വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

പൃഥ്വിക്കു പിഴയ്ക്കുന്നതെവിടെ? മായങ്കിനെയും വില്ല്യംസണിനെയും കണ്ടു പഠിക്കൂ... ഉപദേശം ലക്ഷ്മണിന്റേത്

ആദ്യ ടെസ്റ്റില്‍ പൃഥ്വി നിരാശപ്പെടുത്തിയിരുന്നു

laxman
Prithvi Shaw Should Learn From Kane Williamson: VVS Laxman | Oneindia Malayalam

മുംബൈ: ന്യൂസിലാന്‍ഡ് പര്യടനത്തില്‍ കളിക്കുന്ന ഇന്ത്യയുടെ യുവ ഓപ്പണര്‍ പൃഥ്വി ഷായെ ഉപദേശിച്ച് മുന്‍ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് വിവിഎസ് ലക്ഷ്മണ്‍. ജൂനിയര്‍ ക്രിക്കറ്റിലൂടെ വരവറിയിച്ച് ഇപ്പോള്‍ സീനിയര്‍ ടീമിലെത്തി നില്‍ക്കുന്ന പൃഥ്വി അടുത്ത സൂപ്പര്‍ താരമെന്നാണ് പലരും വിശേഷിപ്പിക്കുന്നത്. എന്നാല്‍ ബാറ്റിങില്‍ സ്ഥിരത പുലര്‍ത്താന്‍ സാധിക്കുന്നില്ലെന്ന വീക്ക്‌നെസ് പൃഥ്വിക്കു ഇപ്പോള്‍ തിരിച്ചടിയായിട്ടുണ്ട്.

ക്രൈസ്റ്റ്ചര്‍ച്ച് ടെസ്റ്റ്: ഇന്ത്യന്‍ ടീമില്‍ വേണം മൂന്നു മാറ്റങ്ങള്‍ക്രൈസ്റ്റ്ചര്‍ച്ച് ടെസ്റ്റ്: ഇന്ത്യന്‍ ടീമില്‍ വേണം മൂന്നു മാറ്റങ്ങള്‍

ന്യൂസിലാന്‍ഡിനെതിരേ ഇന്ത്യ പത്തു വിക്കറ്റിന്റെ വന്‍ പരാജയം ഏറ്റുവാങ്ങിയ ആദ്യ ടെസ്റ്റില്‍ പൃഥ്വി നിരാശപ്പെടുത്തിയിരുന്നു. ആദ്യ ഇന്നിങ്‌സില്‍ 16ഉം രണ്ടാമിന്നിങ്‌സില്‍ 14ഉം റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം.

സ്‌ട്രെയ്റ്റായി കളിക്കൂ

പന്ത് മൂവ് ചെയ്തു കൊണ്ടിരിക്കുന്ന പിച്ചില്‍ സ്‌ട്രെയ്റ്റ് ഷോട്ടുകള്‍ക്കായിരിക്കും പൃഥ്വി ശ്രമിക്കേണ്ടതെന്നു ലക്ഷ്മണ്‍ തന്റെ കോളത്തില്‍ കുറിച്ചു. സാഹചര്യങ്ങള്‍ കൂടി പരിഗണിച്ച് ബാറ്റ് ചെയ്യുന്നതിനൊപ്പം, തന്റെ ശൈലി മാറ്റാതിരിക്കാനും താരം ശ്രദ്ധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെടുന്നു.

വില്ല്യംസണിനെ നോക്കൂ

ന്യൂസിലാന്‍ഡ് നായകന്‍ കെയ്ന്‍ വില്ല്യംസണിനെ കണ്ടു പഠിക്കാന്‍ പൃഥ്വി ശ്രമിക്കണമെന്നു ലക്ഷ്മണ്‍ ഉപദേശിക്കുന്നു. വില്ല്യംസണിന്റെ ബുക്കിലെ ഒരു പേജ്‌വേണമെങ്കില്‍ പൃഥ്വിക്കു എടുക്കാം. എന്തൊരു ഇന്നിങ്‌സായിരുന്നു അദ്ദേഹം ആദ്യ ടെസ്റ്റില്‍ കളിച്ചത്. ന്യൂസിലാന്‍ഡില്‍ എങ്ങനെയാണ് ടെസ്റ്റില്‍ ബാറ്റ് ചെയ്യേണ്ടതെന്നു അദ്ദേഹം കാണിച്ചു തന്നു. കണ്ണിനു തൊട്ടുതാഴെ, ശരീരത്തോടു കൂടുതല്‍ ചേര്‍ന്നാണ് വില്ല്യംസണിനു ഷോട്ടുകള്‍ കളിച്ചതെന്നും ലക്ഷ്മണ്‍ ചൂണ്ടിക്കാട്ടി.

മായങ്കിനെയു മാതൃകയാക്കാം

വില്ല്യംസണിനെ മാത്രമല്ല ആദ്യ ടെസ്റ്റില്‍ തന്റെ ഓപ്പണിങ് പങ്കാളിയായ മായങ്ക് അഗര്‍വാളിനെയും പൃഥ്വിക്കു മാതൃകയാക്കാമെന്നു ലക്ഷ്മണ്‍ നിര്‍ദേശിച്ചു. മായങ്കിന്റെ പുസ്തകത്തിലെയും ഒരു പേജ് വേണമെങ്കില്‍ പൃഥ്വിക്കു എടുക്കാം. ആദ്യ ടെസ്റ്റില്‍ കളിക്കാനിറങ്ങുമ്പോള്‍ മായങ്ക് അത്ര മികച്ച ഫോമില്‍ അല്ലായിരുന്നു. എന്നാല്‍ വളരെ പക്വതയോടെ, സ്വയം അര്‍പ്പിച്ചാണ് മായങ്ക് രണ്ടിന്നിങ്‌സുകളിലും ബാറ്റ് ചെയ്തതെന്നു ലക്ഷ്മണ്‍ വിലയിരുത്തി. ആദ്യ ഇന്നിങ്‌സില്‍ 34ഉം രണ്ടാമിന്നിങ്‌സില്‍ 58ഉം റണ്‍സ് മായങ്ക് നേടിയിരുന്നു.

രണ്ടാം ടെസ്റ്റ് നഷ്ടമായേക്കും

പരിക്കിനെ തുടര്‍ന്നു ക്രൈസ്റ്റ്ചര്‍ച്ചില്‍ ശനിയാഴ്ച മുതല്‍ ആരംഭിക്കുന്ന രണ്ടാം ടെസ്റ്റില്‍ പൃഥ്വി കളിക്കുമോയെന്ന കാര്യത്തില്‍ ഉറപ്പില്ല. കാല്‍പാദത്തിലെ പരിക്കു കാരണം താരം പരിശീലനസെഷനില്‍ നിന്നു വിട്ടുനിന്നിരുന്നു. പൃഥ്വി പിന്‍മാറുകയാണെങ്കില്‍ ശുഭ്മാന്‍ ഗില്‍ ഇന്ത്യന്‍ ടീമില്‍ എത്താനാണ് സാധ്യത. ഗില്ലിന്റെ അരങ്ങേറ്റ ടെസ്റ്റ് കൂടിയായിരിക്കും ഇത്.

Story first published: Friday, February 28, 2020, 12:26 [IST]
Other articles published on Feb 28, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X