കാന്‍ എന്‍ഗിഡി ഇന്ത്യയിലെത്തുന്നുണ്ട്. എംഎസ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പര്‍കിങ്‌സിനു വേണ്ടിയാണ് പേസര്‍ പന്തെറിയുക.
ഐപിഎല്ലില്‍ എന്‍ഡിഗിയുടെ കന്നി സീസണ്‍ കൂടിയാണിത്. ഇത്തവണ താരലേലത്തില്‍ 50 ലക്ഷം രൂപയ്ക്കാണ് പേസറെ ചെന്നൈ സ്വന്തമാക്കിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications