Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കണ്ണിറുക്കി ലോകം കീഴടക്കിയ പ്രിയയുടെ മനംകവര്‍ന്ന ക്രിക്കറ്റര്‍... അതു കോലിയല്ല!! ഇതാണ് ആ താരം

കോഴിക്കോട്: ഒരേയൊരു സീനിലെ പ്രകടനം കൊണ്ട് ഏവര്‍ക്കും പ്രിയങ്കരിയായി മാറിയ പ്രിയ പ്രകാശ് വാര്യരാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്നത്. ഒരു അഡാറ് ലൗ സ്‌റ്റോറിയെന്ന സിനിമയിലെ ഗാനരംഗത്തിലൂടെ വന്ന് തരംഗമായി മാറിയ പ്രിയ ഇപ്പോള്‍ കേരളത്തില്‍ മാത്രമല്ല രാജ്യത്തിനക് അകത്തും പുറത്തും ഏറെ ആരാധകരെ സൃഷ്ടിച്ചു കഴിഞ്ഞു.

മാണിക്ക്യ മലരായ പൂവിയെന്നു തുടങ്ങുന്ന ഗാനരംഗത്തിലെ കണ്ണിറുക്കലും പുരികം കൊണ്ടുള്ള പ്രണയരംഗവുമാണ് പ്രിയയെ ശ്രദ്ധേയയാക്കിയത്. ഇനിയും ഇറങ്ങിയിട്ടില്ലാത്ത അഡാറ് ലൗ സ്റ്റോറിക്കു പിന്നാലെ പ്രിയയെ തേടി നിരവധി ഓഫറുകളാണ് അന്യഭാഷാ ചിത്രങ്ങളില്‍ നിന്നും മറ്റും വരുന്നത്. സിനിമ മാത്രമല്ല ക്രിക്കറ്റും പ്രിയക്ക് പാഷനാണ്. ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ തന്റെ ഫേവറിറ്റ് കളിക്കാരനെക്കുറിച്ച് നടി വെളിപ്പെടുത്തുകയും ചെയ്തു.

ഇഷ്ടപ്പെട്ട താരം

ഇഷ്ടപ്പെട്ട താരം

കണ്ണഞ്ചിപ്പിക്കുന്ന ബാറ്റിങ് പ്രകടനത്തിലൂടെ റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിച്ച് ലോകം കണ്ട എക്കാലത്തെയും മികച്ച താരങ്ങളുടെ പട്ടികയിലേക്ക് കുതിക്കുന്ന ഇന്ത്യന്‍ നായകന്‍ വിരാട് കോലിയാണ് കോലിയുടെ പ്രിയപ്പെട്ട താരമെന്നു കരുതിയെങ്കില്‍ തെറ്റി.
ഇഷ്ടപ്പെട്ട ക്രിക്കറ്റര്‍ ആരെന്നുള്ള ചോദ്യത്തിന് പ്രിയയുടെ മറുപടി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എംഎസ് ധോണിയെന്നായിരുന്നു. നിലവില്‍ ദക്ഷിണാഫ്രിക്കന്‍ പര്യടത്തില്‍ ട്വന്റി20 പരമ്പര കളിക്കുകയാണ് ധോണി.

റൊണാള്‍ഡോയെ വരെ വെല്ലുവിളിച്ച പ്രിയ

റൊണാള്‍ഡോയെ വരെ വെല്ലുവിളിച്ച പ്രിയ

പ്രശസ്തി കൊണ്ടും ആരാധകരുടെ എണ്ണം കൊണ്ടും ലോക ഫുട്‌ബോളറും പോര്‍ച്ചുഗീസ് സൂപ്പര്‍ താരവുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ വരെ വെല്ലുവിളിക്കാന്‍ 18 കാരിയായ പ്രിയക്കു സാധിച്ചു. വെറും 24 മണിക്കൂര്‍ കൊണ്ട് ആറു മില്ല്യണ്‍ ഫോളോവേഴ്‌സിനെയാണ് പ്രിയ ഇന്‍സ്റ്റാഗ്രാമില്‍ നേടിയത്.
ഇക്കാര്യത്തില്‍ റൊണാള്‍ഡോയും അമേരിക്കന്‍ ഗ്ലാമര്‍ മോഡലുമായ കെയ്‌ലി ജെന്നറും മാത്രമേ പ്രിയക്കു മുന്നിലുള്ളൂ.

ബോളിവുഡ് താരങ്ങള്‍ വരെ അഭിനന്ദിച്ചു

ബോളിവുഡ് താരങ്ങള്‍ വരെ അഭിനന്ദിച്ചു

കോളിവുഡില്‍ നിന്നും ബോളിവുഡില്‍ നിന്നുമെല്ലാം പ്രിയക്ക് അഭിനന്ദന പ്രവാഹമാണ്. പല സൂപ്പര്‍ താരങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പ്രിയയെ അഭിനന്ദനം കൊണ്ടു മൂടിയിരുന്നു.
തന്റെ കാലത്ത് എന്തു കൊണ്ട് നീ വന്നില്ലയെന്നാണ് ബോളിവുഡിലെ എവര്‍ഗ്രീന്‍ റൊമാന്റിക് ഹീറോയായ റിഷി കപൂര്‍ തമാശരൂപേണ ട്വീറ്റ് ചെയ്തത്.

എന്‍ഗിഡിയുമൊത്തുള്ള വീഡിയോ

ദക്ഷിണാഫ്രിക്കന്‍ പേസര്‍ ലുംഗി എന്‍ഗിഡിയെയും പ്രിയയെയും ചേര്‍ത്തുള്ള രസകരമായ വീഡിയോയും അടുത്തിടെ സോഷ്യല്‍ മീഡിയ വഴി വൈറലായിരുന്നു. പ്രിയയുടെ പ്രണയഭാവങ്ങള്‍ കണ്ട് മയങ്ങി പുഞ്ചിരി തൂകുന്ന എന്‍ഗിഡിയാണ് വീഡിയോയിലുള്ളത്.
എന്‍ഗിഡിക്കൊരു സമ്മാനമെന്ന തരത്തില്‍ ലൂസിഫര്‍ എന്നയാളുടെ ട്വിറ്റര്‍ പേജിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്.

തനിക്കും ഒരാളെ കിട്ടിയെന്ന് എന്‍ഗിഡി

തനിക്കും ഒരാളെ കിട്ടിയെന്ന് എന്‍ഗിഡി

തന്നെയും പ്രിയയെയും ചേര്‍ത്തുള്ള വീഡിയോ എന്‍ഗിഡിയും ശരിക്കും ആസ്വദിച്ചുവെന്ന് അദ്ദേഹത്തിന്റെ ട്വീറ്റ് ചൂണ്ടിക്കാട്ടുന്നു. വാലന്റൈന്‍സ് ഡേയില്‍ തനിക്കും ഒരാളെ ലഭിച്ചുവെന്നായിരുന്നു എന്‍ഗിഡിയുടെ ട്വീറ്റ്.

Story first published: Tuesday, February 20, 2018, 12:29 [IST]
Other articles published on Feb 20, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+