വിന്‍ഡീസിനെതിരായ പരമ്പര: ഏകദിനത്തില്‍ പൃഥ്വി വേണ്ട!! കാരണമുണ്ട്... ഒന്നിലേറെ

മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയ യുവ ഓപ്പണര്‍ പൃഥ്വി ഷായെ ഇന്ത്യയുടെ ഭാവി സൂപ്പര്‍ താരമെന്നാണ് പലരും വിശേഷിപ്പിക്കുന്നത്. കന്നി ടെസ്റ്റില്‍ തന്നെ സെഞ്ച്വറിയുമായി തുടങ്ങിയ പൃഥ്വി മാന്‍ ഓഫ് ദി സീരീസ് പുരസ്‌കാരത്തിനും അര്‍ഹനായിരുന്നു.
വിന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ രണ്ട് മല്‍സരങ്ങള്‍ക്കുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ പൃഥ്വിക്ക് ഇടമുണ്ടായിരുന്നില്ല. ശേഷിച്ച മൂന്ന് ഏകദിനങ്ങള്‍ക്കുള്ള ടീമിലേക്കും താരത്തെ പരിഗണിച്ചേക്കില്ലെന്നാണ് വിവരം. പൃഥ്വി പ്രതിഭാശാലിയായ താരം തന്നെയാണെങ്കിലും ഈ പരമ്പരയില്‍ അദ്ദേഹത്തെ തല്‍ക്കാലത്തേക്ക് ഉള്‍പ്പെടുത്താതിരിക്കുന്നതാവും ഉചിതം. ഇതിനു ചില കാരണങ്ങള്‍ കൂടിയുണ്ട്.

റായുഡു കുറച്ചു കൂടി കേമന്‍
പൃഥ്വിയേക്കാള്‍ കുറച്ചുകൂടി മികച്ച താരം അമ്പാട്ടി റായുഡുവാണ്. നിശ്ചിത ഓവര്‍ മല്‍സരങ്ങളില്‍ മിന്നുന്ന പ്രകടനമാണ് അദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ഏഷ്യാ കപ്പില്‍ 44 ശരാശരിയില്‍ റായുഡു 175 റണ്‍സെടുത്തിരുന്നു. ഏഷ്യാ കപ്പില്‍ മൂന്നാം നമ്പറിലാണ് താരം ബാറ്റിങിന് ഇറങ്ങിയത്. എന്നാല്‍ കോലി ടീമില്‍ മടങ്ങിയെത്തിയതോടെ റായുഡുവിന് വിന്‍ഡീസിനെതിരേ നാലാം നമ്പറിലേക്കു മാറേണ്ടിവരും.
ഈ പൊസിഷനില്‍ ഏറെ അനുഭവസമ്പത്തുള്ള റായുഡുവിന് മികച്ച പ്രകടനം നടത്താന്‍ കഴിയുമെന്നാണ് ടീം മാനേജ്‌മെന്റിന്റെ പ്രതീക്ഷ. എന്നാല്‍ ഓപ്പണറായ പൃഥ്വി നാലാം നമ്പറില്‍ ഇറക്കിയാല്‍ താരത്തിന്റെ കരിയറിനു തന്നെ അതു തിരിച്ചടിയാവാന്‍ സാധ്യതയുണ്ട്.

നിലവില്‍ മികച്ച ഓപ്പണിങ് ജോടിയുണ്ട്
നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ നിലവില്‍ രോഹിത് ശര്‍മയും ശിഖര്‍ ധവാനുമാണ് ഇന്ത്യയുടെ ഓപ്പണിങ് ജോടികള്‍. ഇരുവരും മികച്ച പ്രകടനമാണ് ഇപ്പോള്‍ കാഴ്ചവച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ഏഷ്യാ കപ്പില്‍ ഇന്ത്യയെ ചാംപ്യന്‍മാരാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത് രോഹിത്- ധവാന്‍ ജോടിയായിരുന്നു. പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരവും ധവാനെ തേടിയെത്തിയിരുന്നു.
പൃഥ്വിയെ കളിപ്പിക്കണമെങ്കില്‍ ഇന്ത്യക്ക് ഈ കോമ്പിനേഷന്‍ തകര്‍ക്കേണ്ടിവരും. ലോകകപ്പിന് ഇനി മാസങ്ങള്‍ മാത്രം ശേഷിക്കെ അത്തരമൊരു റിസ്‌ക്കെടുക്കാന്‍ ഇന്ത്യ ശ്രമിക്കാതിരിക്കുകയാവും ഉചിതം.

അനുഭവസമ്പത്ത്
അന്താരാഷ്ട്ര മല്‍സരങ്ങളില്‍ ഒരു താരത്തിന്റെ അനുഭവസമ്പത്ത് വലിയ ഘടകം തന്നെയാണ്. നിലവില്‍ വെറും 22 ലിസ്റ്റ് എ മല്‍സരങ്ങള്‍ കളിച്ച പരിചയം മാത്രമേ പൃഥ്വിക്കുള്ളൂ. അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയെ ജേതാക്കളാക്കിയ ക്യാപ്റ്റനാണ് 18 കാരനെങ്കിലും സീനിയര്‍ ക്രിക്കറ്റില്‍ കാര്യങ്ങള്‍ തികച്ചും വ്യത്യസ്തമാണ്.
ഏറെ സമ്മര്‍ദ്ദമുള്ള അന്താരാഷ്ട്ര ക്രിക്കറ്റില്‍ പൃഥ്വിക്കുപ പിടിച്ചുനില്‍ക്കാനാവുമോയെന്നു കാലം തെളിയിക്കും. ദുര്‍ബലമായ ബൗളിങ് നിരയുള്ള വിന്‍ഡീസിനെ മാത്രമേ താരം ഇപ്പോള്‍ നേരിട്ടിട്ടുള്ളൂ. മികച്ച ബൗളിങ് നിരയുള്ള വമ്പന്‍ ടീമിനെതിരേ വലിയ മല്‍സരങ്ങളില്‍ തിളങ്ങാന്‍ പൃഥ്വിക്കു ഇനിയും ദൂരമേറെ പോവാനുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications