ഐപിഎല്ലില്‍ തകര്‍ത്തടിച്ച പൃഥ്വി ഷാ അവസാന മത്സരത്തില്‍ നാണംകെട്ടു പുറത്തായി

ദില്ലി: ആദ്യ ഐപിഎല്‍ സീസണില്‍ തന്നെ വരവറിയിച്ച ഇന്ത്യയുടെ യുവതാരമാണ് പൃഥ്വി ഷാ. അണ്ടര്‍ 19 ലോകകപ്പ് ജയിച്ച ടീമിന്റെ ക്യാപ്റ്റനെന്ന നിലയില്‍ ദില്ലി ടീമില്‍ ഇടം ലഭിച്ച പ്രിഥ്വി ഒന്‍പത് മത്സരങ്ങളില്‍നിന്നായി 245 റണ്‍സാണ് അടിച്ചുകൂട്ടിയത്. സീസണില്‍ മങ്ങിപ്പോയ ദില്ലിയുടെ താരത്തിളക്കങ്ങളിലൊരാളായിരുന്നു ഈ യുവതാരം.
എന്നാല്‍, മുംബൈയ്‌ക്കെതിരെ അവസാന മത്സരത്തിനിറങ്ങിയ പ്രിഥ്വി നാണംകെട്ടാണ് പുറത്തുപോയത്. ഒരു പ്രൊഫഷണല്‍ ക്രിക്കറ്റര്‍ ഒരിക്കലും കാണിച്ചുകൂടാത്ത തെറ്റിന് വിക്കറ്റ് വലിച്ചെറിയുകയായിരുന്നു പ്രിഥ്വി. കളിയുടെ നാലാം ഓവറിലെ മുസ്തഫിസുര്‍ റഹ്മാന്‍ എറിഞ്ഞ ആദ്യ പന്തിലായിരുന്നു സംഭവം.

ആദ്യ ബോള്‍ മാക്സ്വെല്‍ പ്രതിരോധിച്ചു. പന്ത് പോയിന്റില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന ഹാര്‍ദിക് പാണ്ഡ്യയുടെ കയ്യില്‍ എത്തുന്നു. ആ സമയത്ത് നോണ്‍ സ്‌ട്രേക്കിങ് എന്‍ഡിലുണ്ടായിരുന്ന ഷാ ഒന്നുരണ്ട് ചുവട് മുന്നോട്ടു കയറിയിരുന്നു. റണ്‍ ഇല്ലാത്തതോടെ ക്രീസില്‍ തിരിച്ചുകയറാവുന്നതേയുള്ളൂ. എന്നാല്‍, വളരെ പതുക്കെ അലസഭാവത്തില്‍ ക്രീസിലേക്ക് മടങ്ങിയ പ്രിഥി ക്രീസില്‍ എത്തുന്നതിന് മുന്‍പ് ഹാര്‍ദിക് പന്ത് എറിഞ്ഞ് കുറ്റി തെറിപ്പിച്ചിരുന്നു.
ആകര്‍ഷകമായ ഒരു സീസണ്‍ ഒടുവില്‍ അലസതമൂലം വിക്കറ്റ് നഷ്ടപ്പെടുത്തി നാണക്കേടിലായ പ്രിഥ്വിക്ക് കോച്ച് റിക്കി പോണ്ടിങ്ങില്‍ നിന്നും കണക്കിന് കിട്ടിയിട്ടുണ്ടാകുമെന്നുറപ്പാണ്. ദേശീയ ടീമിലെത്തി ഇന്ത്യയുടെ ഭാവി താരമാകേണ്ട ഒരു കളിക്കാരനില്‍നിന്നും പ്രൊഫഷണലല്ലാത്ത സമീപനം ഒരു പരിശീലകനും അംഗീകരിക്കില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications